ISL-2018-219
18
October 2018 - 11:46 pm IST
Flash News
Archives

Fitness

മാ​ലി​ന്യ​ങ്ങ​ളെ പു​റം​ത​ള്ളാ​ൻ

Published:18 May 2018

# എ​ന്‍. അ​ജി​ത്കു​മാ​ര്‍

ഊ​ര്‍ജ്ജേ​ത്പാ​ദ​ന​ഫ​ല​മാ​യു​ണ്ടാ​കു​ന്ന കാ​ര്‍ബ​ണ്‍ഡൈ​ഓ​ക്സൈ​ഡ് ശ്വാ​സ​കോ​ശ​ത്തി​ലൂ​ടെ പു​റം​ത​ള്ള​പ്പെ​ടു​ന്നു.

ര​ക്ത​ത്തെ ശു​ദ്ധീ​ക​രി​ച്ച് അ​തി​ലെ വി​ഷാം​ശ​ങ്ങ​ളെ​ല്ലാം വ​ലി​ച്ചെ​ടു​ത്തു മൂ​ത്ര​മാ​ക്കി പു​റ​ത്തു​വി​ടു​ന്ന​തു വൃ​ക്ക​യാ​ണ്.

ആ​ഹാ​ര​ത്തി​ലെ വി​വി​ധ​ഘ​ട​ക​ങ്ങ​ള്‍ ദ​ഹ​ന​പ്ര​ക്രി​യ​മൂ​ലം വി​ഘ​ടി​ച്ച് ചെ​റി​യ​ചെ​റി​യ ഘ​ട​ക​ങ്ങ​ളാ​യി രൂ​പ​പ്പെ​ട്ട് ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു. ശ​രീ​ര​ക​ല​ക​ളി​ല്‍ വെ​ച്ച് ആ​ഹാ​ര​ഘ​ട​ക​ങ്ങ​ള്‍ വി​വി​ധ രാ​സ​മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​കു​ന്ന പ്ര​വ​ര്‍ത്ത​ന​മാ​ണ​ല്ലോ ഉ​പാ​പ​ച​യം. ഉ​പാ​പ​ച​യ​ഫ​ല​മാ​യി ആ​ഹാ​ര​ത്തി​ന്‍റെ ഒ​രം​ശം ശ​രീ​ര​വ​ള​ര്‍ച്ച​യ്ക്കാ​യും ഭൂ​രി​ഭാ​ഗം ഭാ​ഗ​വും ശ​രീ​ര​ത്തി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള ഉ​ര്‍ജ്ജോ​ത്പാ​ദ​ന​ത്തി​നാ​യും വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്നു. ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ഫ​ല​മാ​യി ശ​രീ​ര​ക​ല​ക​ളി​ല്‍ പ​ല​വി​ധ അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു. കാ​ര്‍ബ​ണ്‍ഡൈ​ഓ​ക്​സൈ​ഡ്, നൈ​ട്രേ​ജ​നി​ക് മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഇ​വ​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​വ. ഈ ​മാ​ലി​ന്യ​ങ്ങ​ളെ വേ​ര്‍തി​രി​ച്ച് യ​ഥാ​സ​മ​യം ശ​രീ​രം പു​റം ത​ള്ളു​ന്നു.

ശ​രീ​ര​ദ്ര​വ​ങ്ങ​ളു​ടെ തു​ല​ന​സ്ഥി​തി ക്ര​മീ​ക​രി​ക്കു​ന്ന ഈ ​പ്ര​ക്രി​യ​യാ​ണ് വി​സ​ര്‍ജ്ജ​നം (excretion). ത്വ​ക്ക്, വൃ​ക്ക, ശ്വാ​സ​കോ​ശ​ങ്ങ​ള്‍, വ​ന്‍കു​ട​ല്‍ എ​ന്നി​വ​യെ​ല്ലാം ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ ദ​ഹി​പ്പി​ക്ക​പ്പെ​ടാ​ത്ത, അ​താ​യ​തു ഗ്ലൂ​ക്കോ​സും മ​റ്റു​മാ​യി മാ​റ്റ​പ്പെ​ടാ​ത്ത, പ്ര​ഥ​മ​ഘ​ട്ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ന്‍കു​ട​ലി​ലൂ​ടെ ക​ട​ന്നു​പോ​യി മ​ല​മാ​യി വി​സ​ര്‍ജ്ജി​ക്ക​പ്പെ​ടു​ന്നു. ഊ​ര്‍ജ്ജേ​ത്പാ​ദ​ന​ഫ​ല​മാ​യു​ണ്ടാ​കു​ന്ന കാ​ര്‍ബ​ണ്‍ഡൈ​ഓ​ക്സൈ​ഡ് ശ്വാ​സ​കോ​ശ​ത്തി​ലൂ​ടെ പു​റം​ത​ള്ള​പ്പെ​ടു​ന്നു. ര​ക്ത​ത്തെ ശു​ദ്ധീ​ക​രി​ച്ച് അ​തി​ലെ വി​ഷാം​ശ​ങ്ങ​ളെ​ല്ലാം വ​ലി​ച്ചെ​ടു​ത്തു മൂ​ത്ര​മാ​ക്കി പു​റ​ത്തു​വി​ടു​ന്ന​തു വൃ​ക്ക​യാ​ണ്. ച​ര്‍മ്മം വ​ഴി​യു​ള്ള വി​യ​ര്‍ക്ക​ല്‍ അ​ഥ​വാ സ്വേ​ദ​ന​മാ​ണു മ​റ്റൊ​രു മാ​ര്‍ഗ്ഗം. മാ​ലി​ന്യ നി​ര്‍മ്മാ​ര്‍ജ്ജ​ന​ത്തി​നു പു​റ​മെ ശ​രീ​ര​ത്തി​ന്‍റെ താ​പ​നി​ല ക്ര​മീ​ക​രി​ക്കു​ന്ന​തും ഈ ​പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ​യാ​ണ്. 

