Subpage Banner
Subpage Banner
22
August 2018 - 2:43 am IST
Flash News
Archives

Special

അ​തി​ഥി​യാ​യി മ​ന്ത്രി, ആ​ഘോ​ഷ​മാ​ക്കി കു​ട്ടി​ഡെ​ലി​ഗേ​റ്റു​ക​ൾ

Published:18 May 2018

# പി.​ബി.​ബി​ച്ചു

പൊ​ലീ​സും എ​സ്കോ​ർ​ട്ടു​മൊ​ന്നു​മി​ല്ലാ​തെ കു​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക​ത്തി​യ മ​ന്ത്രി​യെ ആ​ദ്യം ആ​രും തി​രി​ച്ച​റി​ഞ്ഞി​ല്ല. കു​ട്ടി​ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഓ​രോ​ദി​വ​സ​വും സി​നി​മ താ​ര​ങ്ങ​ള​ട​ക്കം പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ വ​ന്ന​താ​രാ​ണെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു കു​ട്ടി ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക്.

പൊ​ലീ​സും എ​സ്കോ​ർ​ട്ടു​മൊ​ന്നു​മി​ല്ലാ​തെ കു​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക​ത്തി​യ മ​ന്ത്രി​യെ ആ​ദ്യം ആ​രും തി​രി​ച്ച​റി​ഞ്ഞി​ല്ല. കു​ട്ടി​ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഓ​രോ​ദി​വ​സ​വും സി​നി​മ താ​ര​ങ്ങ​ള​ട​ക്കം പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ വ​ന്ന​താ​രാ​ണെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു കു​ട്ടി ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക്. പി​ന്നീ​ടെ​ത്തി​യ അ​നൗ​ൺ​സ്മെ​ന്‍റോ​ടെ അ​വ​രു​ടെ മു​ഖം തെ​ളി​ഞ്ഞു. പ​ര​സ്പ​രം പ​റ​ഞ്ഞു ഇ​താ​ണ്....​ആ​രോ​ഗ്യ​മ​ന്ത്രി. 

പി​ന്നീ​ട​ങ്ങോ​ട്ട് ആ​ഘോ​ഷ​മാ​യി​രു​ന്നു. പാ​ട്ടു​പാ​ടി​യും കൈ​യ്യ​ടി​ച്ചും കു​ട്ടി​ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തും മേ​ള​യ്ക്കെ​ത്തി​യ കു​രു​ന്നു​ക​ൾ​ക്ക് കൂ​ട്ടു​കാ​രി​യാ​കു​ക​യാ​യി​രു​ന്നു ആ​രോ​ഗ്യ, സാ​മൂ​ഹ്യ​നീ​തി, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി.​കെ. കെ. ​ശൈ​ല​ജ. ച​ല​ച്ചി​ത്ര​മേ​ള​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞു തു​ട​ങ്ങി​യ​തും കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ നി​ന്നും ചോ​ദ്യ​ങ്ങ​ളു​മെ​ത്തി. ചി​രി​ച്ചു​കൊ​ണ്ടാ​ണു മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​ത്. നി​ങ്ങ​ളെ​പ്പോ​ലെ ബാ​ഡ്ജ് ധ​രി​ച്ച് ഓ​ടി ന​ട​ന്നു സി​നി​മ കാ​ണ​ണ​മെ​ന്നു ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം. എ​ന്നാ​ൽ ഓ​രോ ദി​വ​സ​വും പു​തി​യ പു​തി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടേ​ണ്ട​തി​നാ​ല്‍ അ​തി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഈ ​മേ​ള നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​ത്തോ​ളം വി​ജ​യ​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​ല്ല. കു​ട്ടി​ക​ള്‍ നേ​തൃ​ത്വം ന​ല്‍കു​ന്ന പ​രി​പാ​ടി, അ​വ​ര്‍ ത​ന്നെ സം​ഘാ​ട​ക​രും വോ​ള​ന്‍റി​യ​ര്‍മാ​രും ആ​കു​ന്നു. ഇ​തു​പോ​ലൊ​രു മേ​ള ഇ​തി​ന് മു​മ്പ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും മ​ന്ത്രി. 

കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്ര​മേ​ള പോ​ലെ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ച​തും കു​ഞ്ഞു​ങ്ങ​ളെ ആ​ഹ്ലാ​ദി​പ്പി​ക്കു​ന്ന​തു​മാ​യ മ​റ്റൊ​രു പ​രി​പാ​ടി​യി​ല്ല. കേ​വ​ലം ത​മാ​ശ​യും ആ​ന​ന്ദ​വു​മ​ല്ല ഗൗ​ര​വ​ത്തോ​ടെ​യാ​ണു കു​രു​ന്നു​ക​ള്‍ സി​നി​മ​യെ സ​മീ​പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള പ്ര​ഗ​ത്ഭ​ര്‍ പ​ല സെ​ഷ​നു​ക​ളി​ലാ​യി മാ​ര്‍ഗ​നി​ര്‍ദ്ദേ​ശം ന​ല്‍കു​ന്നു എ​ന്ന​തു വ​ലി​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൈ​ര​ളി തി​യ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്രോ​ല്‍സ​വ​ത്തി​ലെ ഡെ​യ്‌​ലി ബു​ള്ള​റ്റി​ന്‍ അ​ഭി​രാ​മി എ​ന്ന ഡെ​ലി​ഗേ​റ്റി​നു ന​ല്‍കി മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​പി ദീ​പ​ക്, ന​ട​ന്‍മാ​രാ​യ കെ. ​ശ്രീ​കു​മാ​ര്‍, സു​ധീ​ര്‍ ക​ര​മ​ന, കേ​ര​ള​ത്തി​ലെ ആ​ദ്യ ട്രാ​ന്‍സ്ജ​ന്‍ഡ​ര്‍ ദ​മ്പ​തി​ക​ളാ​യ സൂ​ര്യ, ഇ​ഷാ​ന്‍, ശി​ശു​ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഴീ​ക്കോ​ട​ന്‍ ച​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും കു​ട്ടി​ക​ളു​മാ​യി വി​ശേ​ഷം പ​ങ്കു​വ​ച്ചു.

അ​ച്ഛ​നോ​ടൊ​പ്പം ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഓ​ർ​മ​യാ​ണു ന​ട​ൻ സു​ധീ​ർ ക​ര​മ​ന പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​ൻ സി​നി​മാ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന​തി​നാ​ൽ ത​ന്നെ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കു ലോ​കോ​ത്ത​ര സി​നി​മ​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ല​ഭി​ക്കു​ന്ന മേ​ള​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സു​ധീ​ർ കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ബാ​ല​താ​ര​ങ്ങ​ൾ മ​ന്ത്രി​ക്കും മ​റ്റ് അ​തി​ഥി​ക​ൾ​ക്കു​മൊ​പ്പം വേ​ദി​യി​ലെ​ത്തി ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. അ​ന്താ​രാ​ഷ​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ജോ​യ്നാ​മോ​ളു​ടെ നാ​ട​ൻ​പാ​ട്ട് അ​സ്വ​ദി​ച്ച ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യും മ​റ്റ് അ​തി​ഥി​ക​ളും വേ​ദി​വി​ട്ട​ത്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top