23
October 2019 - 8:03 am IST

Download Our Mobile App

Flash News
Archives

Other news

daliah-muhammed

വ​ണ്ട​ർ ഡാ​ലി​യ

Published:05 October 2019

ആ​ദ്യ നാ​ല് സ്ഥാ​ന​ത്ത് എ​ത്തി​യ​വ​ർ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​വു​മാ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 52.23 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ അ​മെ​രി​ക്ക​യു​ടെ ത​ന്നെ സി​ഡ്ണി മാ​ക്‌​ല​ഗി​നാ​ണ് വെ​ള്ളി.

ദോ​ഹ: അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ട്രാ​ക്കി​ൽ ഇ​ന്ന​ലെ ഡാ​ലി​യ​യാ​യി​രു​ന്നു താ​രം. 400 മീ​റ്റ​ർ ഹ‌​ർ​ഡി​സി​ൽ സ്വ​ന്തം റെ​ക്കോ​ഡ് തി​രു​ത്തി​യാ​ണ് അ​മെ​രി​ക്ക​യു​ടെ ഡാ​ലി​യ മു​ഹ​മ്മ​ദ് ദോ​ഹ​യി​ൽ താ​ര​മാ​യ​ത്. 52.16 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ഡാ​ലി​യ​യു​ടെ ഫി​നി​ഷ്. ആ​ദ്യ നാ​ല് സ്ഥാ​ന​ത്ത് എ​ത്തി​യ​വ​ർ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​വു​മാ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 52.23 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ അ​മെ​രി​ക്ക​യു​ടെ ത​ന്നെ സി​ഡ്ണി മാ​ക്‌​ല​ഗി​നാ​ണ് വെ​ള്ളി. 400 മീ​റ്റ​ർ ഹ​ർ​ഡി​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാ​മ​ത്തെ സ​മ​യ​വു​മാ​ണി​ത്. ജെ​മ​ക്ക​യു​ടെ റൂ​ഷെ​ലി​നാ​ണ് വെ​ങ്ക​ലം. 53.76 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ഫി​നി​ഷ്. 

ഡാ​ലി​യ​യു​ടെ പ്ര​ക​ട​നം അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നെ​ന്ന് സ​ഹ​താ​രം സി​ഡ്ണി പ​റ​ഞ്ഞു. "" ഡാ​ലി​യ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ട​നം ന​ട​ത്തി​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച മീ​റ്റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു​പാ​ട് നാ​ളാ​യി. ട്രാ​ക്കി​ൽ ഡാ​ലി​യ പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ഥി​ര​ത കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഞാ​ൻ''-  സി​ഡ്ണി വ്യ​ക്ത​മാ​ക്കി.   2013 ലും 2017​ലും ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത് ഇ​ക്കു​റി റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ഡാ​ലി​യ. ട്രാ​ക്കി​ൽ സ്വ​ന്തം പ്ര​ക​ട​ന​ത്തി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധ​വ​യ്ക്കു​ന്ന​തെ​ന്ന് ഡാ​ലി​യ പ​റ​യു​ന്നു.  " ട്രാ​ക്കി​ൽ നി​ൽ​ക്കു​മ്പോ​ൾ ഞാ​ൻ സി​ഡ്ണി​യെ മാ​ത്ര​മ​ല്ല എ​നി​ക്കൊ​പ്പം ഓ​ടു​ന്ന ആ​രേ​യും ഞാ​ൻ ശ്ര​ദ്ധി​ക്കാ​റി​ല്ല. എ​ന്‍റെ ഫി​നി​ഷ് ലൈ​ൻ മാ​ത്ര​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്''- ഡാ​ലി പ​റ​യു​ന്നു. 


വാർത്തകൾ

Sign up for Newsletter



top