Flash News
Archives

അ​ങ്ക​മാ​ലി​യു​ടെ മ​ണ്ണി​ൽ  ഒ​ഡീ​സി ക​ഥ​ക് ഭാ​വ സാ​ന്ദ്രം

അ​ങ്ക​മാ​ലി​യു​ടെ മ​ണ്ണി​ൽ ഒ​ഡീ​സി ക​ഥ​ക് ഭാ​വ സാ​ന്ദ്രം

Published:18 May 2018

അ​ങ്ക​മാ​ലി, വേ​ങ്ങൂ​രി​ലു​ള്ള സ​ത്വ ക​ൾ​ച്ച​റ​ൽ സ്പെ​യ്സി​ന്‍റെ അ​തി​ഥി​യാ​യി​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വ്. കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത് ഇ​താ​ദ്യം. നാ​ലു വ​ർ​ഷം മു​മ്പാ​ണു ന​ർ​ത്ത​കി സു​പ്രി​യ രാ​ജ​ൻ വേ​ങ്ങൂ​രി​ൽ സ​ത്വ ക​ൾ​ച്ച​റ​ൽ സ്പെയ്സിനു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ങ്ങ​ളി​ലും ഒ​ട്ട​ന​വ​ധി നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള സു​പ്രി​യ ക​ഴി​ഞ്ഞ വ​ർ​ഷം മ​ലേ​ഷ്യ​യി​ൽ  ഇ​ന്ത്യ​ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഡാ​ൻ​സ് മ്യൂ​സി​ക് വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണു സ​ന്തോ​ഷ് കു​മാ​ർ ചാ​റ്റ​ർ​ജി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

