23
October 2019 - 7:46 am IST

Download Our Mobile App

Flash News
Archives

Kollywood

silence

സെലിബ്രിറ്റി സംഗീതജ്ഞനായി മാധവൻ; നിശബ്ദത്തിലെ ലുക്ക് പുറത്ത്

Published:08 October 2019

മാധവൻ സെലിബ്രിറ്റി സംഗീതജ്ഞനായ ആന്‍റണി എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. മൂകയായ സാക്ഷി എന്ന ചിത്രകാരിയായ അനുഷ്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാധവനും അനുഷ്‍ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നിശബ്‍ദം. ചിത്രത്തിലെ മാധവന്‍റെ ലുക്കിപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മാധവൻ സെലിബ്രിറ്റി സംഗീതജ്ഞനായ ആന്‍റണി എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. മൂകയായ സാക്ഷി എന്ന ചിത്രകാരിയായ അനുഷ്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഹേമന്ത് മധുക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

യുഎസില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു സസ്പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്. ഡിസംബറിൽ ചിത്രം തിയെറ്ററുകളിലെത്തും. 

 

 


വാർത്തകൾ

Sign up for Newsletter



top