അ​റി​യാ​മോ?


    നാം ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം വാ​യി​ല്‍ കി​ട​ക്കു​ന്ന​തു ശ​രാ​ശ​രി ഒ​രു​ മി​നി​റ്റാ​ണ്. 
    ആ​മാ​ശ​യ​ത്തി​ല്‍ ര​ണ്ടു​മു​ത​ല്‍ നാ​ലു​മ​ണി​ക്കൂ​ര്‍ വ​രെ. ഈ ​സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് ഭ​ക്ഷ​ണം ദ​ഹ​ന​ര​സ​ങ്ങ​ളു​മാ​യും ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡു​മാ​യും ഇ​ട​ക​ല​ര്‍ന്നു ദ​ഹ​ന​പ്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​കു​ന്ന​ത
   ചെ​റു​കു​ട​ലി​ല്‍ ആ​ഹാ​രം ഒ​ന്നു​മു​ത​ല്‍ നാ​ലു​മ​ണി​ക്കൂ​ര്‍വ​രെ. ദ​ഹി​ച്ച ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്നു​ള്ള പോ​ഷ​കാ​ഗി​ര​ണം ന​ട​ക്കു​ന്ന​തു ചെ​റു​കു​ട​ലി​ലാ​ണ്.
 ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ന്‍കു​ട​ലി​ല്‍10​മ​ണി​ക്കൂ​ര്‍മു​ത​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ വ​രെ ത​ങ്ങാം.​ വ​ന്‍കു​ട​ലി​ല്‍വെ​ച്ച് വെ​ള്ള​ത്തി​ന്‍റെ ആ​ഗി​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത്. 
    ഒ​രു​ദി​വ​സം ഏ​ക​ദേ​ശം 2ലി​റ്റ​റോ​ളം ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡ് ആ​മാ​ശ​യ​ത്തി​ലെ സ​വി​ശേ​ഷ കോ​ശ​ങ്ങ​ള്‍ ഉ​ല്പാ​ദി​പ്പി​ക്കു​ന്നു.

വൃ​ക്ക​യും വി​സ​ര്‍ജ​ന​വ്യ​വ​സ്ഥ​യും

മ​നു​ഷ്യ​നെ​പ്പോ​ലെ ഉ​യ​ര്‍ന്ന പ​ടി​യി​ലു​ള്ള ജ​ന്തു​ക്ക​ളി​ല്‍ വി​സ​ര്‍ജ​നം ന​ട​ക്കു​ന്ന​തു പ്ര​ധാ​ന​മാ​യും ഒ​രു​ജോ​ഡി വൃ​ക്ക​ക​ള്‍ വ​ഴി​യാ​ണ്. വാ​രി​യെ​ല്ലു​ക​ള്‍ക്കു താ​ഴെ ഉ​ദ​രാ​ശ​യ​ത്തി​നു​ള്ളി​ല്‍ ന​ട്ടെ​ല്ലി​നോ​ടു ചേ​ര്‍ന്നു പ​യ​ര്‍വി​ത്തി​ന്‍റെ ആ​കൃ​തി​യി​ല്‍ ഈ ​പ്ര​ധാ​ന അ​വ​യ​വം സ്ഥി​തി​ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ അ​ധി​ക​മു​ള്ള ജ​ലം, ല​വ​ണ​ങ്ങ​ള്‍, യൂ​റി​യ തു​ട​ങ്ങി​യ​വ​യെ ര​ക്ത​ത്തി​ല്‍ നി​ന്ന് അ​രി​ച്ചു​മാ​റ്റു​ക എ​ന്ന​താ​ണു വൃ​ക്ക​യു​ടെ പ്ര​ധാ​ന ജോ​ലി. വൃ​ക്കാ​സി​ര, വൃ​ക്കാ​ധ​മ​നി, മൂ​ത്രാ​ശ​യം, മൂ​ത്ര​നാ​ളം എ​ന്നി​വ​യു​ള്‍പ്പെ​ട്ട വി​സ​ര്‍ജ​ന​വ്യ​വ​സ്ഥ​യാ​ണ് ഇ​തി​നു വേ​ണ്ട​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ത്തു​ന്ന​ത്. വൃ​ക്കാ​ധ​മ​നി​യാ​ണു വൃ​ക്ക​യി​ലേ​ക്കു ര​ക്തം എ​ത്തി​ക്കു​ന്ന​ത്. വൃ​ക്കാ​സി​ര​യാ​വ​ട്ടെ വൃ​ക്ക​യി​ല്‍നി​ന്നു ര​ക്തം പു​റ​ത്തേ​ക്കു വ​ഹി​ക്കു​ന്നു. അ​രി​ച്ചു​മാ​റ്റി​യ മൂ​ത്രം താ​ല്ക്കാ​ലി​ക​മാ​യി സം​ഭ​രി​ക്ക​പ്പെ​ടു​ന്ന​തു മൂ​ത്രാ​ശ​യ​ത്തി​ലാ​ണ്. മൂ​ത്ര​നാ​ളം വ​ഴി ഇ​തു പു​റ​ത്തേ​ക്കു പോ​വു​ക​യും ചെ​യ്യു​ന്നു.

