ISL-2018-219
19
October 2018 - 12:08 am IST
Flash News
Archives

Food

സി​നി​മ​യ​റി​യാം, ഭ​ക്ഷ​ണം ക​ഴി​ക്കാം, സി​നി​മാ ക​ഫേ ഹോ​ട്ട​ൽ

Published:18 May 2018

# പൊ​ന്നു ജോ​യി 

തീ​ൻ​മേ​ശ​ക്കു ചു​റ്റും ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഫ​ഹ​ദ് ഫാ​സി​ലും ജ​യ​സൂ​ര്യ​യും പ​ല ഭാ​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ക​യാ​ണ്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലേ​യും സി​നി​മാ​പോ​സ്റ്റ​റു​ക​ളും സി​നി​മാ ക​ഫേ​യി​ലു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ സ്ഥ​ലം മാ​റി പോ​യോ എ​ന്നു​വ​രെ ഒ​രു വേ​ള സം​ശ​യം തോ​ന്നാം.

തീ​ൻ​മേ​ശ​ക്കു ചു​റ്റും ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഫ​ഹ​ദ് ഫാ​സി​ലും ജ​യ​സൂ​ര്യ​യും പ​ല ഭാ​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ക​യാ​ണ്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലേ​യും സി​നി​മാ​പോ​സ്റ്റ​റു​ക​ളും സി​നി​മാ ക​ഫേ​യി​ലു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ സ്ഥ​ലം മാ​റി പോ​യോ എ​ന്നു​വ​രെ ഒ​രു വേ​ള സം​ശ​യം തോ​ന്നാം. എ​റ​ണാ​കു​ള​ത്ത് ക​ച്ചേ​രി​പ്പ​ടി​യി​ലാണ്, സി​നി​മ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സി​നി​മാ ക​ഫേ ഹോ​ട്ട​ൽ. സി​നി​മ ക​ഫേ​യു​ടെ തി​ര​ക്ക​ഥ​യ്ക്കു പി​ന്നി​ലു​ള്ള​തു ബോ​ൾ​ഗാ​ട്ടി സ്വ​ദേ​ശി ന​ന്ദ​കു​മാ​ർ. 

ന​ന്ദ​കു​മാ​റി​ന്‍റെ സി​നി​മാ​ക്ക​മ്പ​ത്തി​ൽ നി​ന്നാ​ണു സി​നി​മാ ക​ഫേ ഹോ​ട്ട​ലി​ന്‍റെ പി​റ​വി. മൂ​ന്നു വ​ർ​ഷ​മാ​യി ഈ ​ഹോ​ട്ടി​ൽ ആ​രം​ഭി​ച്ചി​ട്ട്. സി​നി​മ​യോ​ടു​ള്ള ഇ​ഷ്ട​വും ആ​ഹാ​ര​ത്തോ​ടു​ള്ള താ​ൽ​പ്പ​ര്യ​വും ഒ​ത്തി​ണ​ങ്ങി​യ​പ്പോ​ൾ ഇ​ത്ത​ര​മൊ​രു ഹോ​ട്ട​ൽ ജ​നി​ക്കു​ക​യാ​യി​രു​ന്നു. അ​തൊ​രു വ​രു​മാ​ന​മാ​ർ​ഗം ആ​കു​ക​യും ചെ​യ്തു. ഭാ​ര്യ​യും സ​ഹോ​ദ​ര​നും സ​ഹാ​യ​ത്തി​നു കൂ​ടെ​യു​ണ്ട്. 
എ​ല്ലാ​വ​ർ​ക്കും മ​ന​സും വ​യ​റും നി​റ​യു​ന്ന വ​രെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഒ​രി​ടം. ഇ​ത്തി​രി സി​നി​മാ​ക്ക​മ്പം ഉ​ള്ള​വ​രാ​ണെ​ങ്കി​ൽ മ​ന​സു നി​റ​യു​മെ​ന്നു തീ​ർ​ച്ച. ഹോ​ട്ട​ലി​ലെ ഓ​രോ പ്ര​ദേ​ശ​ത്തി​നും ഓ​രോ പേ​രും ന​ൽ​കി​യി​ട്ടു​ണ്ട്. 
സി​നി​മ​യി​ലേ​തു പോ​ലെ ത​ന്നെ പ്രീ ​പ്രോ​ഡ​ക്ഷ​ൻ , പ്രൊ​ഡ​ക്ഷ​ൻ, പോ​സ്റ്റ് പ്രോ​ഡ​ക്ഷ​ൻ സ്റ്റേ​ജ് ക​ഴി​ഞ്ഞാ​ണു വി​ഭ​വ​ങ്ങ​ൾ ന​മ്മു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്.
ഡി​സ്ട്രി​ബ്യൂ​ഷ​ൻ​കാ​രാ​ണു ഭ​ക്ഷ​ണം മേ​ശ​യി​ൽ എ​ത്തി​ക്കു​ന്ന​ത്. പ​ല ഹോ​ട്ട​ലി​ലും ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യു​ന്ന​തി​ന് ശേ​ഷ​മു​ള്ള വി​ര​സ​മാ​യ കാ​ത്തി​രി​പ്പ് ഇ​വി​ടെ​യി​ല്ല.

സി​നി​മാ​പാ​ട്ടും കേ​ട്ട് താ​ളം പി​ടി​ച്ചി​രി​ക്കാം
ക​ച്ചേ​രി​പ്പ​ടി പ​ത്മ​നാ​ഭ​ൻ റോ​ഡി​ലാ​ണു സി​നി​മാ ക​ഫേ ഹോ​ട്ട​ൽ. പേ​രു പോ​ലെ ത​ന്നെ എ​ല്ലാ​റ്റി​നും ഒ​രു സി​നി​മ ട​ച്ചു​ണ്ട് ഇ​വി​ടെ. മെ​നു കാ​ർ​ഡ് വ​രെ സി​നി​മ സ്ട്രി​പ്പ് പോ​ലെ. പ്രൊ​ഡ​ക്ഷ​നും എ​ഡി​റ്റി​ങ്ങും ഡി​സ്ട്രി​ബി​ഷ​നും അ​ങ്ങ​നെ എ​ല്ലാ​റ്റി​ലും ഒ​രു സി​നി​മ മ​യം. കി​ച്ച​ന്‍റെ മു​ക​ളി​ൽ പ്രൊ​ഡ​ക്ഷ​ൻ/​എ​ഡി​റ്റി​ങ്ങ് ബോ​ർ​ഡാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ​തും പു​തി​യ​തും വ​രാ​നി​രി​ക്കു​ന്ന​തു​മാ​യ സി​നി​മ​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും ഇ​വി​ടെ​യു​ണ്ട് . ഒ​പ്പം തി​യ​റ്റ​റു​ക​ളു​ടെ പേ​രും പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള സി​നി​മ​യു​ടെ വി​വ​ര​ങ്ങ​ളും. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ദി​വ​സ​വും സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​ശ്നോ​ത്ത​രി​ക്കു കൃ​ത്യ​മാ​യി ഉ​ത്ത​രം ന​ൽ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​തു സി​നി​മാ ക​ഫേ​യി​ലെ സ്വാ​ദി​ഷ്ട​മാ​യ ഒ​രു ഡി​ഷ് ആ​ണ് .


വാർത്തകൾ

Sign up for Newsletter



top