23
October 2019 - 8:15 am IST

Download Our Mobile App

Flash News
Archives

World

saudi-flight-service-stopped-for-imran-khan

ഇ​മ്രാ​ൻ ഖാനെ "പെ​രു​വ​ഴി​യി​ലാ​ക്കി' സൗ​ദി വി​മാ​നം തി​രി​കെ​വി​ളി​ച്ചു

Published:08 October 2019

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ വി​മാ​ന​ത്തി​നു സാ​ങ്കേ​തി​ക​ത്ത​ക​രാ​റു​ണ്ടാ​യ​ത​ല്ല, സൗ​ദി ഭ​ര​ണ​കൂ​ടം വി​മാ​നം തി​രി​ച്ചു​വി​ളി​ച്ച​താ​ണ് യു​എ​സി​ൽ നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ പെ​രു​വ​ഴി​യി​ലാ​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ട്.

ഇ​സ്‌​ലാ​മാ​ബാ​ദ്: സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ വി​മാ​ന​ത്തി​നു സാ​ങ്കേ​തി​ക​ത്ത​ക​രാ​റു​ണ്ടാ​യ​ത​ല്ല, സൗ​ദി ഭ​ര​ണ​കൂ​ടം വി​മാ​നം തി​രി​ച്ചു​വി​ളി​ച്ച​താ​ണ് യു​എ​സി​ൽ നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ പെ​രു​വ​ഴി​യി​ലാ​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ട്. യു​എ​ന്നി​ൽ ക​ശ്മീ​ർ പ്ര​ശ്നം ഉ​ന്ന​യി​ച്ച ഇ​മ്രാ​ന്‍റെ ന​ട​പ​ടി​യി​ൽ അ​സം​തൃ​പ്ത​നാ​യ സൗ​ദി കി​രീ​ടാ​വ​കാ​ശി ഇ​നി ത​ന്‍റെ സൗ​ജ​ന്യം ഇ​മ്രാ​നു ന​ൽ​കേ​ണ്ടെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സൗ​ദി​യു​ടെ അ​തൃ​പ്തി വെ​ളി​വാ​ക്കി​യ സം​ഭ​വം പാ​ക്കി​സ്ഥാ​നി​ലെ പ്ര​തി​വാ​ര മാ​സി​ക 'ഫ്രൈ​ഡേ ടൈം​സാ​ണു' റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. 

യു​എ​ൻ പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ യു​എ​സി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​മ്രാ​ൻ ആ​ദ്യ​മെ​ത്തി​യ​തു സൗ​ദി അ​റേ​ബ്യ​യി​ലാ​യി​രു​ന്നു. ‌സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​ലു​ന്ന പാ​ക്കി​സ്ഥാ​ന് പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി പ്ര​ത്യേ​ക വി​മാ​നം പ​റ​പ്പി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ൽ സൗ​ദി​യി​ൽ നി​ന്നു യാ​ത്രാ​വി​മാ​ന​ത്തി​ൽ പോ​കാ​നാ​യി​രു​ന്നു ഇ​മ്രാ​ന്‍റെ പ​ദ്ധ​തി. ഇ​ത​റി​ഞ്ഞ സൗ​ദി കി​രീ​ടാ​വ​കാ​ശി, ത​ന്‍റെ ഔ​ദ്യോ​ഗി​ക വി​മാ​നം ഇ​മ്രാ​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​മ്രാ​ന്‍ ത​ന്‍റെ പ്ര​ത്യേ​ക അ​തി​ഥി​യാ​ണെ​ന്നും അ​തു​കൊ​ണ്ട് പ്ര​ത്യേ​ക സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ പോ​കാ​മെ​ന്നു​മാ​യി​രു​ന്നു അ​ന്നു കി​രീ​ടാ​വ​കാ​ശി​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, യു​എ​ന്നി​ലെ പ്ര​സം​ഗ​ത്തി​നു​ശേ​ഷം ഇ​മ്രാ​ൻ മ​ട​ങ്ങി​യ​ത് സാ​ധാ​ര​ണ യാ​ത്രാ​വി​മാ​ന​ത്തി​ലാ​യി​രു​ന്നു. 

സൗ​ദി​യു​ടെ വി​മാ​ന​ത്തി​ൽ മ​ട​ങ്ങാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​മ്രാ​നെ യാ​ത്ര​യ​യ്ക്കാ​ൻ യു​എ​ന്നി​ലെ പാ​ക് പ്ര​തി​നി​ധി മ​ലീ​ഹ ലോ​ധി​യെ​ത്തി​യി​രു​ന്നു. ഇ​മ്രാ​ൻ വി​മാ​ന​ത്തി​ൽ ക​യ​റി​യ​ശേ​ഷം ഇ​വ​ർ മ​ട​ങ്ങി. അ​ധി​കം വൈ​കാ​തെ സാ​ങ്കേ​തി​ക​ത്ത​ക​രാ​റു​ണ്ടാ​യി വി​മാ​നം തി​രി​ച്ചി​റ​ക്കി​യെ​ന്നും പി​ന്നീ​ട് ഹോ​ട്ട​ലി​ലേ​ക്കു പോ​യ ഇ​മ്രാ​ൻ 10 മ​ണി​ക്കൂ​റി​നു​ശേ​ഷം യാ​ത്രാ വി​മാ​ന​ത്തി​ലാ​ണു മ​ട​ങ്ങി​യ​തെ​ന്നും പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ, ഇ​ത​ല്ല യാ​ഥാ​ർ​ഥ്യ​മെ​ന്നാ​ണു പു​തി​യ റി​പ്പോ​ർ​ട്ട്. ഐ​ക്യ​രാ​ഷ്ട​സ​ഭ​യു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​മ്രാ​ന്‍ ഖാ​ന്‍ ക​ശ്മീ​ര്‍ വി​ഷ​യം ഉ​ന്ന​യി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ലെ അ​തൃ​പ്തി സൗ​ദി പ്ര​ക​ട​മാ​ക്കി​യി​രു​ന്നു​വെ​ന്നും ഇ​മ്രാ​ന്‍റെ വ​സ്തു​താ വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ മ​ലേ​ഷ്യ​യെ​യും തു​ര്‍ക്കി​യെ​യും കൂ​ട്ടു​പി​ടി​ച്ച​തും സൗ​ദി രാ​ജ​കു​മാ​ര​ന് ര​സി​ച്ചി​ട്ടി​ല്ലെ​ന്നും വാ​രി​ക ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ-​അ​മെ​രി​ക്ക ബ​ന്ധ​ത്തി​ന്‍റെ ശ​ക്തി​യും അ​മെ​രി​ക്ക​യു​മാ​യി സൗ​ദി​ക്കു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​വു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് മാ​സി​ക ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​തു​കൊ​ണ്ട് സൗ​ദി, വി​മാ​നം തി​രി​കെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വാ​ർ​ത്ത തെ​റ്റെ​ന്നു വാ​ദി​ച്ച് പാ​ക്കി​സ്ഥാ​ൻ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top