വൃ​ക്ക​യു​ടെ ഘ​ട​ന

വൃ​ക്ക​യു​ടെ നെ​ടു​കെ​യു​ള്ള ഛേദം ​പ​രി​ശോ​ധി​ച്ചാ​ല്‍ കോ​ര്‍ട്ട​ക്സ്, മെ​ഡു​ല, പി​ര​മി​ഡു​ക​ള്‍, പെ​ല്‍വി​സ്, നെ​ഫ്രോ​ണ്‍ എ​ന്നീ ഭാ​ഗ​ങ്ങ​ള്‍ കാ​ണാം. ഏ​റ്റ​വും പു​റ​മെ കാ​ണ​പ്പെ​ടു​ന്ന ഇ​രു​ണ്ടു ചു​വ​പ്പു​നി​റ​ത്തോ​ടു കൂ​ടി​യ ഭാ​ഗ​മാ​ണു കോ​ര്‍ട്ട​ക്സ്. കോ​ര്‍ട്ട​ക്സി​നു​ള്ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന മ​ങ്ങി​യ ചു​വ​പ്പു​നി​റ​ത്തോ​ടു​കൂ​ടി​യ ഭാ​ഗ​മാ​ണു മെ​ഡു​ല. മെ​ഡു​ല​യി​ല്‍ പെ​ല്‍വി​സി​ലേ​ക്കു ത​ള്ളി നി​ല്‍ക്കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണു പി​ര​മി​ഡു​ക​ള്‍. മൂ​ത്ര​വാ​ഹി​യു​ടെ മ​ക​ള്‍ഭാ​ഗം പെ​ല്‍വി​സ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. വൃ​ക്ക​യു​ടെ അ​ടി​സ്ഥാ​ന യൂ​ണി​റ്റാ​ണു നെ​ഫ്രോ​ണ്‍. ഒ​രു വൃ​ക്ക​യി​ല്‍ത​ന്നെ അ​നേ​കാ​യി​രം നെ​ഫ്രോ​ണു​ക​ള്‍ കാ​ണ​പ്പെ​ടു​ന്നു.

നെ​ഫ്രോ​ണി​ന്‍റെ ഘ​ട​ന​യും ധ​ര്‍മ്മ​വും

ഒ​ര​റ്റം തു​റ​ന്ന​തും മ​റ്റേ​യ​റ്റം അ​ട​ഞ്ഞ​തു​മാ​യ നീ​ണ്ടു ചു​രു​ണ്ട കു​ഴ​ലാ​ണു നെ​ഫ്രോ​ണു​ക​ള്‍. ര​ക്ത​ത്തി​ല്‍നി​ന്നു മൂ​ത്രം വേ​ര്‍തി​രി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണു നെ​ഫ്രോ​ണു​ക​ളു​ടെ ജോ​ലി.

ബോ​മാ​ന്‍സ് ക്യാ​പ്സ്യൂ​ള്‍

നെ​ഫ്രോ​ണി​ന്‍റെ അ​ട​ഞ്ഞ അ​റ്റ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന ക​പ്പു​പോ​ലെ​യു​ള്ള ഇ​ര​ട്ട ഭി​ത്തി​യോ​ടു​കൂ​ടി​യ ഭാ​ഗ​മാ​ണു ബോ​മാ​ന്‍സ് ക്യാ​പ്സ്യൂ​ള്‍. ബോ​മാ​ന്‍സ് ക്യാ​പ്സ്യൂ​ളി​ന്‍റെ ഉ​ള്ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന നേ​ര്‍ത്ത ഭി​ത്തി​യു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളാ​ണ് ഗ്ലോ​മ​റു​ല​സ്.

ഗ്ലോ​മ​റു​ലാ​ര്‍ ഫി​ല്‍ട്രേ​റ്റ്

വൃ​ക്ക ആ​ദ്യ​മാ​യി അ​രി​ച്ചെ​ടു​ക്കു​ന്ന ജ​ലം, ല​വ​ണ​ങ്ങ​ള്‍, യൂ​റി​യ എ​ന്നി​വ​യ​ട​ങ്ങു​ന്ന ദ്രാ​വ​ക​മാ​ണു ഗ്ലോ​മ​റു​ലാ​ര്‍ ഫി​ല്‍ട്രേ​റ്റ്. ബോ​മാ​ന്‍സ് ക്യാ​പ്സ്യൂ​ളി​ന്‍റെ ഇ​ര​ട്ട​ഭി​ത്തി​ക​ള്‍ക്കി​ട​യി​ലേ​ക്ക് ഇ​ത് ഊ​റി​യി​റ​ങ്ങു​ന്നു. അ​വി​ടെ​നി​ന്നും ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ജ​ലം, ഗ്ലൂ​ക്കോ​സ് എ​ന്നി​വ ര​ക്ത​ക്കു​ഴ​ലു​ക​ളി​ലേ​ക്കു തി​രി​കെ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ട്ട​തി​നു​ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന ദ്രാ​വ​ക​മാ​ണു മൂ​ത്ര​മാ​യി പു​റ​ത്തു​പോ​കു​ന്ന​ത്.

