10
December 2019 - 5:25 am IST

Download Our Mobile App

Flash News
Archives

Religious

navaratri

ന​വ്യ ശോ​ഭ​യു​ടെ ന​വ​രാ​ത്രി​ക്കാ​ലം

Published:05 October 2019

പ​​ല​​നാ​​ട്ടി​​ലും വ്യ​​ത്യ​​സ്ത​ രീ​​തി​​യി​​ലാ​​ണ് ദു​​ർ​​ഗാ​​പൂ​​ജ അ​​ഥ​​വാ ന​​വ​​രാ​​ത്രി ആ​​ച​​രി​​ച്ചു വ​​രു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ പോ​​ലും പ​​ല സ്ഥ​​ല​​ങ്ങ​​ൾ ത​​മ്മി​​ൽ ഇ​​തി​​ൽ വ്യ​​ത്യ​​സ്ത​​ത പു​​ല​​ർ​​ത്തു​​ന്നു​​ണ്ട്.

കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി​​ക​​ളൊ​​ഴി​​ഞ്ഞ വെ​​ള്ള​​മേ​​ഘ​​ത്തൂ​​വ​​ല​​ണി​​ഞ്ഞ് പു​​ഞ്ചി​​രി​​ക്കു​​ന്ന നീ​​ലാ​​കാ​​ശം. കു​​ളി​​രും കൊ​​ണ്ടു​​വ​​രു​​ന്ന തെ​​ക്ക​​ൻ​​കാ​​റ്റ് മ​​ന​​സി​​ലും ന​​വോ​​ന്മേ​​ഷം നി​​റ​​യ്ക്കു​​ന്നു. ക​​ന്നി​​മാ​​സ​​ത്തി​​ലെ വെ​​ളു​​ത്ത​​പ​​ക്ഷ​​ത്തി​​ലെ സു​​ന്ദ​​ര​​മാ​​യ ഒ​​മ്പ​​തു​​രാ​​ത്രി​​ക​​ളി​​ലെ ഉ​​ത്സ​​വ​​ക്കാ​​ലം.. അ​​താ​​ണ്  ന​​വ​​രാ​​ത്രി. അ​​തി​​നു അ​​വ​​സാ​​നം കു​​റി​​ച്ചു​​ക്കൊ​​ണ്ട് വി​​ജ​​യ​​ദ​​ശ​​മി​​യും.  

