23
October 2019 - 8:58 am IST

Download Our Mobile App

Flash News
Archives

Travel

travel-to-nilambur-train

മ​​നോ​​ഹ​​ര​​മാ​​യ ഒ​രു തീവണ്ടി യാത്ര

Published:05 October 2019

നി​​ല​​മ്പൂ​​ര്‍ തേ​​ക്കി​​ന്‍റെ പ്ര​​ശ​​സ്തി ക​​ട​​ല്‍ക​​ട​​ന്നി​​ട്ടും നാ​​ളു​​ക​​യാ​​യി​​രി​​ക്കു​​ന്നു. പ്ര​​കൃ​​തി അ​​ണി​​യി​​ച്ചൊ​​രു​​ക്കി​​യ അ​​ത്ഭു​​ത​​ക​​ര​​മാ​​യ മ​​നോ​​ഹാ​​രി​​ത. കൃ​​ത്രി​​മ​​മാ​​യി നി​​ർ​​മി​​ക്ക​​പ്പെ​​ട്ട​​തെ​​ന്ന് തോ​​ന്നു​​ന്ന അ​​ട​​ക്ക​​ത്തോ​​ടെ ഓ​​രോ കാ​​ഴ്ച്ച​​ക​​ളും ചി​​ത്ര​​ക​​ല​​യു​​ടെ ഭാ​​വാ​​ത്മ​​ക​​ത​​യേ​​ക്കാ​​ള്‍ സു​​ന്ദ​​രം.

കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും മ​​നോ​​ഹ​​ര​​മാ​​യ തീ​​വ​​ണ്ടി​​പ്പാ​​ത​​യി​​ലൂ​​ടെ പ്ര​​കൃ​​തി​​യു​​ടെ മ​​നോ​​ഹ​​ര​​ദൃ​​ശ്യ​​ങ്ങ​​ള്‍ ആ​​സ്വ​​ദി​​ച്ച് നി​​ല​​മ്പൂ​​രി​​ലേ​​ക്ക് യാ​​ത്ര പോ​​കാം.. തീ​​വ​​ണ്ടി​​യു​​ടെ ജാ​​ല​​ക​​ത്തി​​ലൂ​​ടെ  കാ​​ഴ്ച​​യു​​ടെ കാ​​ണാ​​സ്വ​​ര്‍ഗ​​ങ്ങ​​ള്‍ തീ​​ര്‍ക്കു​​ന്ന നി​​ല​​മ്പൂ​​ര്‍ കാ​​ടു​​ക​​ൾ... മ​​ഴ​​ക്കാ​​ടു​​ക​​ള്‍, വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ള്‍… അ​​പൂ​​ർ​​വ​​ത​​ക​​ളു​​ടെ സൗ​​ന്ദ​​ര്യ​​മാ​​കു​​ന്നു ഇ​​വി​​ടം.  പ്രാ​​ചീ​​ന​​കാ​​ല ആ​​ദി​​മ​​നി​​വാ​​സി​​ക​​ളാ​​യ ചോ​​ല നാ​​യ്ക്ക​​ര്‍, രാ​​ജ​​ഭ​​ര​​ണ​​ത്തി​​ന്‍റെ ഓ​​ര്‍മ​​ക​​ള്‍ക്ക് ഇ​​ന്നും ജീ​​വ​​ന്‍ ന​​ല്‍കി​​ക്കൊ​​ണ്ട് ത​​ല​​യു​​യ​​ര്‍ത്തി നി​​ല്‍ക്കു​​ന്ന നി​​ല​​മ്പൂ​​ര്‍ കോ​​വി​​ല​​കം, തേ​​ക്കു മ്യൂ​​സി​​യം, ക​​ണ്‍കു​​ളി​​രു​​ന്ന വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ള്‍.  പ്ര​​കൃ​​തി സ്വ​​യം നെ​​യ്തെ​​ടു​​ത്ത പ​​ച്ച​​പ്പി​​ന്‍റെ സ്വാ​​ഭാ​​വി​​ക​​ത​​യാ​​ണീ ഭൂ​​മി​​ക മു​​ഴു​​വ​​നും. കാ​​ടും പ​​ച്ച​​പ്പും പു​​ഴ​​യു​​മൊ​​ക്കെ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് പോ​​കാ​​വു​​ന്ന ഇ​​ട​​മാ​​ണ് മ​​ല​​പ്പു​​റ​​ത്തെ നി​​ല​​മ്പൂ​​ർ കാ​​ടു​​ക​​ൾ. 