അ​റി​യാ​മോ?


   ദി​വ​സേ​ന ഒ​രാ​ള്‍ 23,000 ത​വ​ണ  ശ്വാ​സോ​ച്ഛ്വാ​സം ന​ട​ത്തു​ന്നു.
    മ​ണി​ക്കൂ​റി​ല്‍ 960 കി.​മീ വേ​ഗ​ത​യു​ണ്ട്  ന​മ്മു​ടെ ചു​മ​യ്ക്ക്.
    മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​കി​ട​ക്കു​ന്ന  ഒ​രേ ഒ​രു അ​വ​യ​വ​മാ​ണ് ശ്വാ​സ​കോ​ശം.
   ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​യ​വം ത്വ​ക്ക് 
   ദ​ഹ​ന​പ​ഥ​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​ലെ ജ​ലാം​ശം  വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന​തു വ​ന്‍കു​ട​ലി​ല്‍ നി​ന്ന്
   വൃ​ക്ക​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​കം നെ​ഫ്രോ​ണ്‍
    മാ​റ്റി വ​യ്ക്ക​പ്പെ​ട്ട ആ​ദ്യ മ​നു​ഷ്യാ​വ​യ​വം വൃ​ക്ക
    മ​നു​ഷ്യ​ന്‍റെ ത്വ​ക്കി​ന്‍റെ ഭാ​രം ഏ​ക​ദേ​ശം  10.89 കി.​ഗ്രാം ആ​യി​രി​ക്കും
    മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ അ​രി​പ്പ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​വ​യ​വം വൃ​ക്ക
    ഏ​റ്റ​വും കൂ​ടു​ത​ല്‍ ദാ​നം ചെ​യ്യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ മ​നു​ഷ്യാ​വ​യ​വം വൃ​ക്ക

അ​ള​വ് നി​യ​ന്ത്രി​ക്കു​ന്ന​ത്

ശ​രീ​ര​ത്തി​ലു​ള്ള ജ​ല​ത്തി​ന്‍റെ അ​ള​വ​നു​സ​രി​ച്ച് ഗ്ലോ​മ​റു​ലാ​ര്‍ ഫി​ല്‍ട്രേ​റ്റി​ല്‍നി​ന്ന് എ​ത്ര​ത്തോ​ളം ജ​ലം പു​ന​രാ​ഗി​ര​ണം ചെ​യ്യ​ണ​മെ​ന്നു നെ​ഫ്രോ​ണി​ന് ആ​വ​ശ്യ​മാ​യ നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ന​ല്കു​ന്ന​തു പി​റ്റ്യൂ​റ്റ​റി ഗ്ര​ന്ഥി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ആ​ന്‍റി​ഡൈ യു​റെ​റ്റി​ക് ഹോ​ര്‍മോ​ണ്‍ ആ​ണ്.​വൃ​ക്ക​രോ​ഗ​ങ്ങ​ള്‍. ഇ​തി​ന്‍റെ ര​ണ്ടു ഭി​ത്തി​ക​ള്‍ക്കി​ട​യി​ലു​ള്ള സ്ഥ​ലം ക്യാ​പ്സ്യു​ലാ​ര്‍ സ്പെ​യ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. 

വ​രും​നാ​ളു​ക​ളി​ല്‍ കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ പോ​കു​ന്ന ഏ​റ്റ​വും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്നം വൃ​ക്ക​രോ​ഗ​ങ്ങ​ളാ​ണെ​ന്ന് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സൊ​സൈ​റ്റി ഓ​ഫ് നെ​ഫ്രോ​ള​ജി മു​ന്ന​റി​യി​പ്പു ന​ല്‍കി​യി​ട്ടു​ണ്ട്. പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്തി​ല്‍ പെ​രു​കു​ന്ന​താ​ണ് ഈ ​മു​ന്ന​റി​യി​പ്പി​നു കാ​ര​ണം. മ​ല​യാ​ളി​ക​ളു​ടെ മാ​റി​യ ഭ​ക്ഷ​ണ​ശൈ​ലി​യാ​ണു പ്ര​ധാ​ന കാ​ര​ണം.

1800 ലി​റ്റ​ര്‍ ര​ക്തം അ​രി​ച്ച് ഒ​ന്ന​ര​ലി​റ്റ​ര്‍ മൂ​ത്രം

ഒ​രു ദി​വ​സം 1800 ലി​റ്റ​ര്‍ ര​ക്തം 25 ല​ക്ഷം നെ​ഫ്രോ​ണു​ക​ള്‍ എ​ന്ന അ​രി​പ്പ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. ശ​രീ​ര​ത്തി​ലു​ള്ള ര​ക്തം മു​ഴു​വ​നും 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 350 ത​വ​ണ ഇ​ങ്ങ​നെ വൃ​ക്ക​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്നു​ണ്ട്. ഒ​രാ​ളി​ല്‍ ശ​രാ​ശ​രി ഒ​രു ദി​വ​സം ഒ​ന്ന​ര ലി​റ്റ​ര്‍ മൂ​ത്രം ഉ​ണ്ടാ​കു​ന്നു​ണ്ട്. ഈ 1800 ​ലി​റ്റ​ര്‍ ര​ക്തം അ​രി​ച്ചെ​ടു​ത്തു 170 ലി​റ്റ​ര്‍ ഫി​ല്‍ട്രേ​റ്റ് ദ്രാ​വ​ക​വും അ​തി​ല്‍ നി​ന്നു 11/2 ലി​റ്റ​ര്‍ യ​ഥാ​ര്‍ത്ഥ മൂ​ത്ര​വും ഉ​ണ്ടാ​കു​ന്നു.

