07
July 2020 - 5:40 pm IST

Download Our Mobile App

Others

many-foreign-countries-issue-stamps-in-memory-of-mahatma-gandhi

ഏഴ് വിദേശ രാജ്യങ്ങൾ ഗാന്ധി സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

Published:03 October 2019

റഷ്യ, ഫ്രാൻസ്, തുർക്കി, പലസ്തീൻ, ഉസ്ബെക്കിസ്താൻ, ലെബനൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് വിവിധ ലോകരാജ്യങ്ങൾ പ്രത്യേക ഗാന്ധി സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുർക്കി, പലസ്തീൻ, ഉസ്ബെക്കിസ്താൻ, ലെബനൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കിയത്. 'വേറിട്ട വ്യക്തിത്വങ്ങൾ' എന്ന സീരീസിൽ ഉൾപ്പെടുത്തിയാണ് ഉസ്ബെക്കിസ്താനും തുർക്കിയും സ്റ്റാമ്പിറക്കിയത്. എന്നാൽ, 'പൈതൃകവും മൂല്യവും' എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് പലസ്തീൻ ഗാന്ധിക്ക് ആദരവുപ്രകടിപ്പിച്ചത്.

ഇന്ത്യയുടെ പരമ്പരാഗത സുഹൃദ് രാജ്യമായ റഷ്യയും ഗന്ധിജിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രത്യക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. കൂടാതെ നിരവധി ഗാന്ധി അനുസ്മരണ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ലിയോ ടോൾസ്റ്റോയിയും ഗാന്ധിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ഓർമ പുതുക്കാനായി ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് ദിവസം മുഴുവൻ നീണ്ടുനിന്ന സെമിനാറും സംഘടിപ്പിച്ചിരുന്നു. 

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്ര​മു​ള്ള ത​പാ​ൽ സ്റ്റാ​മ്പ് ഫ്രാ​ൻ​സും പു​റ​ത്തി​റ​ക്കി. ഫ്രാ​ൻ​സി​ലെ പോ​സ്റ്റ​ൽ സ​ർ​വീ​സ് ക​മ്പ​നി​യാ​യ ലാ ​പോ​സ്റ്റാ​ണ് ബു​ധ​നാ​ഴ്ച ഗാന്ധി സ്മാരക സ്റ്റാമ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ചേ​ർ​ന്നാ​ണ് സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യ​ത്.


വാർത്തകൾ

Sign up for Newsletter



top