23
October 2019 - 8:09 am IST

Download Our Mobile App

Flash News
Archives

Gulf

malayalee-youth-electrocuted-at-dubai

സൗദിയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

Published:03 October 2019

മലപ്പുറം കാളികാവ് സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയിൽ ജോലി സ്ഥലത്തുവച്ച് ഷോക്കേറ്റ് മരിച്ചത്.

ജിദ്ദ: സൗദിയിൽ മലയാളി യുവാവ്​ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയിൽ ജോലി സ്ഥലത്തുവച്ച് ഷോക്കേറ്റ് മരിച്ചത്. മീറ്റർ ബോക്സിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന വയറിൽ നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകൻ: അമിൻ ഷാൻ.

മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സുഹൃത്തുക്കളുടേയും സാമൂഹ്യപ്രവർത്തകരുടേയും നേതൃത്വത്തിൽ നടക്കുന്നുണ്ട്​.


വാർത്തകൾ

Sign up for Newsletter



top