23
October 2019 - 8:43 am IST

Download Our Mobile App

Special

glenlivet-capsules

ഗ്ലാസും വേണ്ട, ഐസും വേണ്ട; ക്യാപ്സ്യൂൾ രൂപത്തിൽ വിസ്കി റെഡി

Published:09 October 2019

ക്യാപ്സ്യൂൾ രൂപത്തിലുള്ള വിസ്കി കോക്ക് ടെയിൽ വിപണിയിൽ ലഭിക്കും. ഗ്ലെൻലിവെറ്റ് വിസ്കി നിർമാണ കമ്പനിയാണ് ഈ വിസ്കി വിപണിയിലെത്തിക്കുന്നത്. ഒറ്റനോട്ടത്തിൽ ഗുളികയാണെന്ന് തോന്നുന്ന വിസ്കിയുടെ രൂപവും കമ്പനി വിഡിയോയിലൂടെ പുറത്തുവിട്ടു.

കള്ളുകുടിക്കുന്നവർക്ക് പലപ്പോഴും ഒഴിവാക്കാൻ പറ്റാത്തതാണ് ഗ്ലാസും ഐസും. എന്നാലിനിയിപ്പോൾ ഗ്ലാസിനായൊന്നും ഓടേണ്ട കാര്യമില്ല. ക്യാപ്സ്യൂൾ രൂപത്തിലുള്ള വിസ്കി കോക്ക് ടെയിൽ വിപണിയിൽ ലഭിക്കും. ഗ്ലെൻലിവെറ്റ് വിസ്കി നിർമാണ കമ്പനിയാണ് ഈ വിസ്കി വിപണിയിലെത്തിക്കുന്നത്. ഒറ്റനോട്ടത്തിൽ ഗുളികയാണെന്ന് തോന്നുന്ന വിസ്കിയുടെ രൂപവും കമ്പനി വിഡിയോയിലൂടെ പുറത്തുവിട്ടു.

ഒരു ക്യാപ്സ്യൂളിൽ 23 മില്ലി ഗ്ലെൻലിവെറ്റ് വിസ്കിയുണ്ടാകും. മൂന്ന് നിറങ്ങളിലാണ് വിപണിയിൽ ഇപ്പോൾ ലഭിക്കുക. വായിലിട്ട് കടിക്കാൻ പറ്റുന്നതാണ് ഇവയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇപ്പോൾ ലണ്ടനിൽ മാത്രമാണ് ഇവ ലഭിക്കുക. ക്യാപ്സ്യൂൾ വിസ്കിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

 


വാർത്തകൾ

Sign up for Newsletter



top