23
October 2019 - 9:10 am IST

Download Our Mobile App

Flash News
Archives

Mollywood

dulquer

അദ്വൈതിന്‍റെ കഥയ്ക്ക് ദുൽഖർ പാടി; വൈറലായി ഗാനം

Published:09 October 2019

ഇതിനോടകം ഒരു ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടത്. അദ്വൈത് തിരക്കഥയൊരുക്കിയിരിക്കുന്ന വെബ്സീരിസിന്‍റെ നിർമാണം അച്ഛൻ ജയസൂര്യയും അമ്മ സരിതയും ചേർന്നാണ്.

ജയസൂര്യയുടെ മകൻ അദ്വൈതിന്‍റെ ഒരു സർബത്ത് കഥ എന്ന വെബ് സീരിസിന് വേണ്ടി നടൻ ദുൽഖർ സൽമാൻ ആലപിച്ച ടൈറ്റിൽ ഗാനം വൈറലാകുന്നു. കൃഷ്ണരാജാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ ലയ കൃഷ്ണരാജിന്‍റേതാണ് വരികൾ. നിരവധി പേരാണ് ഗാനത്തിന് കമന്‍റുകളുമായെത്തിയിരിക്കുന്നത്.

അദ്വൈതിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം ഒരു ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടത്. അദ്വൈത് തിരക്കഥയൊരുക്കിയിരിക്കുന്ന വെബ്സീരിസിന്‍റെ നിർമാണം അച്ഛൻ ജയസൂര്യയും അമ്മ സരിതയും ചേർന്നാണ്. ഒമർ അലി കോയ, കിരൺ നായർ, നവനീത് മംഗലശേരി, അഞ്ജലി മനോജ് തുടങ്ങിവരാണ് അഭിനേതാക്കൾ.

സ്വന്തമായി കഥയെഴുതി, എഡിറ്റിങും സംവിധാനവും നിർവഹിച്ച് നിരവധി ഹ്രസ്വചിത്രങ്ങൾ അദ്വൈത് ഒരുക്കിയിട്ടുണ്ട്. അദ്വൈതിന്‍റെ കളർഫുൾ ഹാൻഡ്സ് എന്ന ചിത്രം ഓർലാണ്ടോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. 


വാർത്തകൾ

Sign up for Newsletter



top