നി​റം കൊ​ടു​ക്കു​ന്ന​തു യൂ​റോ​ക്രോം

മൂ​ത്ര​ത്തി​ന്‍റെ യ​ഥാ​ര്‍ത്ഥ നി​റം ഒ​രി​രു​ണ്ട ഇ​ളം​മ​ഞ്ഞ നി​റ​മാ​ണ്. വെ​ള്ളം ധാ​രാ​ളം കു​ടി​ച്ചാ​ല്‍ അ​തി​ന്‍റെ നി​റം കു​റ​യും. യൂ​റോ​ക്രോം എ​ന്ന വ​ര്‍ണ​ക​മാ​ണു മൂ​ത്ര​ത്തി​ന് ഈ ​നി​റം ന​ല്‍കു​ന്ന​ത്. മാം​സ്യ​ത്തി​ന്‍റെ വി​ഘ​ട​ന​ഫ​ല​മാ​യാ​ണു യൂ​റോ​ക്രോം ഉ​ണ്ടാ​കു​ന്ന​ത്. വേ​ന​ല്‍ക്കാ​ല​ത്തു ത്വ​ക്കി​ലൂ​ടെ വി​യ​ര്‍പ്പാ​യും ശ്വാ​സ​കോ​ശ​ത്തി​ലൂ​ടെ​യും ധാ​രാ​ളം ജ​ലം ന​ഷ്ട​പ്പെ​ടു​ന്ന​തി​നാ​ല്‍ മൂ​ത്ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്നു. അ​തു​മൂ​ലം അ​തി​ല്‍ അ​ലി​ഞ്ഞ യൂ​റോ​ക്രോ​മി​ന്‍റെ സാ​ന്ദ്ര​ത കൂ​ടു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​യി മൂ​ത്ര​ത്തി​ന്‍റെ മ​ഞ്ഞ​നി​റം കൂ​ടു​ക​യും ചെ​യ്യു​ന്നു. പ​നി​യു​ണ്ടാ​കു​മ്പോ​ഴും ഈ ​അ​വ​സ്ഥ​യു​ണ്ടാ​ക്കാം.

മൂ​ത്ര​മു​ണ്ടാ​വാ​ന്‍ വെ​ള്ളം കു​ടി​ക്ക​ണ്ട 

വെ​ള്ളം ഒ​ട്ടും കു​ടി​ച്ചി​ല്ലെ​ങ്കി​ലും ശ​രീ​രം മൂ​ത്രം ഉ​ല്പാ​ദി​പ്പി​ക്കും. ര​ക്ത​ത്തി​ല്‍ അ​ലി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​വ​സ്തു​ക്ക​ളെ നീ​ക്കം ചെ​യ്യു​ക എ​ന്ന​തു മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന ധ​ര്‍മ്മ​മാ​ണ്. അ​തു ന​ട​ന്നി​ല്ലെ​ങ്കി​ല്‍ മ​ര​ണം ഉ​റ​പ്പാ​ണ്. വെ​ള്ളം കു​ടി​ച്ചി​ല്ലെ​ങ്കി​ലും ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന കു​റ​ച്ചു വെ​ള്ള​മാ​ണ് ഇ​തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്. ര​ക്ത​ത്തി​ല്‍ വി​ഷ​വ​സ്തു​ക്ക​ള്‍ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ദാ​ഹ​വും കൂ​ടും.

അ​റി​യാ​മോ?

വൃ​ക്ക​ക​ള്‍ ഓ​രോ മ​ണി​ക്കൂ​റി​ലും 12ത​വ​ണ ര​ക്തം ശു​ചീ​ക​രി​ക്കു​ന്നു.

100ഗ്രാം ​വൃ​ക്ക​ക​ല​ക​ളി​ലേ​ക്ക് ഒ​രു​മി​നി​റ്റി​ല്‍ 400മി.​ലി ര​ക്ത​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ഓ​രോ വൃ​ക്ക​യി​ലും ഏ​ക​ദേ​ശം 12ല​ക്ഷം നെ​ഫ്രോ​ണു​ക​ള്‍ എ​ന്ന അ​രി​പ്പ​ക​ളു​ണ്ട് . ഇ​വ ഒ​ന്നി​നു​പു​റ​കി​ല്‍ ഒ​ന്നാ​യി ചേ​ര്‍ത്തു​വ​ച്ചാ​ല്‍ 8 കി.​മീ നീ​ളം വ​രും.

ഒ​രു​വൃ​ക്ക​ദാ​നം ചെ​യ്തു​ക​ഴി​യു​മ്പോ​ള്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വൃ​ക്ക​യു​ടെ 50%വ​ലു​താ​കു​ന്നു.​ഈ​വ​ലി​പ്പം അ​ധി​ക​മു​ള്ള ജോ​ലി​ചെ​യ്യാ​ന്‍ പ​ര്യാ​പ്ത​മാ​ക്കു​ന്നു.