ദു​​ർ​​ഗാ​​ദേ​​വി മ​​ഹി​​ഷാ​​സു​​ര​​നെ കൊ​​ന്ന് ജീ​​വി​​ത​​വി​​ജ​​യം വ​​രി​​ച്ച കാ​​ല​​മാ​​യ​​തി​​നാ​​ൽ ജീ​​വി​​ത​​വി​​ജ​​യ​​ത്തി​​ന് ഉ​​പ​​ക​​രി​​ക്കു​​ന്ന സ​​ക​​ല​​ക​​ല​​ക​​ളും അ​​ഭ്യ​​സി​​ക്കു​​ന്ന​​തി​​ന് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​തി​​ന് ഇ​​ക്കാ​​ലം ഏ​​റ്റ​​വും ന​​ല്ല​​താ​​ണെ​​ന്നാ​​ണ് ന​​മ്മു​​ടെ വി​​ശ്വാ​​സം. ദു​​ർ​​ഗ മ​​ഹി​​ഷാ​​സു​​ര​​നെ കൊ​​ന്ന​​തോ​​ടെ അ​​താ​​യ​​ത് വി​​ദ്യ​​യു​​ടെ ആ​​വി​​ർ​​ഭാ​​വ​​ത്തോ​​ടെ അ​​ജ്ഞാ​​നാ​​ന്ധ​​കാ​​രം ന​​ശി​​ച്ചു എ​​ന്നാ​​ണ് സ​​ങ്ക​​ൽ​​പ്പം. അ​​തി​​നാ​​ലാ​​ണ് ദേ​​വി​​യു​​ടെ വി​​ജ​​യ​​ദി​​ന​​മാ​​യ വി​​ജ​​യ​​ദ​​ശ​​മി വി​​ദ്യാ​​രം​​ഭ​​ത്തി​​നാ​​യി ആ​​ച​​രി​​ക്കു​​ന്ന​​ത്. യോ​​ദ്ധാ​​വ് ത​​ന്‍റെ ആ​​യു​​ധ​​ങ്ങ​​ളും സാ​​ഹി​​ത്യ​​കാ​​ര​​ൻ ഗ്ര​​ന്ഥ​​ങ്ങ​​ളും തൂ​​ലി​​ക​​യും സം​​ഗീ​​ത​​ജ്ഞ​​ൻ സം​​ഗീ​​തോ​​പ​​ക​​ര​​ണ​​ങ്ങ​​ളും ദേ​​വി​​യു​​ടെ സ​​മ​​ക്ഷ​​ത്തി​​ൽ സ​​മ​​ർ​​പ്പി​​ച്ച് പൂ​​ജി​​ച്ച ശേ​​ഷം വി​​ജ​​യ​​ദ​​ശ​​മി ദി​​വ​​സം ശു​​ഭ​​മു​​ഹൂ​​ർ​​ത്ത​​ത്തി​​ൽ തി​​രി​​കെ എ​​ടു​​ക്കു​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ പ്ര​​ധാ​​ന​​ച​​ട​​ങ്ങ്. കേ​​ര​​ള​​ത്തി​​ൽ പ്രാ​​ചീ​​ന​​കാ​​ലം മു​​ത​​ൽ​​ക്കു ത​​ന്നെ ഇ​​ത് ന​​ട​​ത്തി​​പ്പോ​​ന്നി​​രു​​ന്നു.

ദു​​ർ​​ഗ

പ്ര​​പ​​ഞ്ച​​ത്തി​​ന്‍റെ ദേ​​വ​​ത​​യാ​​യി ഭാ​​ര​​തീ​​യ​​ർ സ​​ങ്ക​​ൽ​​പ്പി​​ച്ചു പോ​​രു​​ന്ന ശ​​ക്തി​​യാ​​ണ് ദു​​ർ​​ഗ. ഭ​​ക്ത​​രു​​ടെ അ​​പേ​​ക്ഷ​​യ​​നു​​സ​​രി​​ച്ച് ദേ​​വി പ​​ല​​രൂ​​പ​​ങ്ങ​​ളി​​ൽ പ്ര​​ത്യ​​ക്ഷ്യ​​പ്പെ​​ടു​​ന്നു എ​​ന്നാ​​ണ് വി​​ശ്വാ​​സം. 64 ഭി​​ന്ന​​രൂ​​പ​​ങ്ങ​​ളി​​ൽ ദു​​ർ​​ഗാ​​ദേ​​വി ഭാ​​ര​​ത​​ത്തി​​ൽ ആ​​രാ​​ധി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ട്. മ​​ഹാ​​വി​​ഷ്ണു​​വി​​ന്‍റെ പ​​ത്നി​​യാ​​യ ല​​ക്ഷ്മീ​​ദേ​​വി ദു​​ർ​​ഗ​​യു​​ടെ ഒ​​രു അ​​വ​​ത​​ര​​മാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ലെ ദു​​ർ​​ഗാ​​ദേ​​വി ക​​ണ്ണ​​കി​​യാ​​ണ്. മാ​​രി​​യ​​മ്മ​​ൻ, കാ​​ളി​​യ​​മ്മ​​ൻ എ​​ന്നീ പേ​​രു​​ക​​ളി​​ലും ത​​മി​​ഴ്നാ​​ട്ടി​​ൽ ദു​​ർ​​ഗാ​​ദേ​​വി പൂ​​ജി​​ക്ക​​പ്പെ​​ടു​​ന്നു. 

