23
October 2019 - 8:50 am IST

Download Our Mobile App

Analysis

pan-card-rules-and-method-of-using

ഇ​നി പാ​നി​ല്‍ ക​ള്ളം പാ​ടി​ല്ല

Published:08 October 2019

പാ​ന്‍ കാ​ര്‍ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി മാ​റ്റ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു, ഇ​തി​ല്‍ പ​ല​തി​നെ​ക്കു​റി​ച്ചും ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ണ്ട്. എ​ങ്കി​ലും പി​ഴ ന​ല്‍കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ പാ​ന്‍കാ​ര്‍ഡി​നെ സം​ബ​ന്ധി​ക്കു​ന്ന പു​തി​യ നി​യ​മ​ങ്ങ​ള്‍ എ​ന്തെ​ല്ലാ​മാ​ണെ​ന്ന് അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ട് ഈ ​ല​ക്കം ധ​ന്‍ഗു​രു പാ​ന്‍കാ​ർ​ഡ് വി​ശേ​ഷ​ങ്ങ​ളാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​ത്.

പാ​ന്‍ കാ​ര്‍ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി മാ​റ്റ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു, ഇ​തി​ല്‍ പ​ല​തി​നെ​ക്കു​റി​ച്ചും ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ണ്ട്. എ​ങ്കി​ലും പി​ഴ ന​ല്‍കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ പാ​ന്‍കാ​ര്‍ഡി​നെ സം​ബ​ന്ധി​ക്കു​ന്ന പു​തി​യ നി​യ​മ​ങ്ങ​ള്‍ എ​ന്തെ​ല്ലാ​മാ​ണെ​ന്ന് അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ട് ഈ ​ല​ക്കം ധ​ന്‍ഗു​രു പാ​ന്‍കാ​ർ​ഡ് വി​ശേ​ഷ​ങ്ങ​ളാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ഒ​ന്നി​ലേ​റെ പാ​ന്‍ (‌പെ​ര്‍മെ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ള്‍) കാ​ര്‍ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത് നി​യ​മ​ത്തി​ന് എ​തി​രാ​ണ്. ഇ​ങ്ങ​നെ ചെ​യ്താ​ല്‍ 10,000 രൂ​പ വ​രെ പി​ഴ ന​ല്‍കേ​ണ്ടി വ​രും. അ​തി​നാ​ല്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ പാ​ന്‍കാ​ര്‍ഡു​ക​ള്‍ എ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. നി​ങ്ങ​ളു​ടെ കൈ​വ​ശം ഒ​ന്നി​ലേ​റെ പാ​ന്‍ കാ​ര്‍ഡു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ന്‍ മാ​ത്രം നി​ല​നി​ര്‍ത്തി മ​റ്റു​ള്ള​വ റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ന​ല്‍ക​ണം. നി​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​നി​ന്‍റെ ന​മ്പ​ര്‍ വേ​ണം ഇ​തി​ല്‍ ആ​ദ്യം ന​ൽ​കാ​ൻ. ഫോ​മി​ലെ 11ാം കോ​ള​ത്തി​ല്‍ മ​റ്റ് പാ​ന്‍ ന​മ്പ​റു​ക​ള്‍ ന​ല്‍കു​ക, അ​തി​ന്‍റെ പ​ക​ര്‍പ്പു​ക​ള്‍ കൂ​ടി അ​പേ​ക്ഷ​യ്ക്ക് ഒ​പ്പം ന​ല്‍ക​ണം.

