23
October 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Bollywood

sameera-reddy

രണ്ട് മാസം പ്രായമായ കുഞ്ഞുമായി കർണാടകയിലെ മല കയറി സമീറ റെഡ്ഢി

Published:01 October 2019

ഇപ്പോൾ രണ്ട് മാസം പ്രായമായ മകൾ നൈറയേയും കൊണ്ട് കർണാടകയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മുലായംഗിരി പീക്ക് കയറിയിരിക്കുകയാണ് താരം.

ഗർഭകാലത്ത് നടി സമീറ റെഡ്ഢി നടത്തിയ ഫോട്ടൊഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ രണ്ട് മാസം പ്രായമായ മകൾ നൈറയേയും കൊണ്ട് കർണാടകയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മുലായംഗിരി പീക്ക് കയറിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ കുഞ്ഞിനൊപ്പമുള്ള യാത്രയുടെ വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

ചെറിയ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മല കയറുന്നത് പകുതിയ്ക്ക് വച്ച് നിർത്തേണ്ടി വന്നുവെങ്കിലും വലിയ ആത്മവിശ്വാസമാണ് യാത്ര നൽകിയതെന്നും, ഒരുപാട് അമ്മമാർ ഇതിന് തനിക്ക് പ്രചോദനം നൽകിയെന്നും സമീറ പറഞ്ഞു. സമീറയ്ക്ക് പിന്തുണ നൽകി നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top