23
October 2019 - 8:02 am IST

Download Our Mobile App

Flash News
Archives

Gulf

dubai-investors-meet-promising-100-billion-investments-in-kerala

ദുബായ് നിക്ഷേപക സംഗമം; കേരളത്തിന് പതിനായിരം കോടിയുടെ വാഗ്ദാനം

Published:05 October 2019

ഡിപി വേൾഡ് 3,500 കോടി, ആർപി ഗ്രൂപ്പ് 1,000 കോടി, ലുലു ഗ്രൂപ്പ് 1,500 കോടി, ആസ്റ്റർ 5,00 കോടി, മറ്റു ചെറുകിട സംരംഭകർ 3,500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം.

ദുബായ്: കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ നിക്ഷേപക സംഗമം നടന്നു. നോണ്‍ റസിഡന്‍റ് കേരളൈറ്റ്സ് എമര്‍ജിങ് എന്‍റര്‍പ്രനുവേഴ്‌സ് മീറ്റ് (നീം) എന്ന പേരിലുള്ള സംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അധ്യക്ഷത വഹിച്ചത്. മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. 

ഡിപി വേൾഡ് 3,500 കോടി, ആർപി ഗ്രൂപ്പ് 1,000 കോടി, ലുലു ഗ്രൂപ്പ് 1,500 കോടി, ആസ്റ്റർ 5,00 കോടി, മറ്റു ചെറുകിട സംരംഭകർ 3,500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം. ഇതിൽ ഡിപി വേൾഡ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് വിഭാഗത്തിലും ആർപി ഗ്രൂപ്പ് ടൂറിസം മേഖലയിലും ലുലു റീടെയിൽ മേഖലയിലും ആസ്റ്റർ ആരോഗ്യ മേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്. 

പുതുതായി രൂപവത്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ നേതൃത്വത്തിലാണ് നിക്ഷേപ സംഗമം. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ  ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി, പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


വാർത്തകൾ

Sign up for Newsletter



top