ചാ​​ലി​​യാ​​ർ ക​​ട​​ന്നു​​വേ​​ണം നി​​ല​​മ്പൂ​​ർ കാ​​ട്ടി​​ലേ​​ക്ക് പോ​​കേ​​ണ്ട​​ത്. ജ​​ല​​സ​​മൃ​​ദ്ധി കൊ​​ണ്ട് കേ​​ര​​ള​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​മു​​ണ്ട് ഈ ​​പു​​ഴ​​യ്ക്ക്. പു​​ഴ​​യ്ക്ക് കു​​റു​​കെ​​യു​​ള്ള ഈ ​​പാ​​ലം സം​​സ്ഥാ​​ന​​ത്തെ നീ​​ളം കൂ​​ടി​​യ തൂ​​ക്കു​​പാ​​ല​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ്. ആ​​ളു​​ക​​ൾ ക​​യ​​റു​​മ്പോ​​ൾ പ​​തു​​ക്കെ ഉ​​ല​​യു​​ക​​യും ചെ​​റി​​യ കാ​​റ്റി​​ൽ പോ​​ലും ചാ​​ഞ്ചാ​​ടു​​ക​​യും ചെ​​യ്യു​​ന്ന പാ​​ല​​ത്തി​​ന്‍റെ ഉ​​യ​​ര​​ത്തി​​ൽ നി​​ന്ന് താ​​ഴെ​​യു​​ള്ള ഓ​​ള​​ക്കു​​ത്തു​​ക​​ളി​​ലേ​​ക്ക് നോ​​ക്കു​​മ്പോ​​ൾ ചെ​​റി​​യ പേ​​ടി തോ​​ന്നി​​യേ​​ക്കും. ആ ​​തൂ​​ക്കു​​പാ​​ലം ക​​ട​​ന്നു​​വേ​​ണം ക​​നോ​​ലി പ്ലോ​​ട്ടി​​ന്‍റെ ക​​ര​​യി​​ലേ​​ക്കെ​​ത്താ​​ൻ. നി​​ല​​മ്പൂ​​ര്‍ ടൗ​​ണി​​ല്‍ നി​​ന്നും ര​​ണ്ട് കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യു​​ള്ള തേ​​ക്കി​​ന്‍ തോ​​ട്ട​​മാ​​ണ് ക​​നോ​​ലി പ്ലോ​​ട്ട്. പി​​ന്നീ​​ടു​​ള്ള ന​​ട​​ത്തം മു​​ഴു​​വ​​ന്‍ തേ​​ക്കു​​ക​​ള്‍ക്കും മ​​റ്റു വ​​ന്‍ മ​​ര​​ങ്ങ​​ള്‍ക്കും ഇ​​ട​​യി​​ലൂ​​ടെ​​യാ​​ണ്. 117 തേ​​ക്കു​​ക​​ളും മ​​റ്റു മ​​ര​​ങ്ങ​​ളും ന​​ൽ​​കു​​ന്ന ത​​ണ​​ലും ശു​​ദ്ധ​​മാ​​യ വാ​​യു​​വും സു​​ഖ​​മു​​ള്ളൊ​​രു കാ​​റ്റും ആ​​സ്വ​​ദി​​ച്ചു​​കൊ​​ണ്ടു അ​​വി​​ടെ ക​​റ​​ങ്ങാം. കൂ​​ട്ട​​ത്തി​​ല്‍ ചീ​​വീ​​ടു​​ക​​ളു​​ടെ ശ​​ബ്ദ​​വും അ​​ല​​യ​​ടി​​ക്കും. ആ ​​പ്ലോ​​ട്ടി​​ന്‍റെ ഒ​​രു വ​​ശ​​ത്ത് ഏ​​തോ മ​​ല​​നി​​ര​​യി​​ല്‍ നി​​ന്നി​​റ​​ങ്ങി വ​​രു​​ന്ന ഒ​​രു പു​​ഴ ഒ​​ഴു​​കി​​യെ​​ത്തി ചാ​​ലി​​യാ​​റി​​ല്‍ ചേ​​രു​​ന്നു​​ണ്ട്.. ചാ​​ലി​​യാ​​ര്‍ സ​​മ്പു​​ഷ്ട​​മാ​​കു​​ന്ന​​ത് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ഒ​​ട്ടേ​​റെ കൈ​​വ​​ഴി​​ക​​ള്‍ ചേ​​രു​​മ്പോ​​ഴാ​​ണ്. ക​​നോ​​ലി സാ​​യ്പി​​നെ പൂ​​ക്കോ​​ട്ടൂ​​രി​​ല്‍ വെ​​ച്ച് വ​​ധി​​ച്ച​​തു​​ള്‍പ്പെ​​ടെ​​യു​​ള്ള ച​​രി​​ത്ര​​ത്തി​​ന്‍റെ ഏ​​ടു​​ക​​ള്‍ കു​​റി​​ച്ചു​​വെ​​ച്ചി​​ട്ടു​​ണ്ടി​​വി​​ടെ. 