ഒ​രു​ദി​വ​സം 1ലി​റ്റ​റി​നും 2 ലി​റ്റ​റി​നും ഇ​ട​യ്ക്കു മൂ​ത്ര​മാ​ണ് ഉ​ല്പാ​ദി​പ്പി​ക്ക​പ്പ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തും ത​ണു​പ്പു​കാ​ല​ത്തും മൂ​ത്ര​ത്തി​ന്‍റെ അ​ള​വു​കൂ​ടു​ന്നു. 

ആ​മാ​ശ​യം

വാ​യി​ല്‍ നി​ന്നും ച​വ​ച്ച​ര​യ്ക്ക​പ്പെ​ട്ട ഭ​ക്ഷ​ണം, ഉ​മി​നീ​രു​മാ​യി ചേ​ര്‍ന്ന് ഉ​രു​ള​ക​ളാ​യാ​ണ് ആ​മാ​ശ​യ​ത്തി​ലെ​ത്തു​ന്ന​ത്. ഒ​രു സ​ഞ്ചി​യി​ലെ​ന്ന​പോ​ലെ ആ​മാ​ശ​യ​ത്തി​ല്‍ ആ​ഹാ​രം സം​ഭ​രി​ക്ക​പ്പെ​ടു​ക​യും അ​തി​ന്‍റെ നി​ര​ന്ത​ര ച​ല​ന​ങ്ങ​ളി​ലൂ​ടെ ഭ​ക്ഷ​ണ​ത്തെ ന​ല്ല​വ​ണ്ണം ക​ശ​ക്കി​ച്ചേ​ര്‍ക്കു​ക​യും ചെ​യ്യു​ന്നു. ആ​മാ​ശ​യ​ത്തി​ന്‍റെ അ​മ്ല​ഗു​ണം രോ​ഗാ​ണു​ക്ക​ളെ ന​ശി​പ്പി​ക്കു​ന്നു. ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കാ​നാ​യി ആ​മാ​ശ​യം ആ​മാ​ശ​യ​ര​സം ഉ​ല്പാ​ദി​പ്പി​ക്കു​ന്നു. ധാ​രാ​ളം ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡും മ്യൂ​സി​നും (Micin) പു​റ​മേ ആ​മാ​ശ​യ​ര​സ​ത്തി​ല്‍ മൂ​ന്നി​നം എ​ന്‍സൈ​മു​ക​ളും അ​ട​ങ്ങി​യി​ട്ടു​ണ്ട്. പെ​പ്സി​ന്‍, റെ​നി​ന്‍, ലൈ​പ്പ​സ് (Lipase) എ​ന്നി​വ​യാ​ണി​വ.

മാം​സാ​ഹാ​ര​ത്തി​ലെ പ്രോ​ട്ടീ​നു​ക​ളെ ദ​ഹി​പ്പി​ക്കു​ന്ന​തു പെ​പ്സി​ന്‍ ആ​ണ്. പെ​പ്സി​ന്‍ പ്രോ​ട്ടീ​നി​നെ പെ​പ്റ്റോ​ണു​ക​ളാ​യി മാ​റ്റു​ന്നു. പാ​ലി​ലെ ദ​ഹി​ക്കു​വാ​ന്‍ വി​ഷ​മ​മു​ള്ള പ്രോ​ട്ടീ​നു​ക​ളെ തൈ​രി​ല്‍ കാ​ണു​ന്ന പ്രോ​ട്ടീ​നാ​ക്കി മാ​റ്റു​ന്ന​തു റെ​നി​ന്‍ ആ​ണ്. പാ​ലു​മാ​ത്രം കു​ടി​ക്കു​ന്ന ശി​ശു​ക്ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം റെ​നി​ന്‍ വ​ള​രെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഒ​രു എ​ന്‍സൈം ആ​ണ്. ഭ​ക്ഷ​ണ​ത്തി​ലെ കൊ​ഴു​പ്പു​ക​ളെ ദ​ഹി​പ്പി​ക്കു​ന്ന​തു ശ​ക്തി​കു​റ​ഞ്ഞ ലൈ​പ്പേ​സ് എ​ന്‍സൈ​മു​ക​ളാ​ണി​ത്.

ആ​മാ​ശ​യ​ത്തി​നു മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ണ്ട്. കാ​ര്‍ഡി​യാ​ക് (Cardiac), ഫ​ണ്ട​സ് (Fundus) പൈ​ലോ​റ​സ് (Pylorus) എ​ന്നി​വ​യാ​ണി​വ. ആ​മാ​ശ​യ​ത്തി​ല്‍ നി​ന്നു ചെ​റു​കു​ട​ലി​ലേ​യ്ക്കു​ള്ള ദ്വാ​ര​മാ​ണു പൈ​ലോ​റ​സ്. പൈ​ലോ​റ​സി​നെ ചു​റ്റി പൈ​ലോ​റ്റി​ക് സ്ഫി​ജ​ക്റ്റ​ര്‍ (Pyloric Sphijecter) എ​ന്നൊ​രു പേ​ശി​യു​ണ്ട്. ഈ ​പേ​ശി​ക​ളു​ടെ സ​ങ്കോ​ച, വി​കാ​സ​ഫ​ല​മാ​യി​ട്ടാ​ണ് ആ​ഹാ​രം ആ​മാ​ശ​യ​ത്തി​ല്‍ നി​ന്നും ചെ​റു​കു​ട​ലി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്.

