23
October 2019 - 7:54 am IST

Download Our Mobile App

Flash News
Archives

Special

cynaide

സയനൈഡ് എന്ന കൊലയാളിയെ അറിയുമോ ?

Published:06 October 2019

പഞ്ചസാരയോടു സാമ്യമുള്ള ജലത്തിൽ ലയിക്കുന്ന, നിറമില്ലാത്ത ക്രിസ്റ്റൽ രൂപത്തിലുള്ള ലവണമാണിത്. തീക്ഷ്ണമായ എരിവു കലർന്ന രുചിയാണിതിനെന്നാണ് ഗവേഷകർ പറയുന്നത്.
കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകളിലെ വില്ലൻ സയനൈഡാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കഴുത്തിലെ മാലയിൽ സൂക്ഷിക്കുന്ന സയനൈഡ് ക്യാപ്സൂളുകൾ കടിച്ചു പൊട്ടിക്കുന്ന ഉടനെ തന്നെ മരണം സംഭവിക്കുന്നു. സയനൈഡിനെ കുറിച്ച് സിനിമയിലും മറ്റും നമ്മൾ കണ്ടിരിക്കുന്നത് ഇതാണ്. എന്നാൽ സയനൈഡ് എന്ന ഭീകരനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങളുണ്ട്.
 
എന്താണ് സയനൈഡ്...
 
കാർബൺ-നൈട്രജൻ എന്നീ രാസഘടകങ്ങളാൽ നിർമിതമാണ് സയനൈഡ്. എന്നാൽ സോഡിയം സയനൈഡ്, പൊട്ടാസ്യം സയനൈഡ്, ഹൈഡ്രജൻ സയനൈഡ് എന്നിവ മാരകങ്ങളാണ്. സോഡിയം സയനൈഡ്, പൊട്ടാസ്യം സയനൈഡ് എന്നിവയാണ് ജീവനൊടുക്കാനായി ദുരുപയോഗിക്കുന്നത്. പല ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളിലും സയനൈഡിന്‍റെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാൽ ഇവയൊന്നും കാർബൺ-നൈട്രജൻ ഘടകങ്ങളെ സ്വതന്ത്രമാക്കുന്നില്ല എന്നതിനാലാണ് അപകടകാരികളാകാത്തത്. KCN എന്ന് രാസസൂത്രമുള്ള ഒരു സയുക്തമാണ് പൊട്ടാസ്യം സയനൈഡ്. പഞ്ചസാരയോടു സാമ്യമുള്ള ജലത്തിൽ ലയിക്കുന്ന, നിറമില്ലാത്ത ക്രിസ്റ്റൽ രൂപത്തിലുള്ള ലവണമാണിത്. തീക്ഷ്ണമായ എരിവു കലർന്ന രുചിയാണിതിനെന്നാണ് ഗവേഷകർ പറയുന്നത്.
 
മരണം ഇങ്ങനെ...
 
സയനെഡ് ഒരു തരി ഉള്ളിൽ ചെന്നാൽ വേദനയില്ലാതെ മരിക്കാമെന്നാണ് പൊതുവേയുള്ള ധാരണ. മരണം ഉടൻ സംഭവിക്കുമെങ്കിലും മൂന്ന് മുതൽ അഞ്ച് മിനിട്ട് വരെ അതികഠിനമായ നെഞ്ച്‌വേദന അനുഭവപ്പെടും. ഛർദിയും അസഹ്യമായ തലവേദനയും അനുഭവപ്പെടും. മുഖം ചുവന്നു തുടുക്കും. ശരീരത്തിലെത്തി അതിവേഗം രക്തത്തിൽ കലരും. ക്രമേണ രക്തത്തിലെ കോശങ്ങൾക്ക് ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരും. രക്തത്തിന്‍റെ നിറം മാറി തിളക്കമുള്ള ചുവന്ന നിറമാകും. ഭീതിപ്പെടുത്തുന്ന പരാക്രമങ്ങൾക്കൊടുവിൽ മരണം സംഭവിക്കും.
 
സയനൈഡ് ഉള്ളിൽ എത്തുന്നതിന്‍റെ അളവ് അനുസരിച്ചാണ് മരണത്തിന്‍റെ വേഗത. 50 മുതൽ 60 വരെ മില്ലീഗ്രാം ഹൈഡ്രജൻ സയനൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം. 200 മുതൽ 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. ഹൈഡ്രജൻ സയനൈഡ് ഉള്ളിൽ ചെന്നാൽ 2 മുതൽ 10 വരെ മിനിട്ടുവരെയും സോഡിയം- പൊട്ടാസ്യം സയനൈഡാണെങ്കിൽ 30 മിനിട്ടുമാണ് മരിക്കാനെടുക്കുന്ന സമയം. ഇനി വിഷമുള്ളിൽ ചെന്ന് തക്ക സമയത്ത് രക്ഷിച്ചാലും പിന്നീടുള്ള ജീവിതത്തിലും ശാരീരിക അവശതകൾ നേരിടേണ്ടതായി വരുമെന്നും ഗവേഷകർ പറയുന്നു.
 
നിയന്ത്രണവിധേയമാണ് സയനൈഡ്...
 
എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല പൊട്ടാസ്യം സയനൈഡ്. ജ്വല്ലറി പണികൾക്കും ഇലക്ട്രോ പ്ലേറ്റിനും ചില വ്യവസായങ്ങൾക്കും ലബോറട്ടറികൾക്കുമാണ് സയനൈഡ് ലവണങ്ങൾ ഉപയോഗിക്കുന്നത്. നിയന്ത്രണങ്ങൾക്കു വിധേയമായാണ് ലാബുകളിൽനിന്ന് സ്വർണപ്പണിക്കാർക്കു സയനൈഡ് നൽകുന്നത്. സയനൈഡ് ഉപയോഗിക്കുന്നതിന് ലാബുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ

Sign up for Newsletter



top