ISL-2018-219
21
January 2019 - 9:22 am IST
Flash News
Archives

National

കർണാടക: ചരിത്ര വിധിയെന്ന് കോൺഗ്രസ്, ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി

Published:18 May 2018

പ്രോറ്റേം സ്പീക്കറുടെ കീഴിൽ വിശ്വാസ വോട്ടെടുപ്പ് തേടണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും സിംഗ്വി കൂട്ടിച്ചേർത്തു.

വിഷയത്തി‌ൽ ഉത്തരവ് വന്നതിനു ശേഷം കോടതിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവു കൂടിയായ അദ്ദേഹം.

ന്യൂഡൽഹി: കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നതിനു മുമ്പെ കർണാടകയിൽ അധികാരമേറ്റെടുത്ത ബി.എസ്. യെദിയൂരപ്പ സർക്കാർ, ശനിയാഴ്ച തന്നെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിർദ്ദേശിച്ച സുപ്രീം കോടതി ഉത്തരവ് ചരിത്ര വിധിയാണെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി പ്രതികരിച്ചു. പ്രോറ്റേം സ്പീക്കറുടെ കീഴിൽ വിശ്വാസ വോട്ടെടുപ്പ് തേടണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തി‌ൽ ഉത്തരവ് വന്നതിനുശേഷം കോടതിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവു കൂടിയായ സിംഗ്വി.

അതേസമയം, തങ്ങൾക്ക് 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകും എന്നുമായിരുന്നു ബിജെപി നേതാവ് ശോഭ കരന്തലജെയുടെ പ്രതികരണം. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.

കേവല ഭൂരിപക്ഷത്തിനു എട്ട് അംഗങ്ങളുടെ പിന്തുണ കുറവുണ്ടായിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായി വാലയുടെ നടപടിക്കെതിരേ കോണ്‍ഗ്രസ്- ജെഡിയു സഖ്യം നല്‍കിയ ഹര്‍ജിയിലാണ് ശനിയാഴ്ച നാലു മണിക്ക് യെദിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. എംഎൽഎമാരുടെ സത്യപ്രതിജ്ഞയും പ്രോറ്റേം സ്പീക്കറുടെ തെരഞ്ഞെടുപ്പും വിശ്വാസ വോട്ടെടുപ്പിന് മുമ്പായി നടത്തണം. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top