01
June 2020 - 9:33 am IST

Download Our Mobile App

Mollywood

mohanlal

കൂടത്തായി കൊലപാതക പരമ്പര വെള്ളിത്തിരയിലേക്ക്; അന്വേഷണ ഉദ്യോസ്ഥനായി മോഹൻലാൽ

Published:09 October 2019

ചിത്രത്തിൽ മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുമെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ സംവിധാനം, തിരക്കഥ അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര വെള്ളിത്തിരയിലേക്ക്. കൂടത്തായി സംഭവത്തെ ആസ്പദമാക്കി സിനിമ ഒരുക്കുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. ചിത്രത്തിൽ മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുമെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ സംവിധാനം, തിരക്കഥ അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്‍റെ ചിത്രീകരണം ഫെബ്രുവരിയോട് ആരംഭിക്കുമെന്നും സിനിമയില്‍ നേരത്തെ തയാറാക്കിയ തിരക്കഥയില്‍ നിന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ നടി ഡിനി ഡാനിയേൽ സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയേൽ ആയിരുന്നു.

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. എന്നാൽ ആന്‍റണി പെരുമ്പാവൂർ ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ ഇനിയെന്തു ചെയ്യുമെന്നും ഡിനി ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമ സീരിയൽ രംഗത്ത് സജീവമാണ് ഡിനി.


വാർത്തകൾ

Sign up for Newsletter



top