23
October 2019 - 8:08 am IST

Download Our Mobile App

Flash News
Archives

Football

barcelona-match-review-la-liga-league

മഴവിൽ മെ​സി

Published:08 October 2019

ഒ​രു എ​ട്ടു മി​നു​ട്ടി​ന് ഇ​ട​യി​ൽ പി​റ​ന്ന മൂ​ന്നു ഗോ​ളു​ക​ളു​ടെ മി​ക​വി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് വി​ജ​യം. ലാ​ലി​ഗ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ബാ​ഴ്സ തോ​ൽ​പ്പി​ച്ച​ത്. ക്യാ​പ്ന്യൂ​വി​ൽ സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യം.

ബാ​ഴ്സി​ലോ​ണ: ഒ​രു എ​ട്ടു മി​നു​ട്ടി​ന് ഇ​ട​യി​ൽ പി​റ​ന്ന മൂ​ന്നു ഗോ​ളു​ക​ളു​ടെ മി​ക​വി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് വി​ജ​യം. ലാ​ലി​ഗ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ബാ​ഴ്സ തോ​ൽ​പ്പി​ച്ച​ത്. ക്യാ​പ്ന്യൂ​വി​ൽ സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യം. സീ​സ​ണി​ൽ ഗോ​ൾ​നേ​ടാ​നാ​കാ​തെ വി​ഷ​മി​ച്ച മെ​സി​യു​ടെ മാ​രി​വി​ൽ ഗോ​ളും സു​വാ​ര​സി​ന്‍റെ ബൈ​സി​ക്കി​ൾ ഗോ​ളും ബാ​ഴ്സ ആ​രാ​ധ​ക​ർ​ക്ക് ആ​ഘോ​ഷ​ത്തി​ന്‍റെ രാ​ത്രി​യാ​യി​രു​ന്നു ഇ​ന്ന​ലെ. 

ആ​ദ്യ പ​കു​തി​യി​ൽ അ​ത്ര മി​ക​ച്ച രീ​തി​യി​ൽ തു​ട​ങ്ങാ​ൻ ബാ​ഴ്സ​ക്കാ​യി​ല്ല. പ​ക്ഷെ 27ാം മി​നു​ട്ടി​ൽ ഒ​രു ഗോ​ൾ ക​ളി ആ​കെ മാ​റ്റി. സെ​മെ​ഡോ​യു​ടെ ക്രോ​സി​ൽ നി​ന്ന് ഒ​രു ബൈ​സൈ​ക്കി​ൾ കി​ക്കി​ലൂ​ടെ സു​വാ​ര​സാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. അ​തി​നു പി​ന്നാ​ലെ വി​ദാ​ലി​ലൂ​ടെ ര​ണ്ടാം ഗോ​ൾ. ആ​ർ​തു​റി​ന്‍റെ ഗം​ഭീ​ര പാ​സി​ൽ നി​ന്നാ​യി​രു​ന്നു വി​ദാ​ലി​ന്‍റെ ഗോ​ൾ.
 
പി​ന്നാ​ലെ ഡെം​ബ​ലെ​യു​ടെ ക്ലാ​സി​ക് ഫി​നി​ഷി​ന് മു​ന്നി​ൽ സെ​വി​യു​ടെ ഗോ​ൾ​കീ​പ്പ​റി​ന് മ​റു​പ​ടി പ​റ​യാ​നി​ല്ലാ​യി​രു​ന്നു. മ​ത്സ​രം 35 മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ൾ ബാ​ഴ്സ​ലോ​ണ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ൽ. ര​ണ്ടാം പ​കു​തി​യി​ൽ ആ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ൾ. ബോ​ക്സി​ന് തൊ​ട്ടു പു​റ​ത്ത് നി​ന്ന് മെ​സി​യെ​ടു​ത്ത ഫ്രീ​കി​ക്ക് സെ​വി​യ​ൻ മ​തി​ലി​നേ​യും കീ​പ്പ​റേ​യും കീ​ഴ​ട​ക്കി വ​ല​യി​ൽ പ​തി​ച്ചു. ഇ​തോ​ടെ ബാ​ഴ്സ​ലോ​ണ ആ​രാ​ധ​ക​രു​ടെ മെ​സി ഗോ​ളി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ന് അ​വ​സാ​ന​മാ​യി. ക​ളി​യു​ടെ അ​വ​സാ​നം ര​ണ്ട് ചു​വ​പ്പ് കാ​ർ​ഡു​ക​ൾ പി​റ​ന്ന​ത് ബാ​ഴ്സ​ക്ക് ക്ഷീ​ണ​മാ​യി. ബാ​ഴ്സ​യു​ടെ റൊ​ണാ​ൾ​ഡും ഡെം​ബ​ലെ​യു​മാ​ണ് ചു​വ​പ്പ് ക​ണ്ട് പു​റ​ത്ത് പോ​യ​ത്. ഈ ​വി​ജ​യ​ത്തോ​ടെ 8 മ​ത്സ​ര​ങ്ങ​ളി​ൽ 18 പോ​യ​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ ലീ​ഗി​ൽ ര​ണ്ടാ​മ​ത് എ​ത്തി.
 
മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് തി​രി​ച്ച​ടി നേ​രി​ട്ടു. റ​യ​ൽ വ​യ്യ​ഡോ​ലി​ഡി​നെ​തി​രേ അ​ത്‌​ല​റ്റി​ക്കോ സ​മ​നി​ല വ​ഴ​ങ്ങി. ഇ​രു​ടീ​മും ഗോ​ളൊ​ന്നും നേ​ടി​യി​ല്ല. എ​ട്ട് ക​ളി​യി​ല്‍ 18 പോ​യി​ന്‍റു​മാ​യി റ​യ​ൽ മാ​ഡ്രി​ഡാ​ണ് സീ​സ​ണി​ല്‍ ഒ​ന്നാ​മ​ത്. 16 പോ​യി​ന്‍റു​ള്ള ബാ​ഴ്‌​സ ര​ണ്ടാ​മ​തു​ണ്ട്. 15 പോ​യി​ന്‍റു​ള്ള അ​ത്‌​ല​റ്റി​ക്കോ​യാ​ണ് മൂ​ന്നാ​മ​ത്. 

ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് മെ​സി​യു​ടെ 100 ാം ഗോ​ൾ

ബാ​ഴ്സി​ലോ​ണ: സെ​വി​യ​ക്ക് എ​തി​രേ നേ​ടി​യ ഫ്രീ​കി​ക്ക് ഗോ​ളോ​ടെ ഒ​രു നാ​ഴി​ക​ക്ക​ല്ലു കൂ​ടെ ബാ​ഴ്സ​യു​ടെ സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി ക​ട​ന്നു. ഈ ​ഗോ​ളോ​ടെ ല​യ​ണ​ൽ മെ​സി പെ​നാ​ൾ​ട്ടി ബോ​ക്സി​ന് പു​റ​ത്ത് നി​ന്ന് 100 ഗോ​ളു​ക​ൾ നേ​ടു​ക എ​ന്ന നേ​ട്ട​ത്തി​ലെ​ത്തി. ബാ​ഴ്സ​ലോ​ണ​യ്ക്ക് വേ​ണ്ടി പെ​നാ​ൽ​റ്റി ബോ​ക്സി​ന് പു​റ​ത്ത് നി​ന്ന് മാ​ത്രം 100 ഗോ​ളു​ക​ൾ നേ​ടു​ക എ​ന്ന അ​പൂ​ർ​വ്വ നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. മെ​സി നേ​ടി​യ 100 ലോ​ങ് റേ​ഞ്ച​ർ ഗോ​ളു​ക​ളി​ൽ പ​കു​തി​യോ​ളം വ​ന്ന​ത് ഫ്രീ ​കി​ക്കി​ൽ നി​ന്നാ​യി​രു​ന്നു. 43 ഫ്രീ​കി​ക്ക് ഗോ​ളു​ക​ളാ​ണ് മെ​സി ഇ​തു​വ​രെ ബാ​ഴ്സ​ക്കാ​യി നേ​ടി​യി​ട്ടു​ള്ള​ത്. 

<  തു​ട​ർ​ച്ച​യാ​യി 16 സീ​സ​ണു​ക​ളി​ലും ലാ​ലി​ഗ ഗോ​ൾ നേ​ടു​ന്ന 21 ാം നൂ​റ്റാ​ണ്ടി​ലെ ആ​ദ്യ താ​ര​മാ​യി മെ​സി മാ​റി. 
183 ഗോ​ളു​ക​ൾ നേ​ടി​യ സു​വാ​ര​സ് ബാ​ഴ്സ​യു​ടെ നാ​ലാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി മാ​റി. 
വി​ദാ​ലി​നെ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 23 മ​ത്സ​ര​ങ്ങ​ളി​ലും ബാ​ഴ്സ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. (13 ജ​യ​വും എ​ട്ട് സ​മ​നി​ല​ യും)
<  ര​ണ്ട് ചു​വ​പ്പ് കാ​ർ​ഡു​ക​ളാ​ണ് ഈ ​മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ​താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത് 2010 ഫെ​ബ്രു​വ​രി​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണി​ത്.  


വാർത്തകൾ

Sign up for Newsletter



top