ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 October 2019
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. ജെയിംസ് ബോണ്ട് സീരിസിലെ 25-ാം മത്തെ ചിത്രമാണിത്. ഡാനിയേൽ ക്രെയ്ഗിന്റെ അഞ്ചാമത്തെ ബോണ്ട് ചിത്രവും. 2006ല്‍ പുറത്തെത്തിയ കാസിനോ റോയല്‍ ആയിരുന്നു ക്രെയ്ഗിന്റെ ആദ്യ ബോണ്ട് ചിത്രം. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ് (2008), സ്കൈഫാള്‍ (2012), സ്പെക്റ്റര്‍ (2015) എന്നീ ചിത്രങ്ങളിലും അദ്ദേഹം സീക്രട്ട് ഏജന്റ്ആയി വേഷമിട്ടു.
നോ ടൈം ടു ഡൈ തന്റെ അവസാന ബോണ്ട് ചിത്രമായിരിക്കുമെന്ന് അദ്ദേഹം ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതാണ്.കാരി ജോജി ഫുക്കുനാഗയാണ് ചിത്രത്തിന്റെ സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 2020 ഏപ്രില്‍ മൂന്നിനാണ് യുകെ റിലീസ്. എട്ടിന് യുഎസിലും പ്രദര്‍ശനത്തിനെത്തും.
Celebrate #JamesBondDay with the first poster for #NoTimeToDie #Bond25 pic.twitter.com/EoU4PXhxwX
— James Bond (@007) October 5, 2019