പ്ര​ശ​സ്ത ക​ഥ​ക് ന​ർ​ത്ത​ക​ൻ സ​ന്തോ​ഷ് കു​മാ​ർ ചാ​റ്റ​ർ​ജി അ​ങ്ക​മാ​ലി​യി​ൽ.
അ​ങ്ക​മാ​ലി, വേ​ങ്ങൂ​രി​ലു​ള്ള സ​ത്വ ക​ൾ​ച്ച​റ​ൽ സ്പെ​യ്സി​ന്‍റെ അ​തി​ഥി​യാ​യി​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വ്. കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത് ഇ​താ​ദ്യം. നാ​ലു വ​ർ​ഷം മു​മ്പാ​ണു ന​ർ​ത്ത​കി സു​പ്രി​യ രാ​ജ​ൻ വേ​ങ്ങൂ​രി​ൽ സ​ത്വ ക​ൾ​ച്ച​റ​ൽ സ്പെയ്സിനു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ങ്ങ​ളി​ലും ഒ​ട്ട​ന​വ​ധി നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള സു​പ്രി​യ ക​ഴി​ഞ്ഞ വ​ർ​ഷം മ​ലേ​ഷ്യ​യി​ൽ  ഇ​ന്ത്യ​ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഡാ​ൻ​സ് മ്യൂ​സി​ക് വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണു സ​ന്തോ​ഷ് കു​മാ​ർ ചാ​റ്റ​ർ​ജി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ മോ​ഹി​നി​യാ​ട്ട​ത്തെ ആ​രാ​ധി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​ർ ചാ​റ്റ​ർ​ജി കേ​ര​ളീ​യ നൃ​ത്ത​ക​ല​യെ​ക്കു​റി​ച്ചും ഒ​ട്ടേ​റെ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച്ച​ത്തെ ക​ഥ​ക് വ​ർ​ക്ക്ഷോ​പ്പി​നു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യാ​ണു തു​ട​ക്ക​മി​ട്ട​ത്.
മോ​ഹി​നി​യാ​ട്ട​വും ഭ​ര​ത​നാ​ട്യ​വും പ​രി​ശീ​ലി​ച്ചി​ട്ടു​ള്ള​വ​ർ​ക്കു ക​ഥ​ക് നി​ഷ്ക​ർ​ഷി​ക്കു​ന്ന ജ​തി​യും താ​ള​വു​മെ​ല്ലാം പെ​ട്ടെ​ന്നു ഹൃ​ദി​സ്ഥ​മാ​ക്കാ​ൻ ക​ഴി​യും എ​ന്നു​ള്ള​തു കൊ​ണ്ടാ​ണു കേ​ര​ള​ത്തി​ൽ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ്ണ ക​ഥ​ക് വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന​തെ​ന്നു സു​പ്രി​യാ രാ​ജ​നും പ​റ​ഞ്ഞു.
പ​ണ്ഡി​റ്റ് രാം​നാ​രാ​യ​ൺ മി​ശ്ര​യു​ടെ കീ​ഴി​ൽ ആ​റു വ​യ​സു​ള്ള​പ്പോ​ഴാ​ണു സ​ന്തോ​ഷ് കു​മാ​ർ ക​ഥ​ക് പ​ഠി​ക്കാ​ൻ ചെ​ല്ലു​ന്ന​ത്. ക​ഥ​കി​ൽ ല​ഖ്നൗ ഖ​രാ​ന​യു​ടെ വ​ഴി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ഗു​രു​വാ​യി​രു​ന്നു പ​ണ്ഡി​റ്റ് നാ​രാ​യ​ൺ. സ്വാ​ഭാ​വി​ക​മാ​യി സ​ന്തോ​ഷ് കു​മാ​റും അ​തി​ന്‍റെ പി​ന്തു​ട​ർ​ച്ച​ക്കാ​ര​നാ​യി. ഏ​ഴു വ​ർ​ഷ​ത്തി​നു ശേ​ഷം മും​ബൈ​യി​ൽ സി​താ​ര ദേ​വി​യു​ടെ കീ​ഴി​ൽ ഗൃ​ഹ​സ്ഥ ശി​ഷ്യ​നാ​യി. അ​തും ഏ​ഴു വ​ർ​ഷ​ത്തെ ഗു​രു​ശി​ഷ്യ പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള പ​ഠ​ന​രീ​തി​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ൽ​ക്ക​ത്ത​യി​ൽ പ​ണ്ഡി​റ്റ് വി​ജ​യ് ശ​ങ്ക​ർ, പ​ണ്ഡി​റ്റ് ബ്രി​ജ് രാ​ജ് എ​ന്നി​വ​രു​ടെ ശി​ഷ്യ​ത്വം സ്വീ​ക​രി​ച്ചു. അ​ല​ഹ​ബാ​ദ് പ്ര​യാ​ഗ് സം​ഗീ​ത് സ​മി​തി​യി​ൽ നി​ന്നു ക​ഥ​ക് നൃ​ത്ത​ത്തി​ൽ സീ​നി​യ​ർ ഡി​പ്ലോ​മാ​യെ​ടു​ത്തു.1965 മു​ത​ൽ അ​ര​ങ്ങി​ൽ സ​ജീ​വ​മാ​യി. 

ഹി​ന്ദു​സ്ഥാ​നി ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലും ത​ബ​ല വാ​ദ​ന​ത്തി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഗ​സ​ൽ സം​ഗീ​തം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഒ​ട്ടേ​റെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചു. ക​ഥ​ക് നൃ​ത്ത​വു​മാ​യി എ​വി​ടെ ചെ​ന്നാ​ലും ഒ​ടു​വി​ൽ ഗ​സ​ൽ സം​ഗീ​ത രാ​വി​ലാ​യി​രി​ക്കും പ​രി​പാ​ടി അ​വ​സാ​നി​ക്കു​ക.

