23
October 2019 - 8:10 am IST

Download Our Mobile App

Flash News
Archives

Analysis

mudra-loan

മു​ദ്ര ​വാ​യ്പ: കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത് 8543 കോ​ടി

Published:05 October 2019

വ​നി​ത​ക​ളും എ​സ്‌​സി എ​സ്ടി വി​ഭാ​ഗ​ത്തി​ലു​മു​ള്ള​വ​ര്‍ക്ക് സ്വ​യം​സം​രം​ഭ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ കൊ​ണ്ടു​വ​ന്ന സ്റ്റാ​ന്‍ഡ് അ​പ് ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഘ​ട​ന കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് മാ​റ്റ​ണ​മെ​ന്ന് റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ എം​പ​വേ​ര്‍ഡ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 10 ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ഒ​രു കോ​ടി വ​രെ​യാ​ണ് ഈ ​പ​ദ്ധ​തി വ​ഴി വാ​യ്പ

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ മു​ദ്ര ​വാ​യ്പ പ​ദ്ധ​തി വ​ഴി സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട സം​രം​ഭ​ക​ര്‍ക്ക് ന​ല്‍കി​യ​ത് 8543 കോ​ടി രൂ​പ. 2016ലാ​ണ് ഈ ​വാ​യ്പാ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. 10 ല​ക്ഷം വ​രെ വാ​യ്പ ല​ഭി​ക്കു​ന്ന പ​ദ്ധ​തി അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ 14.8 ല​ക്ഷം പേ​രാ​ണ് വാ​യ്പ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ മാ​ത്രം 2759 കോ​ടി രൂ​പ​യു​ടെ വാ​യ്പ പു​തി​യ സം​രം​ഭ​ക​ര്‍ക്ക് ല​ഭി​ച്ചു. മു​ദ്രാ​വാ​യ്പ​യി​ലും കേ​ര​ള​ത്തി​ല്‍ കി​ട്ടാ​ക്ക​ട​മു​ണ്ട് 543.38 കോ​ടി രൂ​പ. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ ന​ല്‍കി​യ 3353 കോ​ടി​യി​ല്‍ 347.48 കോ​ടി കി​ട്ടാ​ക്ക​ട​മാ​യി.

വ​നി​ത​ക​ളും എ​സ്‌​സി എ​സ്ടി വി​ഭാ​ഗ​ത്തി​ലു​മു​ള്ള​വ​ര്‍ക്ക് സ്വ​യം​സം​രം​ഭ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ കൊ​ണ്ടു​വ​ന്ന സ്റ്റാ​ന്‍ഡ് അ​പ് ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഘ​ട​ന കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് മാ​റ്റ​ണ​മെ​ന്ന് റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ എം​പ​വേ​ര്‍ഡ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 10 ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ഒ​രു കോ​ടി വ​രെ​യാ​ണ് ഈ ​പ​ദ്ധ​തി വ​ഴി വാ​യ്പ. ശ​രി​യാ​യി പ്രൊ​ജ​ക്റ്റ് സ​മ​ര്‍പ്പി​ക്കാ​നാ​കാ​ത്ത​തും വ​നി​താ സം​രം​ഭ​ക​ര്‍ക്ക് പ​റ്റി​യ പ്രൊ​ജ​ക്റ്റി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് ത​ട​സം. 10 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണെ​ന്ന​തി​നാ​ല്‍ ബാ​ങ്കു​ക​ള്‍ ക​ര്‍ശ​ന വ്യ​വ​സ്ഥ​ക​ള്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

തു​ക സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ മാ​റ്റി​യാ​ല്‍ കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ സ്ത്രീ​ക​ള്‍ വാ​യ്പ​യ്ക്ക് സ​മീ​പി​ക്കു​മെ​ന്നാ​ണ് ബാ​ങ്കു​ക​ളു​ടെ അ​ഭി​പ്രാ​യം. തു​ട​ര്‍ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കേ​ര​ളം. പാ​ട്ട​വ​സ്തു​വി​ല്‍ ചെ​റു​കി​ട വ്യ​വ​സാ​യം തു​ട​ങ്ങാ​ന്‍ ഇ​ള​വു​ക​ള്‍ തേ​ടി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top