വി​​ജ​​യ​​ദ​​ശ​​മി​​യു​​ടെ ക​​ഥ

ദു​​ർ​​ഗാ​​ദേ​​വി മ​​ഹി​​ഷാ​​സു​​ര​​നെ കൊ​​ന്ന് വി​​ജ​​യം വ​​രി​​ച്ച​​തി​​ന്‍റെ ആ​​ഘോ​​ഷാ​​ച​​ര​​ണ​​മാ​​ണ​​ല്ലോ വി​​ജ​​യ​​ദ​​ശ​​മി. ഇ​​തി​​ന്‍റെ ക​​ഥ ഇ​​ങ്ങ​​നെ​​യാ​​ണ്: ദ​​നു എ​​ന്ന മാ​​യാ​​സു​​ര​​ന്‍റെ പു​​ത്ര​​ൻ​​മാ​​രാ​​യി​​രു​​ന്നു രം​​ഭ​​നും ക​​രം​​ഭ​​നും. ഇ​​വ​​ർ​​ക്ക് ര​​ണ്ടു​​പേ​​ർ​​ക്കും പു​​ത്ര​​ൻ​​മാ​​രു​​ണ്ടാ​​യി​​ല്ല. പു​​ത്ര​​ല​​ഭ്യ​​ത​​യ്ക്കാ​​യി ഇ​​വ​​ർ ത​​പ​​സ് ആ​​രം​​ഭി​​ച്ചു. ജ​​ല​​ത്തി​​ൽ ത​​പ​​സു​​ചെ​​യ്ത ക​​രം​​ഭ​​നെ ഇ​​ന്ദ്ര​​ൻ മു​​ത​​ല​​യാ​​യി ചെ​​ന്നു കൊ​​ന്നു. ഇ​​തു​​ക​​ണ്ട രം​​ഭ​​ൻ ത​​ന്‍റെ ത​​ല​​വെ​​ട്ടി​​ച്ചാ​​വാ​​ൻ തു​​ട​​ങ്ങി. ആ​​ത്മ​​ഹ​​ത്യ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ എ​​ന്തു​​വ​​ര​​വും ത​​രാ​​മെ​​ന്ന് അ​​ഗ്നി​​ദേ​​വ​​ൻ പ​​റ​​ഞ്ഞു. അ​​ങ്ങ​​നെ​​യാ​​ണെ​​ങ്കി​​ൽ മൂ​​ന്നു​​ലോ​​ക​​വും ജ​​യി​​ക്കു​​ന്ന ഒ​​രു പു​​ത്ര​​നെ വേ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു രം​​ഭ​​ന്‍റെ ആ​​വ​​ശ്യം. ഇ​​ഷ്ട​​പ്പെ​​ട്ട ഏ​​തൊ​​രു സ്ത്രീ​​യി​​ലും അ​​ത്ത​​ര​​മൊ​​രു പു​​ത്ര​​ൻ ജ​​നി​​ക്കു​​മെ​​ന്ന് രം​​ഭ​​ന് വ​​രം കൊ​​ടു​​ത്തു. ഒ​​രു എ​​രു​​മ​​യോ​​ടാ​​ണ് രം​​ഭ​​ന് ആ​​ദ്യം അ​​നു​​രാ​​ഗം തോ​​ന്നി​​യ​​ത്. ആ ​​എ​​രു​​മ​​യി​​ൽ രം​​ഭ​​ന് പി​​റ​​ന്ന പു​​ത്ര​​നാ​​ണ് മ​​ഹി​​ഷ​​ൻ. അ​​ഗ്നി​​യു​​ടെ വ​​ര​​മ​​റി​​ഞ്ഞ മ​​ഹി​​ഷ​​ൻ മൂ​​ന്നു​​ലോ​​ക​​വും കീ​​ഴ​​ട​​ക്കാ​​നാ​​യി പു​​റ​​പ്പെ​​ട്ടു. 

