23
October 2019 - 8:22 am IST

Download Our Mobile App

Flash News
Archives

Updates

kseb-coming-new-solar-project

വി​ക​സ​ന വെ​ളി​ച്ചം ന​ല്‍കാ​ന്‍ സോ​ളാ​ര്‍ എ​ത്തു​ന്നു

Published:08 October 2019

സോ​ളാ​റി​ല്‍ നേ​ട്ടം കൊ​യ്യാ​ന്‍ പു​തു​പ​ദ്ധ​തി​യു​മാ​യി കെ​എ​സ്ഇ​ബി. സ്വ​ന്ത​മാ​യി സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണി​ത്. രാ​ജ്യ​ത്ത് എ​വി​ടെ​നി​ന്നും സം​സ്ഥാ​ന​ത്തേ​ക്ക് സൗ​രോ​ര്‍ജം എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്  വൈ​ദ്യു​തി വ​കു​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: സോ​ളാ​റി​ല്‍ നേ​ട്ടം കൊ​യ്യാ​ന്‍ പു​തു​പ​ദ്ധ​തി​യു​മാ​യി കെ​എ​സ്ഇ​ബി. സ്വ​ന്ത​മാ​യി സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണി​ത്. രാ​ജ്യ​ത്ത് എ​വി​ടെ​നി​ന്നും സം​സ്ഥാ​ന​ത്തേ​ക്ക് സൗ​രോ​ര്‍ജം എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്  വൈ​ദ്യു​തി വ​കു​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സൗ​രോ​ര്‍ജ​ത്തി​ല്‍ നി​ന്നു​മു​ള്ള 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നും കെ​എ​സ്ഇ​ബി എ​ത്തി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന് സ​മ​ര്‍പ്പി​ച്ചു. അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​തി​നു​പു​റ​മെ കാ​റ്റി​ല്‍ നി​ന്നു​മു​ള്ള വൈ​ദ്യു​തി പു​റ​ത്തു​നി​ന്നും എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​തി​വേ​ഗം മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ബോ​ര്‍ഡ്.  ഇ​തും സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്. ഗു​ജ​റാ​ത്ത്, ക​ര്‍ണാ​ട​ക, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് 300 മെ​ഗാ​വാ​ട്ട് എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. യൂ​ണി​റ്റി​ന് 2.80 രൂ​പ​യാ​ണ് വി​ല. ഇ​ത്ര​യും കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഇ​ട​പാ​ട് ഇ​താ​ദ്യ​മാ​ണ്. മൈ​സൂ​രു-​അ​രീ​ക്കോ​ട്, പു​തു​താ​യി ചാ​ര്‍ജ് ചെ​യ്ത ഇ​ട​മ​ണ്‍ക-​കൊ​ച്ചി പ​വ​ര്‍ഹൈ​വേ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഈ ​വൈ​ദ്യു​തി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. ‌

ആ​ദ്യ​മാ​യാ​ണ് കെ​എ​സ്ഇ​ബി പു​റ​ത്തു​നി​ന്നും സൗ​രോ​ര്‍ജം എ​ത്തി​ക്കു​ന്ന​ത്. കു​റ​ഞ്ഞ ചെ​ല​വി​ലാ​ണി​ത്. പു​ന​രു​പ​യോ​ഗ സ്രോ​ത​സു​ക​ളി​ല്‍നി​ന്നു​ള്ള വൈ​ദ്യു​തി​യു​ടെ സാ​ധ്യ​ത  പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി. ഇ​തി​നു പു​റ​മെ പു​ര​പ്പു​റ സോ​ളാ​ര്‍ പ​ദ്ധ​തി​യി​ലൂ​ടെ സൗ​രോ​ര്‍ജ​ത്തി​ല്‍നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ത്വ​രി​ത​ഗ​തി​യി​ലാ​ണ്. പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക​മ്പ​നി​ക​ള്‍ക്കാ​യി ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ ബി​ല്‍ഡേ​ഴ്സ് മീ​റ്റി​ല്‍ 86 ക​മ്പ​നി​ക​ളി​ല്‍ നി​ന്നാ​യി 150 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന മീ​റ്റി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. 40 ക​മ്പ​നി​ക​ളി​ല്‍ നി​ന്നു​മാ​യി 100 പ്ര​തി​നി​ധി​ക​ളാ​ണ് അ​വി​ടെ പ​ങ്കെ​ടു​ത്ത​ത്. ര​ണ്ടു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 77,000 പു​ര​പ്പു​റ​ങ്ങ​ളി​ല്‍ സൗ​രോ​ര്‍ജ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.കാ​സ​ര്‍കോ​ട് ചീ​മേ​നി​യി​ല്‍ 60 മെ​ഗാ​വാ​ട്ടി​ന്‍റെ പു​തി​യ സൗ​രോ​ര്‍ജ​നി​ല​യം സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ടെ​ഹ്റി ഹൈ​ഡ്രോ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​നു​മാ​യി ചേ​ര്‍ന്നാ​ണ് പു​തി​യ നി​ല​യം സ്ഥാ​പി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top