മ​​ന്ദാ​​രം, കാ​​ഞ്ഞി​​രം, ചീ​​നി, ത​​വ​​ള തു​​ട​​ങ്ങി വി​​വി​​ധ​​യി​​നം മ​​ര​​ങ്ങ​​ള്‍ അ​​വി​​ടെ കാ​​ണാം. അ​​തി​​ന്‍റെ​​യെ​​ല്ലാം ശാ​​സ്ത്രീ​​യ​​നാ​​മ​​ങ്ങ​​ളും അ​​വി​​ടെ എ​​ഴു​​തി​​വെ​​ച്ചി​​ട്ടു​​ണ്ട്. എ​​ല്ലാം ചു​​റ്റി​​ന​​ട​​ന്നു കാ​​ണു​​മ്പോ​​ള്‍ 23ാം ന​​മ്പ​​ര്‍ തേ​​ക്കു കാ​​ണാ​​ന്‍ മ​​റ​​ക്ക​​രു​​ത്. കാ​​ര​​ണം അ​​താ​​ണ് കൂ​​ട്ട​​ത്തി​​ല്‍ വ​​ലി​​യ​​ത്. 46.5 മീ​​റ്റ​​ര്‍ നീ​​ളം. ഇ​​ന്ത്യ​​യി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലു​​താ​​ണി​​ത്. അ​​തു ര​​ണ്ടു​​പേ​​ര്‍ കൂ​​ടി കൈ​​കോ​​ര്‍ത്തു​​പി​​ടി​​ച്ചാ​​ല്‍ പോ​​ലും വ​​ട്ടം ചു​​റ്റി​​പി​​ടി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല.. രാ​​ജ്യ​​ത്തെ ആ​​ദ്യ തേ​​ക്ക് മ്യൂ​​സി​​യം ആ​​സ്വാ​​ദ​​ന​​ത്തി​​ന​​പ്പു​​റം ച​​രി​​ത്ര​​പ​​ര​​വും സാം​​സ്കാ​​രി​​ക​​വും ശാ​​സ്ത്രീ​​യ​​വും സൗ​​ന്ദ​​ര്യ​​ശാ​​സ്ത്ര​​പ​​ര​​വു​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ നാ​​ടി​​നാ​​കെ സം​​ഭാ​​വ​​ന​​ചെ​​യ്യു​​ന്നു. നി​​ല​​മ്പൂ​​ര്‍ തേ​​ക്കി​​ന്‍റെ പ്ര​​ശ​​സ്തി ക​​ട​​ല്‍ക​​ട​​ന്നി​​ട്ടും നാ​​ളു​​ക​​യാ​​യി​​രി​​ക്കു​​ന്നു. പ്ര​​കൃ​​തി അ​​ണി​​യി​​ച്ചൊ​​രു​​ക്കി​​യ അ​​ത്ഭു​​ത​​ക​​ര​​മാ​​യ മ​​നോ​​ഹാ​​രി​​ത. കൃ​​ത്രി​​മ​​മാ​​യി നി​​ർ​​മി​​ക്ക​​പ്പെ​​ട്ട​​തെ​​ന്ന് തോ​​ന്നു​​ന്ന അ​​ട​​ക്ക​​ത്തോ​​ടെ ഓ​​രോ കാ​​ഴ്ച്ച​​ക​​ളും ചി​​ത്ര​​ക​​ല​​യു​​ടെ ഭാ​​വാ​​ത്മ​​ക​​ത​​യേ​​ക്കാ​​ള്‍ സു​​ന്ദ​​രം. 