സ്വ​​ർ​​ഗം ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്ന​​റി​​ഞ്ഞ ദേ​​വ​​ൻ​​മാ​​ർ ഇ​​ന്ദ്ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ത്രി​​മൂ​​ർ​​ത്തി​​ക​​ളെ (പ​​ര​​മ​​ശി​​വ​​ൻ, ബ്ര​​ഹ്മാ​​വ്, മ​​ഹാ​​വി​​ഷ്ണു) ചെ​​ന്നു ക​​ണ്ട് ഇ​​തി​​നൊ​​രു പോം​​വ​​ഴി​​യാ​​ലോ​​ചി​​ച്ചു. ഒ​​രു സ്ത്രീ​​ക്ക് മാ​​ത്ര​​മേ മ​​ഹി​​ഷാ​​സു​​ര​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​നാ​​കൂ എ​​ന്ന കാ​​ര്യം മ​​ഹാ​​വി​​ഷ്ണു അ​​പ്പോ​​ഴാ​​ണ് വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് എ​​ല്ലാ ദേ​​വ​​ൻ​​മാ​​രു​​ടെ​​യും തേ​​ജ​​സ് എ​​ല്ലാം ഒ​​ന്നാ​​ക്കി​​ചേ​​ർ​​ത്ത് ദു​​ർ​​ഗ​​യെ സൃ​​ഷ്ടി​​ക്കാ​​ൻ അ​​വ​​ർ തീ​​രു​​മാ​​നി​​ച്ചു.

പ​​ര​​മ​​ശി​​വ​​ന്‍റെ തേ​​ജ​​സു കൊ​​ണ്ട് മു​​ഖ​​പ​​ദ്മ​​വും യ​​മ​​ദേ​​വ​​ന്‍റെ തേ​​ജ​​സു കൊ​​ണ്ട് ചു​​രു​​ണ്ട് നീ​​ണ്ട് മേ​​ഘ​​വ​​ർ​​ണ​​മാ​​യ കേ​​ശ​​വും അ​​ഗ്നി​​തേ​​ജ​​സ് കൊ​​ണ്ട് ര​​ണ്ട് ക​​ർ​​ണ​​ങ്ങ​​ളും ധ​​നേ​​ശ(​​കു​​ബേ​​ര​​ൻ) തേ​​ജ​​സ് കൊ​​ണ്ട് മ​​നോ​​ഹ​​ര​​മാ​​യ മൂ​​ക്കും ദ​​ക്ഷാ​​ദി​​ക​​ളു​​ടെ തേ​​ജ​​സ് കൊ​​ണ്ട് പ​​ല്ലു​​ക​​ളും സൂ​​ര്യ​​തേ​​ജ​​സ് കൊ​​ണ്ട് ഓ​​ഷ്ഠ​​വും (മേ​​ൽ​​ച്ചു​​ണ്ട്). വി​​ഷ്ണു​​തേ​​ജ​​സ് കൊ​​ണ്ട് 18 കൈ​​ക​​ളും അ​​ഷ്ട​​വ​​സു​​ക്ക​​ളു​​ടെ തേ​​ജ​​സ് കൊ​​ണ്ട് ചു​​വ​​ന്ന വി​​ര​​ലു​​ക​​ളും ച​​ന്ദ്ര​​തേ​​ജ​​സ് കൊ​​ണ്ട് സ്ത​​ന​​ങ്ങ​​ളും ഇ​​ന്ദ്ര​​തേ​​ജ​​സ് കൊ​​ണ്ട് മ​​ധ്യ​​പ്ര​​ദേ​​ശ​​വും ഭൂ​​തേ​​ജ​​സ് കൊ​​ണ്ട് നി​​തം​​ബ​​വും ദേ​​വി​​ക്കു​​ണ്ടാ​​യി. ഇ​​ങ്ങ​​നെ പ്ര​​കൃ​​തി​​യി​​ലെ എ​​ല്ലാ മ​​ഹ​​ത്തു​​ക്ക​​ളു​​ടെ​​യും തേ​​ജ​​സ് യോ​​ജി​​ച്ചാ​​ണ്  അ​​ത്ഭു​​ത​​രൂ​​പ​​മാ​​ർ​​ന്ന ദു​​ർ​​ഗാ​​ദേ​​വി​​യു​​ണ്ടാ​​യ​​ത്. ദേ​​വി​​ക്ക് ആ​​ഭ​​ര​​ണ​​വി​​ഭൂ​​ഷാ​​ദി​​ക​​ൾ ന​​ൽ​​കി​​യ​​തും ചി​​ല്ല​​റ​​ക്കാ​​രൊ​​ന്നു​​മ​​ല്ല.

