23
October 2019 - 8:51 am IST

Download Our Mobile App

Football

saff-u-18-final

സാ​ഫ് ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ​ൻ കൗ​മാ​രം

Published:29 September 2019

കാ​ഠ്മ​ണ്ഡു​വി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ര​ണ്ടാം മി​നി​റ്റി​ല്‍ ത​ന്നെ ഇ​ന്ത്യ ലീ​ഡെ​ടു​ത്തു. വി​ക്രം പ്ര​താ​പാ​യി​രു​ന്നു ഗോ​ള്‍ സ്‌​കോ​റ​ര്‍. തൊ​യ്ബ സി​ങ്ങി​ങ്ങി​ന്റെ ക്രോ​സ് ഗു​ര്‍കി​രാ​ത് വി​ക്ര​മി​ന് ഹെ​ഡ് ചെ​യ്ത് ന​ല്‍കു​ക​യാ​യി​രു​ന്നു. ഒ​രു വ​ല​ങ്കാ​ല​ന്‍ ഷോ​ട്ടി​ലൂ​ടെ വി​ക്രം വ​ല ച​ലി​പ്പി​ച്ചു

കാ​ഠ്മ​ണ്ഡു: അ​ണ്ട​ര്‍-18 സാ​ഫ് ക​പ്പ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം ഇ​ന്ത്യ​യ്ക്ക്. ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ കൗ​മാ​രം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ ര​വി ബ​ഹാ​ദൂ​ര്‍ റാ​ണ​യാ​ണ് വി​ജ​യ​ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​ണ്ട​ര്‍-18 സാ​ഫ് ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ കി​രീ​ട​മാ​ണി​ത്.  

കാ​ഠ്മ​ണ്ഡു​വി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ര​ണ്ടാം മി​നി​റ്റി​ല്‍ ത​ന്നെ ഇ​ന്ത്യ ലീ​ഡെ​ടു​ത്തു. വി​ക്രം പ്ര​താ​പാ​യി​രു​ന്നു ഗോ​ള്‍ സ്‌​കോ​റ​ര്‍. തൊ​യ്ബ സി​ങ്ങി​ങ്ങി​ന്റെ ക്രോ​സ് ഗു​ര്‍കി​രാ​ത് വി​ക്ര​മി​ന് ഹെ​ഡ് ചെ​യ്ത് ന​ല്‍കു​ക​യാ​യി​രു​ന്നു. ഒ​രു വ​ല​ങ്കാ​ല​ന്‍ ഷോ​ട്ടി​ലൂ​ടെ വി​ക്രം വ​ല ച​ലി​പ്പി​ച്ചു. 22-ാം മി​നി​റ്റി​ല്‍ ഗ്രൗ​ണ്ടി​ല്‍ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. ഗ്രൗ​ണ്ടി​ല്‍ കൈ​യാ​ങ്ക​ളി ന​ട​ത്തി​യ ഇ​ന്ത്യ​യു​ടെ ഗു​ര്‍കി​രാ​ത് സി​ങ്ങി​നും ബം​ഗ്ലാ​ദേ​ശി​ന്‍റെ മു​ഹ​മ്മ​ദ് ഫ​ഹീ​മി​നും ചു​വ​പ്പ് കാ​ര്‍ഡ് കി​ട്ടി. ഇ​തോ​ടെ ഇ​രു​ടീ​മു​ക​ളും പ​ത്തു പേ​രാ​യി ചു​രു​ങ്ങി. 

 38-ാം മി​നി​റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ​യെ ഒ​പ്പം​പി​ടി​ച്ചു. കോ​ര്‍ണ​ര്‍ കി​ക്കി​ല്‍ നി​ന്ന് യെ​സീ​നാ​യി​രു​ന്നു ല​ക്ഷ്യം ക​ണ്ട​ത്. എ​ന്നാ​ല്‍ ഈ ​ഗോ​ള്‍ ബം​ഗ്ലാ​ദേ​ശി​ന് തി​രി​ച്ച​ടി​യും ന​ല്‍കി. യെ​സീ​ന്‍റെ ജ​ഴ്‌​സി​യൂ​രി​യു​ള്ള ഗോ​ള്‍ ആ​ഘോ​ഷ​ത്തി​ന് റ​ഫ​റി മ​ഞ്ഞ കാ​ര്‍ഡ് പു​റ​ത്തെ​ടു​ത്തു. ഇ​തോ​ടെ ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍ഡു​മാ​യി യെ​സീ​ന്‍ പു​റ​ത്താ​യി. ബം​ഗ്ലാ​ദേ​ശ് ഒ​മ്പ​ത് പേ​രാ​യി ചു​രു​ങ്ങി.  ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​ന്ത്യ വി​ജ​യ​ഗോ​ളി​നാ​യി നി​ര​ന്ത​രം പ​രി​ശ്ര​മി​ച്ചു. ഒ​ടു​വി​ല്‍ 91-ാം മി​നി​റ്റി​ല്‍ മ​ത്സ​രം ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യി. ര​വി ബ​ഹാ​ദൂ​ര്‍ റാ​ണ ഇ​ന്ത്യ​യു​ടെ വി​ജ​യ​ശി​ല്‍പ്പി​യാ​യി. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഗി​വ്‌​സ​ണി​ന്‍റെ വേ​ഗ​ത​യേ​റി​യ ത്രോ ​ബോ​ക്‌​സി​ന് പു​റ​ത്തു നി​ന്ന് റാ​ണ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 2015-ല്‍ ​ഇ​ന്ത്യ ഫൈ​ന​ലി​ല്‍ തോ​റ്റി​രു​ന്നു. 2017-ല്‍ ​ഫൈ​ന​ലി​ലെ​ത്തി​യ ബം​ഗ്ലാ​ദേ​ശി​നും കി​രീ​ടം നേ​ടാ​നാ​യി​രു​ന്നി​ല്ല.


വാർത്തകൾ

Sign up for Newsletter



top