23
October 2019 - 8:00 am IST

Download Our Mobile App

Flash News
Archives

Market

amazone-flipkart

ഇ​വി​ടെ മാ​ന്ദ്യം അ​വി​ടെ ലോ​ട്ട​റി

Published:06 October 2019

എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍ന്ന വി​ൽ​പ്പ​ന​യാ​ണ് ഇ​ത്ത​വ​ണ ക​മ്പ​നി​ക​ള്‍ നേ​ടി​യ​ത്.
ര​ണ്ടു​ക​മ്പ​നി​ക​ളും കൂ​ടി ശ​രാ​ശ​രി 370 കോ​ടി ഡോ​ള​റി​ന്‍റെ (26,000 കോ​ടി രൂ​പ) വി​റ്റു​വ​ര​വാ​ണ് ആ​റു ദി​വ​സം​കൊ​ണ്ട് നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഉ​ത്സ​വ വി​ൽ​പ്പ​ന​യെ​ക്കാ​ള്‍ 33 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്.

കൊ​ച്ചി: ഉ​ത്സ​വ​കാ​ല ക​ച്ച​വ​ടം തു​ട​ങ്ങി​യി​ട്ടും മാ​ന്ദ്യ​ത്തി​ല്‍ നി​ന്ന് മാ​റാ​നാ​കാ​തെ പൊ​തു വി​പ​ണി വ​ല​യു​മ്പോ​ള്‍ ഓ​ണ്‍ ലൈ​ന്‍ ക​ച്ച​വ​ട​ത്തി​ല്‍ വ​മ്പ​ന്‍ ലോ​ട്ട​റി. ആ​മ​സോ​ണി​ന്‍റെ​യും ഫ്ലി​പ്കാ​ര്‍ട്ടി​ന്‍റെ​യും  ഉ​ത്സ​വ​വി​ൽ​പ്പ​ന​യി​ല്‍ ചെ​റു പ​ട്ട​ണ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​താ​യി​ട്ടാ​ണ് ക​മ്പ​നി​ക​ള്‍ ന​ല്‍കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​ന്‍ എ​ഫ്എം​സി​ജി മേ​ഖ​ല തി​രി​ച്ച​ടി നേ​രി​ടു​മ്പോ​ഴാ​ണ് ഓ​ണ്‍ ലൈ​ന്‍ നേ​ട്ടം.

എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍ന്ന വി​ൽ​പ്പ​ന​യാ​ണ് ഇ​ത്ത​വ​ണ ക​മ്പ​നി​ക​ള്‍ നേ​ടി​യ​ത്. ര​ണ്ടു​ക​മ്പ​നി​ക​ളും കൂ​ടി ശ​രാ​ശ​രി 370 കോ​ടി ഡോ​ള​റി​ന്‍റെ (26,000 കോ​ടി രൂ​പ) വി​റ്റു​വ​ര​വാ​ണ് ആ​റു ദി​വ​സം​കൊ​ണ്ട് നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഉ​ത്സ​വ വി​ൽ​പ്പ​ന​യേ​ക്കാ​ള്‍ 33 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. ആ​മ​സോ​ണി​ന് വി​ൽ​പ്പ​ന​യു​ടെ 50 ശ​ത​മാ​നം വി​ഹി​തം നേ​ടാ​നാ​യ​താ​യാ​ണ് വി​പ​ണി​യി​ൽ നി​ന്നു​ള്ള വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം, വാ​ള്‍മാ​ര്‍ട്ടി​ന്‍റെ സ്വ​ന്ത​മാ​യ ഫ്ലി​പ്കാ​ര്‍ട്ടി​ന് 73ശ​ത​മാ​നം വി​പ​ണി വി​ഹി​തം നേ​ടാ​നാ​യാ​താ​യ​ണ് അ​വ​രു​ടെ അ​വ​കാ​ശ​വാ​ദം.

50 ശ​ത​മാ​നം ഉ​പ​യോ​ക്താ​ക്ക​ള്‍ പു​തി​യ​താ​യി എ​ത്തി​യെ​ന്ന് ഫ്ലി​പ്കാ​ര്‍ട്ട് അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ രാ​ജ്യ​ത്തു​ള്ള 99.4 ശ​ത​മാ​നം പി​ന്‍കോ​ഡു​ക​ളി​ൽ നി​ന്നും ഓ​ര്‍ഡ​റു​ക​ള്‍ ല​ഭി​ച്ച​താ​യി ആ​മ​സോ​ണും പ​റ​യു​ന്നു. ഇ​തി​ല്‍ 88 ശ​ത​മാ​നം ഉ​പ​യോ​ക്താ​ക്ക​ളും ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ൽ നി​ന്നാ​ണ്. സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ക്കാ​യി​രു​ന്നു ആ​വ​ശ്യ​ക്കാ​രേ​റെ​യും. ഉ​പ​ഭോ​ക്തൃ, ഫാ​ഷ​ന്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ളും വ​ന്‍തോ​തി​ല്‍ വി​റ്റു​പോ​യി. 15,000 പി​ന്‍ കോ​ഡു​ക​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ പ്രൈം ​മെ​മ്പ​ര്‍ഷി​പ്പ് എ​ടു​ത്ത​താ​യും ആ​മ​സോ​ണ്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ദീ​പാ​വ​ലി ക​ച്ച​വ​ട​ത്തി​ല്‍ ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യെ ജ​ന​ങ്ങ​ള്‍ കൈ ​ഒ​ഴി​യു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ആ ​രം​ഗം. എ​ന്തി​നും, ഏ​തി​നും ഓ​ണ്‍ ലൈ​നി​ലേ​ക്ക് എ​ന്ന രീ​തി​യി​ല്‍ വ്യാ​പാ​രം മാ​റു​ന്ന​ത് വ​ന്‍ തൊ​ഴി ന​ഷ്ട​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ​ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top