 ആ​​ഢ്യ​​ന്‍പാ​​റ വെ​​ള്ള​​ച്ചാ​​ട്ട​​മാ​​ണ് മ​​ല​​പ്പു​​റ​​ത്തെ മ​​റ്റൊ​​രു കാ​​ഴ്ച. കു​​റും​​പ​​ല​​ങ്ങോ​​ട് ഗ്രാ​​മ​​ത്തി​​ലെ ആ​​ഢ്യ​​ന്‍പാ​​റ വെ​​ള്ള​​ച്ചാ​​ട്ട​​വും സ​​മീ​​പ​​ത്തെ, ത​​ടി​​ക​​ളാ​​ല്‍ തീ​​ര്‍ത്ത സ​​ങ്കേ​​ത​​ങ്ങ​​ളും ഇ​​വി​​ടു​​ത്തെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഓ​​രോ​​ന്നും ഒ​​ന്നി​​നൊ​​ന്ന് പു​​തു​​മ ന​​ല്‍കു​​ന്ന കാ​​ഴ്ച്ച​​ക​​ള്‍. എ​​ന്നാ​​ല്‍ നി​​ല​​മ്പൂ​​ര്‍ പ​​ട്ട​​ണ​​ത്തി​​ന്‍റെ പൂ​​മു​​ഖം അ​​ത്യ​​ന്തം സു​​ന്ദ​​ര​​മാ​​ക്കു​​ന്ന​​ത് ഇ​​തു​​മാ​​ത്രം കൊ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​വ​​ര്‍ണ്ണീ​​ന​​യ​​മാ​​യ സൗ​​ന്ദ​​ര്യം വി​​ളി​​ച്ചോ​​തു​​ന്ന ഏ​​ക്ക​​റു​​ക​​ള്‍ നീ​​ണ്ടു​​കി​​ട​​ക്കു​​ന്ന നെ​​ടു​​ങ്ക​​യം വ​​ന​​വു​​മു​​ണ്ട്. ആ​​ന​​യും ക​​ടു​​വ​​യു​​മ​​ട​​ക്ക​​മു​​ള്ള വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ നി​​ന്നും യാ​​ത്രി​​ക​​രെ സം​​ര​​ക്ഷി​​ക്കാ​​ന്‍ വ​​ന​​പാ​​ല​​ക​​ര്‍ ഇ​​വി​​ടെ എ​​പ്പോ​​ഴു​​മു​​ണ്ട്. ടൗ​​ണി​​ല്‍നി​​ന്നും ഒ​​രു​​മ​​ണി​​ക്കൂ​​ര്‍ യാ​​ത്ര​​ചെ​​യ്താ​​ല്‍ ക​​രു​​ളാ​​യി​​യി​​ലെ​​ത്താം. അ​​വി​​ടെ നി​​ന്നും ഓ​​ട്ടോ​​മാ​​ർ​​ഗം നെ​​ടു​​ങ്ക​​യ​​ത്തേ​​ക്കു​​ള്ള യാ​​ത്ര. മ​​ഴ​​മേ​​ഘ​​ങ്ങ​​ള്‍ ഭൂ​​മി​​യെ ന​​ന​​യി​​ക്കാ​​ന്‍ ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ത്തു​​നി​​ല്‍ക്കു​​ന്ന പോ​​ലെ ഏ​​പ്പോ​​ഴും ഇ​​വി​​ടം മൂ​​ടി​​ക്കെ​​ട്ടി​​യി​​രി​​ക്കു​​ന്നു. പോ​​കു​​ന്ന വ​​ഴി​​ക​​ളാ​​കെ ആ​​ള്‍പാ​​ര്‍പ്പു​​ള്ള ഇ​​ട​​ങ്ങ​​ള്‍. നെ​​ടു​​ങ്ക​​യം കാ​​ട്ടി​​ലേ​​ക്കു​​ള്ള അ​​തി​​ര്‍ത്തി വ​​രെ നീ​​ളു​​ന്നു അ​​ത്. ഇ​​രു​​പ​​ത് രൂ​​പ ടി​​ക്ക​​റ്റെ​​ടു​​ത്ത് വ​​ന​​ത്തി​​ന​​ക​​ത്തേ​​ക്കെ​​ത്തു​​മ്പോ​​ള്‍ കാ​​ഴ്ച്ച​​ക​​ളൊ​​ക്കെ മാ​​റും. വ​​നാ​​തി​​ര്‍ത്തി​​ക്ക​​ടു​​ത്ത് വ​​രെ ആ​​ന​​യി​​റ​​ങ്ങും. അ​​തി​​നാ​​ല്‍ നാ​​ലു മ​​ണി​​ക്ക് ശേ​​ഷം പ്ര​​വേ​​ശ​​നം നി​​രോ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. 