ആ​മാ​ശ​യ​ത്തി​ല്‍ വെ​ച്ച് ദ​ഹ​ന​പ്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കി​യ ഭ​ക്ഷ​ണം ചെ​റു​കു​ട​ലി​ന്‍റെ തു​ട​ക്ക​ഭാ​ഗ​മാ​യ ഡു​വോ​ഡി​ന​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണു ക​ര​ളി​ല്‍ നി​ന്നു​ള്ള പി​ത്ത​ര​സ​വും പാ​ന്‍ക്രി​യാ​സി​ല്‍ നി​ന്നും ചെ​റു​കു​ട​ലി​ല്‍ നി​ന്നും ഉ​ല്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന എ​ന്‍സൈ​മു​ക​ളും കൂ​ടി ദ​ഹ​നം എ​ന്ന പ്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കു​ന്ന​ത്. ചു​രു​ണ്ടു മ​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഒ​രു കു​ഴ​ലാ​ണി​ത്. ചെ​റു​കു​ട​ലി​ന്‍റെ ഭി​ത്തി​യി​ലെ വി​ര​ലു​ക​ള്‍പോ​ലു​ള്ള ഭാ​ഗ​ങ്ങ​ളാ​യ വി​ല്ല​സു​ക​ള്‍ പോ​ഷ​ക​ഘ​ട​ക​ങ്ങ​ളെ ആ​ഗി​ര​ണം ചെ​യ്യു​ന്നു.​ചെ​റു​കു​ട​ലി​നെ തു​ട​ര്‍ന്നു​ള്ള ഭാ​ഗ​മാ​ണു വ​ന്‍കു​ട​ല്‍. ഇ​തി​നു ര​ണ്ടു​മീ​റ്റ​റോ​ളം നീ​ള​മു​ണ്ട്. സീ​ക്കം , കോ​ള​ന്‍ , മ​ലാ​ശ​യം എ​ന്നീ ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍ന്ന​താ​ണു വ​ന്‍കു​ട​ല്‍. ആ​ഹാ​ര​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പോ​ഷ​ക​ങ്ങ​ളും ജ​ലാം​ശ​വും ഇ​വി​ടെ​വ​ച്ച് വ​ലി​ച്ചെ​ടു​ക്കു​ന്നു. വ​ന്‍കു​ട​ലി​ന്‍റെ അ​ഗ്ര​ഭാ​ഗ​മാ​യ സീ​ക്ക​ത്തി​ല്‍ വി​ര​ല്‍പോ​ലെ കാ​ണ​പ്പെ​ടു​ന്ന ഒ​രു ഭാ​ഗ​മു​ണ്ട്. ഇ​താ​ണു വെ​ര്‍മി​ഫോം അ​പ്പെ​ന്‍ഡി​ക്സ് വ​ന്‍കു​ട​ലി​ന്‍റെ ഏ​റ്റ​വും പി​ന്ന​റ്റ​മാ​ണു മ​ലാ​ശ​യം. ആ​ഹാ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​വി​ടെ വ​ന്നു ചേ​രു​ന്നു. മ​ലാ​ശ​യം മ​ല​ദ്വാ​രം വ​ഴി പു​റ​ത്തേ​ക്കു തു​റ​ക്കു​ന്നു.

ശ്വ​സി​ക്കു​മ്പോ​ള്‍

ജീ​വ​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​വ​ശ്യ​മാ​യ ഊ​ര്‍ജം കാ​ര്‍ബ​ണി​ക പ​ദാ​ര്‍ത്ഥ​ങ്ങ​ളു​ടെ ഓ​ക്സീ​ക​ര​ണം വ​ഴി കോ​ശ​ങ്ങ​ള്‍ സ്വ​ത​ന്ത്ര​മാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​മാ​ണു ശ്വ​സ​നം. ഓ​ക്സി​ജ​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി പ​ഞ്ച​സാ​ര​ക​ളെ വി​ഘ​ടി​പ്പി​ച്ചാ​ണ് ഊ​ര്‍ജം മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മ​ലി​നാ​വ​ശി​ഷ്ട​മാ​യി ജ​ല​വും കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡും ഉ​ണ്ടാ​കു​ന്നു. ജീ​വ​നു​ള്ള ഓ​രോ കോ​ശ​ത്തി​ലും ഓ​ക്സി​ജ​ന്‍ എ​ത്തി​ക്കേ​ണ്ട​തു​ണ്ട്. അ​വി​ടെ ഉ​ണ്ടാ​കു​ന്ന കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡ് നീ​ക്കം ചെ​യ്യു​ക​യും വേ​ണം ഈ ​ധ​ര്‍മ്മം നി​ര്‍വ​ഹി​ക്കു​ന്ന​തു ര​ക്ത​മാ​ണ്. ഉ​ള്ളി​ലേ​ക്കു ശ്വാ​സം വ​ലി​ച്ചാ​ണു നാം ​വാ​യു​വി​നെ സ്വീ​ക​രി​ക്കു​ന്ന​ത്. ശ്വാ​സ​കോ​ശ​ത്തി​ല്‍വെ​ച്ച് ര​ക്തം വാ​യു​വി​ലു​ള്ള ഓ​ക്സി​ജ​നെ വ​ലി​ച്ചെ​ടു​ക്കു​ക​യും ശ​രീ​ര​കോ​ശ​ങ്ങ​ളി​ലെ​ല്ലാം എ​ത്തി​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​കു​ന്ന കാ​ര്‍ബ​ണ്‍ ഡ​യോ​ക്സൈ​ഡ് ശ്വാ​സ​കോ​ശ​ത്തി​ലൂ​ടെ പു​റം​ത​ള്ളു ക​യും ചെ​യ്യു​ന്നു. ഭ​ക്ഷ​ണ​പ​ദാ​ര്‍ത്ഥ​ത്തി​ല്‍ നി​ന്ന് ഊ​ര്‍ജ​ത്തെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ പ്ര​ക്രി​യ​ക​ള്‍ക്കും കൂ​ടി പൊ​തു​വാ​യി പ​റ​യു​ന്ന പേ​രാ​ണു ശ്വ​സ​നം.

