23
October 2019 - 8:18 am IST

Download Our Mobile App

Flash News
Archives

Market

petrol-price

പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല കു​റ​യു​ന്നു

Published:03 October 2019

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​നി​യും കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ലെ ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി 15-18 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ള്‍ വി​ല 1.5 രൂ​പ കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഓ​ള്‍ ഇ​ന്ത്യ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വ​ക്താ​ക്ക​ള്‍ ഡ​ല്‍ഹി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല മാ​സ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യി കു​റ​ഞ്ഞു. ക്രൂ​ഡ് ഇ​പ്പോ​ള്‍ എ​ണ്ണ വ്യാ​പാ​രം സൗ​ദി​ക്ക് മു​മ്പു​ള്ള ഡ്രോ​ണ്‍ ആ​ക്ര​മ​ണ നി​ല​വാ​ര​ത്തേ​ക്കാ​ള്‍ താ​ഴെ എ​ത്തി​യ​തോ​ടെ​യാ​ണ് വി​ല​യി​ല്‍ നേ​രി​യ കു​റ​വ് വ​ന്നി​രി​ക്കു​ന്ന​ത്.  പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​നി​യും കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ലെ ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി  15-18 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ള്‍ വി​ല 1.5 രൂ​പ കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഓ​ള്‍ ഇ​ന്ത്യ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വ​ക്താ​ക്ക​ള്‍ ഡ​ല്‍ഹി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ഇ​ടി​ഞ്ഞ​തി​നു​ശേ​ഷം, ഇ​ന്ത്യ​യി​ലെ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും റീ​ട്ടെ​യി​ല്‍ വി​ല​യി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ 1518 ദി​വ​സ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്. കൊ​ച്ചി​യി​ല്‍ ഇ​ന്ന​ലെ 76.54 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ത്തി​യ​ത് ബു​ധ​നാ​ഴ്ച്ച ലി​റ്റ​റി​ന് 76.63 രൂ​പ​യാ​യി​രു​ന്നു വി​ല. ഡീ​സ​ല്‍ വി​ല​യി​ല്‍ 7 പൈ​സ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ പ​കു​തി​യോ​ടെ സൗ​ദി അ​രാം​കോ​യു​ടെ എ​ണ്ണ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍ന്ന് ആ​ഗോ​ള അ​സം​സ്കൃ​ത എ​ണ്ണ വി​ല ഉ​യ​ര്‍ന്നി​രു​ന്നു. ആ ​അ​സ്ഥി​ര​ത​യാ​ണ്  ഇ​പ്പോ​ള്‍ കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര എ​ണ്ണ​യു​ടെ വ​ലി​യൊ​രു പ​ങ്ക് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​ല്‍ എ​ണ്ണ​വി​ല​യി​ലെ വ്യ​തി​യാ​നം ഇ​ന്ത്യ​യി​ലെ ചി​ല്ല​റ വി​ല​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല വ്യാ​ഴാ​ഴ്ച കു​റ​ഞ്ഞ് ഈ ​വ​ര്‍ഷം ജ​നു​വ​രി​ക്ക് ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്കാ​ണ്. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല ബാ​ര​ലി​ന് 57.3 ഡോ​ള​റി​ലെ​ത്തി.

ആ​ക്ര​മ​ണ​ത്തി​നു മു​മ്പു​ള്ള ഉ​ത്പാ​ദ​ന ശേ​ഷി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് സൗ​ദി അ​രാം​കോ ഉ​റ​പ്പ് ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​റ​യാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. യെ​മ​നി​ല്‍ ഭാ​ഗി​ക വെ​ടി​നി​ര്‍ത്ത​ലി​ന് അ​ര​ങ്ങ് ഒ​രു​ങ്ങി​യ​തും ക്രൂ​ഡ് വി​പ​ണി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടു​ണ്ട്. 

ആ​ഗോ​ള മാ​ന്ദ്യ​ത്തി​നെ തു​ട​ര്‍ന്ന് സെ​പ്റ്റം​ബ​ര്‍ പ​കു​തി വ​രെ ക്രൂ​ഡ് വി​ല വ​ള​രെ മോ​ശ​മാ​യി​രു​ന്നു. എ​ന്നാ​ല്‍  ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍ന്ന് കു​ത്ത​നെ ഉ​യ​ര്‍ന്നു. ഇ​പ്പോ​ള്‍, എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​റ​പ്പ് ഉ​റ​പ്പ് വ​രു​മ്പോ​ള്‍, ആ​ഗോ​ള മാ​ന്ദ്യം വീ​ണ്ടും എ​ണ്ണ​വി​ല​യി​ല്‍ നി​ഴ​ല്‍ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. 
 


വാർത്തകൾ

Sign up for Newsletter



top