23
October 2019 - 7:56 am IST

Download Our Mobile App

Flash News
Archives

Crime

koodathai-serial-murder-shaju-s-questioning-over-autopsy-will-conduct-outside-india

കൂ​ട​ത്താ​യി കൂട്ടകൊ​ല​പാ​ത​കം: ഷാജുവിനെ വിട്ടയച്ചു; മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത്

Published:07 October 2019

നേ​ര​ത്തെ ഷാ​ജു​വി​നെ​യും ജോ​ളി​യേ​യും ഒ​ന്നി​ച്ചി​രു​ത്തി പൊലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ ​മൊ​ഴി​ക​ളി​ൽ വ്യ​ക്ത​ത​ വ​രു​ത്തു​ന്ന​തി​നാ​ണ് തിങ്കളാഴ്ച ഷാ​ജു​വി​നെ വീണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്. എല്ലാ മൊഴികളും റെക്കോര്‍ഡ് ചെയ്തു. മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടിയെടുക്കും.

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂട്ടകൊ​ല​പാ​ത​ക കേസില്‍ അ​റ​സ്റ്റി​ലാ​യ മുഖ്യപ്രതി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം വി​ട്ട​യ​ച്ചു. വ​ട​ക​ര റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ലെ​ത്തി​ച്ച ഷാ​ജു​വി​നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്. കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ഷാ​ജു​വി​നെ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ തെ​ളി​വ് ഇ​പ്പോ​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വി​ട്ട​യ​ച്ച​തെ​ന്ന് പൊലീ​സ് പ​റ​യു​ന്നു. 

നേ​ര​ത്തെ ഷാ​ജു​വി​നെ​യും ജോ​ളി​യേ​യും ഒ​ന്നി​ച്ചി​രു​ത്തി പൊലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ ​മൊ​ഴി​ക​ളി​ൽ വ്യ​ക്ത​ത​ വ​രു​ത്തു​ന്ന​തി​നാ​ണ് തിങ്കളാഴ്ച ഷാ​ജു​വി​നെ വീണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്. എല്ലാ മൊഴികളും റെക്കോര്‍ഡ് ചെയ്തു. മൊഴികള്‍ വിലയിരുത്തിയശേഷം തുടര്‍നടപടിയെടുക്കും. എ​ന്നാ​ൽ ജി​ല്ല വി​ട്ടു​പോ​യാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ഷാ​ജു​വി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഷാജുവിന്‍റെ പിതാവ് സക്കറിയയെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, കല്ലറ തുറന്നെടുത്ത മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താനും അനുമതിയായിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും എസ്പി മാധ്യമങ്ങളോടു പറഞ്ഞു. 

കൂടത്തായിയില്‍ കൊലപാതകപരമ്പരയില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു കുറ്റമേറ്റിരുന്നു. തന്‍റെ ആദ്യ ഭാര്യ സിലിയേയും മകളേയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഷാജു പൊട്ടിക്കരഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നു . ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കാനായിരുന്നെന്നും ചോദ്യം ചെയ്യലിനിടെ ഷാജു പറഞ്ഞു.

ആ​ദ്യ​ഭാ​ര്യ സി​ലി​യും മ​ക​ള്‍ ര​ണ്ട് വ​യ​സു​കാ​രി ആ​ല്‍​ഫി​നും കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് ഷാ​ജു​വി​ന് അ​റി​യാ​മാ​യി​രു​ന്നെ​ന്ന് ജോ​ളി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഷാ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യി ജോ​ളി ന​ട​ത്തി​യ പ​ണ​മി​ട​പാ​ടി​ന്‍റെ രേ​ഖ​ക​ളും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​വി​ൽ​പ​ത്ര​ത്തി​ന് സാ​ക്ഷി​യാ​യ​ത് സി​പി​എം നേ​താ​വാ​ണെ​ന്നും വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് ഭൂ​മി ജോ​ളി​യു​ടെ പേ​രി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് ലീ​ഗ് നേ​താ​വാ​ണെ ന്നു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ. വ്യാ​ജ വി​ൽ​പ്പ​ത്രം ത​യാ​റാ​ക്കു​ന്ന​തി​ന് അ​ഞ്ച് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹാ​യി​ച്ചി​രു​ന്നു. ഇ​വ​രൊ​ക്കെ ഇ​പ്പോ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top