ന്യൂ​യോ​ർ​ക്കി​ൽ ക​ണ്ണ​കി ഹാ​ളി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണു നൃ​ത്ത-​ഗ​സ​ൽ സ​ന്ധ്യ കാ​ണാ​നും കേ​ൾ​ക്കാ​നു​മാ​യി ത​ടി​ച്ചു​കൂ​ടി​യ​ത്.
അ​ങ്ക​മാ​ലി​യി​ലും ക​ഥ​ക് -ഗ​സ​ൽ സ​ന്ധ്യ​യ്ക്കു വേ​ദി​യൊ​രു​ങ്ങു​ന്നു. നാ​ളെ വേ​ങ്ങൂ​ർ ശ്രീ​ഭ​ദ്രാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കി​ട്ട് 6 മ​ണി​ക്കാ​ണു പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. നൃ​ത്ത ഗാ​ന​സ​ന്ധ്യ ഒ​രു അ​നു​ഭ​വ​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണു സ​ത്വ ക​ൾ​ച്ച​റ​ൽ സ്പെ​യ്സ്.​സു​പ്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത ന​ർ​ത്ത​ക​രോ​ടൊ​പ്പം സ​ന്തോ​ഷ് കു​മാ​ർ ചാ​റ്റ​ർ​ജി​യും അ​ര​ങ്ങി​ലെ​ത്തും. ഒ​രാ​ഴ്ച​കൊ​ണ്ട് ആ​വി​ഷ്ക്ക​രി​ച്ച വി​വി​ധ ക​ഥ​ക് കോം​പോ​സി​ഷ​നാ​ണു വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

ന​ർ​ത്ത​ക​ർ​ക്ക് മെ​ഡി​റ്റേ​ഷ​ൻ അ​ത്യാ​വ​ശ്യം 

ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും സ​ന്തോ​ഷ് കു​മാ​ർ ചാ​റ്റ​ർ​ജി പ​ങ്കു​വ​ച്ചു. 
സ​ന്തോ​ഷി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ കേ​ര​ളം വൃ​ത്തി​യു​ള്ള നാ​ടാ​ണ്. ഇ​വി​ടു​ത്തെ റെ​യ്​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ത്ര വൃ​ത്തി​യാ​ണ്. നോ​ർ​ത്ത് ഇ​ന്ത്യ​യി​ൽ ചെ​ന്നാ​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ മ​നം​മ​ടു​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ്. ച​ന്ത പോ​ലെ​യാ​ണ് അ​വി​ടെ റെ​യ്ൽ​വേ സ്റ്റേ​ഷ​ൻ. ക്ഷേ​ത്ര​ങ്ങ​ളു​ടെ അ​ന്ത​രീ​ക്ഷ​വും വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. എ​ത്ര ഹൃ​ദ​യ​സ്പ​ർ​ശി​യാ​ണു മ​ന്ത്രോ​ച്ചാ​ര​ണം. അ​തി​ലെ സ്വ​ര​സ്ഥാ​ന സ​വി​ശേ​ഷ​ത​ക​ൾ മ​ന​സി​നു ശാ​ന്തി പ​ക​രു​ന്നു. തു​ട​ർ​ന്നു സ​ന്തോ​ഷ് കു​മാ​ർ ഏ​താ​നും മ​ന്ത്ര​ങ്ങ​ൾ സം​ഗീ​താ​ത്മ​ക ഭാ​വ​ത്തോ​ടെ ചൊ​ല്ലി.