പാ​​ലാ​​ഴി മു​​ത്തു​​മാ​​ല​​യും വി​​ശ്വ​​ർ​​മ്മാ​​വ് കീ​​രി​​ട​​വും വ​​ള​​ക​​ളും കു​ണ്ഡ​ല​ങ്ങ​ളും ,വ​​രു​​ണ​​ൻ ദി​​വ്യ​​മാ​​ല​​യും ര​​ത്ന​​മോ​​തി​​ര​​വും വാ​​ടാ​​മ​​ല​​രും കൊ​​ടി​​ക്കൂ​​റ​​യും, ഹി​​മ​​വാ​​ൻ നാ​​നാ​​വി​​ധ ര​​ത്നാ​​ഭ​​ര​​ണ​​ങ്ങ​​ളും ദി​​വ്യ​​മാ​​യ സിം​​ഹ​​ത്തെ​​യും കൊ​​ടു​​ത്തു. ഇ​​ങ്ങ​​നെ സ​​ർ​​വാം​​ഗ​​സു​​ന്ദ​​രി​​യാ​​യ ദു​​ർ​​ഗാ​​ദേ​​വി ദേ​​വ​​ലോ​​ക​​ത്ത് ചെ​​ന്നു മ​​ഹി​​ഷാ​​സു​​ര​​നെ വെ​​ല്ലു​​വി​​ളി​​ച്ചു. ദേ​​വി​​യെ ക​​ണ്ട​​മാ​​ത്ര​​യി​​ൽ മ​​ഹി​​ഷാ​​സു​​ര​​ൻ ദു​​ർ‌​​ഗ​​യി​​ൽ അ​​നു​​ര​​ക്ത​​നാ​​യി. 

ത​​ന്നെ ജ​​യി​​ക്കു​​ന്ന​​വ​​ന്‍റെ പ​​ത്നീ​​പ​​ഥ​​മ​​ല​​ങ്ക​​രി​​ക്കാ​​നാ​​ണ് താ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നു ദു​​ർ​​ഗാ​​ദേ​​വി പ്ര​​ഖ്യാ​​പി​​ച്ചു. തു​​ട​​ർ​​ന്നു​​ണ്ടാ​​യ യു​​ദ്ധ​​ത്തി​​ൽ വി​​ഷ്ണു​​ച​​ക്രം പ്ര​​യോ​​ഗി​​ച്ച് ദു​​ർ​​ഗാ​​ദേ​​വി മ​​ഹി​​ഷാ​​സു​​ര​​ന്‍റെ ക​​ഥ ക​​ഴി​​ച്ചു എ​​ന്നാ​​ണ് ഐ​​തീ​​ഹ്യം. എ​​ല്ലാ പു​​രാ​​ണ​​ക​​ഥ​​ക​​ളു​​ടെ​​യും പൊ​​രു​​ൾ ഒ​​ന്നു​​ത​​ന്നെ​​യാ​​ണ്. ധ​​ർ​​മ​​വും അ​​ധ​​ർ​​വു​​മാ​​യു​​ള്ള നി​​ര​​ന്ത​​ര​​യു​​ദ്ധ​​ത്തി​​ന് അ​​വ​​സാ​​നം ധ​​ർ​​മം വി​​ജ​​യി​​ക്കു​​ന്നു. ദു​​ർ​​ഗാ​​ദേ​​വി​​യെ സം​​ബ​​ന്ധി​​ച്ച ക​​ഥ​​യു​​ടെ പൊ​​രു​​ളും ഇ​​തു​​ത​​ന്നെ​​യാ​​ണ്. 


വാർത്തകൾ

Sign up for Newsletter



top