ശ്വാ​സ​കോ​ശ​ത്തി​ലെ ചെ​റി​യ ചെ​റി​യ സ​ഞ്ചി​ക​ളാ​ണ് ആ​ല്‍വി​യോ​ളി​ക​ള്‍. ഉ​ച്ഛ്വാ​സ​വാ​യു അ​വ​സാ​നം ചെ​ന്നെത്തു​ന്ന​ത് ആ​ല്‍വി​യോ​ളി​ക​ളി​ലാ​ണ്. ആ​ല്‍വിയോ​ളി​യു​ടെ വ​ള​രെ നേ​ര്‍ത്ത പ്ര​ത​ല​ത്തി​നു മ​റു​പു​റത്തു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ള്‍ വാ​യു​വി​ലെ ഓ​ക്സി​ജ​നെ വ​ലി​ച്ചെ​ടു​ക്കു​ക​യും കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡി​നെ തി​രി​ച്ച് വി​ടു​ക​യും ചെ​യ്യു​ന്നു.

ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ല്‍ ഏ​താ​ണ്ട് 70 കോ​ടി ആ​ല്‍വി​യോ​ളി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ഇ​വ​യെ​ല്ലാം കൂ​ടി നി​ര​ത്തി പ​ര​ത്തി വ​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒ​രു ബാ​സ്ക്ക​റ്റ് ബോ​ള്‍ കോ​ര്‍ട്ടി​ന്‍റെ വി​സ്തീ​ര്‍ണം വ​രും. അ​താ​യ​തു 28 മീ​റ്റ​റോ​ളം നീ​ള​വും 15 മീ​റ്റ​റോ​ളം വീ​തി​യും.

മി​നി​റ്റി​ല്‍ 15 ത​വ​ണ

ന​മ്മു​ടെ സാ​ധാ​ര​ണ ശ്വ​സ​ന​ത്തി​ല്‍ ഓ​രോ ശ്വാ​സ​ത്തി​ലും ഏ​താ​ണ്ട് അ​ര​ലി​റ്റ​ര്‍ വാ​യു ഉ​ള്‍ക്കൊ​ള്ളു​ന്നു. ദീ​ര്‍ഘ​ശ്വാ​സത്തി​ലാ​ക​ട്ടെ ഏ​താ​ണ്ട് ര​ണ്ട​ര​ലി​റ്റ​ര്‍ വ​രെ വാ​യു ഉ​ള്‍ക്കൊ ള്ളാ​ന്‍ ക​ഴി​യു​ന്നു. മി​നി​റ്റി​ല്‍ സാ​ധാ​ര​ണ 15 ത​വ​ണ​യാ​ണ് ഒ​രാ​ള്‍ ശ്വാ​സോ​ച്ഛ്വാ​സം ന​ട​ത്തു​ക. ഒ​രു ദി​വ​സം ഒ​രാ​ള്‍ ശ​രാ​ശ​രി 10000 ലി​റ്റ​ര്‍ വാ​യു ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ക​യും പു​റ​ത്തേ​ക്കു വി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തി​ന്‍റെ അ​ഞ്ചു​ശ​തമാ​നം മാ​ത്രം അ​താ​യ​തു 500 ലി​റ്റ​ര്‍ ഓ​ക്സി​ജ​ന്‍ നാം ​ഉ​പയോ​ഗി​ക്കു​ന്നു. നാം ​ഉ​റ​ങ്ങു​മ്പോ​ഴാ​ണ് ഏ​റ്റ​വും മൃ​ദു​വാ​യ ശ്വ​സ​നം ന​ട​ക്കു​ന്ന​ത്. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​മ്പോ​ള്‍ വ​ള​രെ ഗാ​ഢ​മാ​യും ശ്വ​സി​ക്കു​ന്നു. അ​ധ്വാ​നി​ക്കു​ന്ന സ​മ​യ​ത്തു കൂ​ടു​ത​ല്‍ ഊ​ര്‍ജം ആ​വ​ശ്യ​മാ​യി വ​രു​ന്നു. കോ​ശ​ങ്ങ​ളി​ല്‍ നി​ന്നു കൂ​ടു​ത​ല്‍ കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡ് വി​സ​ര്‍ജിക്ക​പ്പെ​ടു​ന്നു. ശ്വ​സ​ന​വേ​ള​യി​ലു​ണ്ടാ​കു​ന്ന CO2 വി​നെ ശ​രീ​രം പു​റ​ന്ത​ള്ളു​ന്ന വി​ധം ര​ക്ത​ത്തി​ല്‍ക്കൂ​ടി മൂ​ന്നു മാ​ര്‍ഗ​ത്തി​ല്‍ CO2 ന്‍റെ സം​വ​ഹ​ന പ്ര​ക്രി​യ ന​ട​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top