ഹോ! ​എ​ന്തൊ​ര​നു​ഭൂ​തി - സ്വ​യം അ​തി​ൽ ല​യി​ച്ചി​രു​ന്നു. ന​ർ​ത്ത​ക​ർ​ക്കു മെ​ഡി​റ്റേ​ഷ​ൻ അ​ത്യാ​വ​ശ്യ​മാ​ണ്. ഭ​ക്ഷ​ണ​വും ശ്ര​ദ്ധി​ക്ക​ണം. കേ​ര​ള​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ വേ​ണ്ട​ത്ര ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നേ​യി​ല്ല എ​ന്നാ​ണു സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ക​ണ്ടെ​ത്ത​ൽ." ഞാ​ൻ ബ്രാ​ഹ്മ​ണ​നാ​ണെ​ങ്കി​ലും ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം മാ​ത്രം വെ​ജി​റ്റേ​റി​യ​ൻ, കേ​ര​ള​ത്തി​ൽ വ​ന്നി​ട്ട് സു​പ്രി​യ എ​നി​ക്കു നോ​ൺ വെ​ജ് ത​ന്ന​തേ​യി​ല്ല" - സ​ന്തോ​ഷ് കു​മാ​ർ പ​രി​ഭ​വി​ച്ചു.
ക​ഥ​ക് ജിം​നാ​സ്റ്റി​ക്സി​നു തു​ല്യ​മാ​ണ്. ഒ​രു ത​ര​ത്തി​ൽ കാ​യി​ക അ​ദ്ധ്വാ​നം കൂ​ടി​യാ​ണ്. എ​ന്നി​ട്ടു വേ​ണ്ട​ത്ര ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ശ​രീ​രം ക്ഷീ​ണി​ച്ചാ​ൽ പി​ന്നെ എ​ങ്ങ​നെ പെ​ർ​ഫോം ചെ​യ്യും. അ​ര​ങ്ങി​ൽ വ​രു​ന്ന ദി​വ​സം നോ​ൺ വെ​ജ് ഒ​ഴി​വാ​ക്കു​ന്ന​താ​ണു ന​ല്ല​ത്. നോ​ൺ വെ​ജ് ക​ഴി​ച്ചാ​ൽ പെ​ട്ടെ​ന്നു വി​യ​ർ​ക്കും.
അ​ടി​സ്ഥാ​ന​പ​ര​മാ​യി നൃ​ത്തം ഏ​ഴു വി​ധ​ത്തി​ലേ​യു​ള്ളൂ. സ​പ്ത​സ്വ​രം, സ​പ്ത നി​റം എ​ന്നൊ​ക്കെ പ​റ​യു​മ്പോ​ലെ. അ​തു കൊ​ണ്ട് ഇ​ന്ത്യ​യി​ൽ എ​വി​ടെ​യാ​യാ​ലും ഏ​തു നൃ​ത്ത​രൂ​പ​ത്തി​നും ഒ​രു ഏ​കാ​ത്മ​ക ഭാ​വം ഉ​ണ്ട്.

പ​ക്ഷെ ഇ​ക്കാ​ല​ത്തു ക്ലാ​സി​ക്ക​ൽ പു​തി​യ ത​ല​മു​റ ത​ഴ​യു​ക​യാ​ണ്. ഫ്യൂ​ഷ​ൻ എ​ന്നു പേ​രി​ട്ട് സം​ഗീ​ത​ത്തെ​യും നൃ​ത്ത​ത്തേ​യും ന​ശി​പ്പി​ക്കു​ന്നു. വ​ള​രെ ക​ഷ്ട​മാ​ണ്. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ ക​ണ്ട് കു​ട്ടി​ക​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ വ​ള​രു​ക​യാ​ണ്.  പു​തി​യ ത​ല​മു​റ​യ്ക്കു വേ​ണ്ട സാ​ക്സ​ഫോ​ൺ മ​തി. ഇ​ല​ക്ട്രി​ക്ക​ൽ, ക​മ്പ്യൂ​ട്ട​റൈ​സ്ഡ് മ്യൂ​സി​ക്കാ​ണു ഹ​രം. ക​ൽ​ക്ക​ത്ത​യി​ലെ ലേ​ക്ക് ടൗ​ണി​ലെ തി​ര​ക്കി​ൽ  നി​ന്നെ​ത്തി കേ​ര​ള​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യെ ആ​സ്വ​ദി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​ർ സ​ത്വ ക​ൾ​ച്ച​റ​ൽ സ്പെ​യ്സി​ലെ ത​ണ​ൽ​മ​ര​ങ്ങ​ൾ​ക്കു കീ​ഴി​ലി​രു​ന്നു ഹാ​ർ​മോ​ണി​യ​ത്തി​ലെ മൃ​ദു​സ്വ​ര​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു ഗ​സ​ൽ ആ​ല​പി​ച്ചു. ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും വി​ന്യ​സി​ച്ച സ​ത്വ​യു​ടെ ഉ​ൾ​ത്ത​ല​ങ്ങ​ളി​ൽ ചി​ല​ങ്ക​ക​ൾ ചി​രി​യു​തി​ർ​ത്തു.

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top