ആ​ധാ​ര്‍ ന​മ്പ​റു​മാ​യി പാ​ന്‍ ബ​ന്ധി​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ പാ​ന്‍ ഭാ​വി​യി​ല്‍ പ്ര​വ​ര്‍ത്ത​ന ര​ഹി​ത​മാ​കും. പാ​നും ആ​ധാ​റും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കാ​ന്‍ 2019 ഡി​സം​ബ​ര്‍ 31 വ​രെ സ​മ​യം ഉ​ണ്ട്. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പ്രൊ​ഫ​ഷ​ണ​ല്‍ ക​രാ​റു​കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ പു​തി​യ പാ​ന്‍ നി​യ​മം അ​നു​സ​രി​ച്ച് ഇ​വ​ര്‍ക്ക് വേ​ത​നം ന​ല്‍കു​മ്പോ​ള്‍ 5 ശ​ത​മാ​നം ടി​ഡി​എ​സ് ഈ​ടാ​ക്ക​ണം എ​ന്നാ​ണ്. പ്രൊ​ഫ​ഷ​ണ​ലി​ന്‍റെ പാ​ന്‍ ഉ​പ​യോ​ഗി​ച്ച് ടി​ഡി​എ​സ് തു​ക സ​ര്‍ക്കാ​രി​ലേ​ക്ക് അ​ട​ക്ക​ണം. വ്യ​ക്തി​ക​ള്‍ ക​രാ​ര്‍ ജോ​ലി​ക്ക് അ​ല്ലെ​ങ്കി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ ഫീ​സാ​യി ന​ല്‍കു​ന്ന തു​ക വ​ര്‍ഷം 50 ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ 5 ശ​ത​മാ​നം ടി​ഡി​എ​സ് ഈ​ടാ​ക്ക​ണം എ​ന്നാ​ണ്  നി​ർ​ദേ​ശം. ഇ​തി​നാ​യി 194 എം ​എ​ന്ന പു​തി​യ വ​കു​പ്പ് കൂ​ട്ടി​ചേ​ര്‍ത്തി​ട്ടു​ണ്ട്.‌ നേ​ര​ത്തെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വേ​ണ്ടി ക​രാ​ര്‍ അ​ല്ലെ​ങ്കി​ല്‍ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വ്യ​ക്തി​ക​ള്‍ പേ​മെ​ന്‍റ് ന​ല്‍കു​മ്പോ​ള്‍ ടി​ഡി​എ​സ് പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് വ്യാ​പ​ക​മാ​യ നി​കു​തി ചോ​ര്‍ച്ച​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്നാ​ണ് സ​ര്‍ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. അ​തു​കൊ​ണ്ടാ​ണ് പു​തി​യ തീ​രു​മാ​നം.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ക്ക് പാ​ന്‍ ന​മ്പ​ര്‍ നി​ര്‍ബ​ന്ധ​മാ​യും ന​ല്‍ക​ണം. അ​ടി​സ്ഥാ​ന ഇ​ള​വ് പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ വ​രു​മാ​നം ഉ​ണ്ടെ​ങ്കി​ലും ബി​സി​ന​സി​ല്‍ നി​ന്നു​ള്ള ആ​ദാ​യം 5 ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ആ​ണെ​ങ്കി​ലും പാ​ന്‍ ഉ​ണ്ടാ​യി​രി​ണം. പാ​നും ആ​ധാ​റും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​മ്പോ​ള്‍ പാ​നി​ന് പ​ക​രം ആ​ധാ​ര്‍ ഉ​പോ​ഗി​ക്കാം. പാ​ന്‍ ഇ​ല്ലെ​ങ്കി​ല്‍ പ​ക​രം ആ​ധാ​ര്‍ ന​മ്പ​ര്‍ ന​ല്‍കി റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാം. ഈ ​വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​വ​ര്‍ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പാ​ന്‍ ല​ഭ്യ​മാ​ക്കും. പു​തി​യ സ​ര്‍ക്കാ​ര്‍  ന​ട​പ​ടി​ക​ള്‍ അ​നു​സ​രി​ച്ച് നി​ര്‍ദ്ദി​ഷ്ട ഇ​ട​പാ​ടു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് പാ​ന്‍ നി​ര്‍ബ​ന്ധ​മാ​ണ്. പാ​ന്‍  ഇ​ല്ലാ​ത്ത​വ​ര്‍ പാ​നി​ന് വേ​ണ്ടി അ​പേ​ക്ഷി​ക്ക​ണം.

ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. എ​ന്നാ​ല്‍ പാ​നി​ന് പ​ക​രം ആ​ധാ​ര്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ക്കാം എ​ന്നാ​ണ് സ​ര്‍ക്കാ​രി​ന്‍റെ  നി​ർ​ദേ​ശം. ഇ​തു​കൊ​ണ്ട് പാ​ന്‍ ഇ​ല്ലാ​താ​വു​ക​യ​ല്ല മ​റി​ച്ച് എ​ല്ലാ​വ​ര്‍ക്കും പാ​ന്‍ ന​മ്പ​ര്‍ ന​ല്‍കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​പ്ര​കാ​രം പാ​ന്‍ കാ​ര്‍ഡ് ഇ​ല്ലെ​ങ്കി​ല്‍ പ​ക​രം ആ​ധാ​ര്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്ച്ച് റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാം. ഇ​ത​നു​സ​രി​ച്ച് പാ​ന്‍ ന​ല്‍കേ​ണ്ട ഏ​ത് വ്യ​ക്തി​ക്കും പാ​ന്‍ അ​നു​വ​ദി​ച്ച് കി​ട്ടി​യി​ട്ടി​ല്ല എ​ങ്കി​ല്‍ പാ​നി​ന് പ​ക​ര​മാ​യി ആ​ധാ​ര്‍ ന​മ്പ​ര്‍ ന​ല്‍കാം. വ്യ​ക്തി​ക​ളു​ടെ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി പാ​ന്‍ പി​ന്നീ​ട് അ​നു​വ​ദി​ച്ച് ന​ല്‍കും.


വാർത്തകൾ

Sign up for Newsletter



top