കാ​​ഴ്ച്ച​​ക​​ൾ മാ​​ത്ര​​മ​​ല്ല ഗ​​വേ​​ഷ​​ണ​​ത്തി​​നും ഇ​​വി​​ടെ സൗ​​ക​​ര്യ​​മു​​ണ്ട്. പ്ര​​കൃ​​തി​​ശാ​​സ്ത്ര​​ജ്ഞ​​രും ബോ​​ട്ട​​ണി​​സ്റ്റു​​ക​​ളും ത​​ങ്ങ​​ളു​​ടെ ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക​​ള്‍ക്കു​​വേ​​ണ്ടി​​യും എ​​പ്പോ​​ഴും​​നി​​ല​​മ്പൂ​​രി​​ൽ എ​​ത്തു​​ന്നു. കാ​​ടി​​നു​​ള്ളി​​ല്‍ ആ​​ദി​​വാ​​സി കോ​​ള​​നി​​യും വി​​ദ്യാ​​ല​​യ​​വും ക​​ളി​​സ്ഥ​​ല​​വും മ​​റ്റൊ​​രു കാ​​ഴ്ച​​യു​​ണ്ട്. കാ​​ടി​​ന്‍റെ സൗ​​ന്ദ​​ര്യ​​ത്തി​​ന് ദോ​​ഷം വ​​രാ​​തെ​​യാ​​ണ് ഓ​​രോ സ്റ്റേ​​ഷ​​നും സാ​​യി​​പ്പ​​ന്‍മാ​​ര്‍ പ​​ണി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. ആ​​ല്‍മ​​ര​​ങ്ങ​​ളി​​ല്‍ നി​​ന്നും താ​​ഴെ വ​​രെ​​യെ​​ത്തു​​ന്ന വ​​ള്ളി​​പ്പ​​ട​​ര്‍പ്പു​​ക​​ള്‍. ഓ​​രോ സ്റ്റേ​​ഷ​​ന്‍റ​​യും ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലാ​​യി മ​​ഴ​​ക്കാ​​ടു​​ക​​ള്‍. നി​​ല​​മ്പൂ​​ര്‍റോ​​ഡ് സ്റ്റേ​​ഷ​​ന്‍റെ മോ​​ടി ഒ​​ന്നു​​വേ​​റെ​​ത​​ന്നെ. ത​​ടി​​കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നു വേ​​ണ്ടി ബ്രി​​ട്ടീ​​ഷു​​കാ​​ര്‍ നി​​ര്‍മി​​ച്ച പാ​​ത ഇ​​പ്പോ​​ള്‍ അ​​തി​​മ​​നോ​​ഹ​​ര​​മാ​​യ കാ​​ഴ്ച്ച​​ക​​ള്‍ക്ക് വ​​ഴി​​മാ​​റു​​ക​​യാ​​ണ്. 


വാർത്തകൾ

Sign up for Newsletter



top