23
October 2019 - 7:48 am IST

Download Our Mobile App

Flash News
Archives

Kollywood

Asuran

അസുരൻ പറയുന്നത് 1968 ലെ കൂട്ടക്കൊലയോ? ചർച്ച കൊഴുക്കുന്നു

Published:09 October 2019

തമിഴ്നാടിന്‍റെ നെല്ലറയായ തഞ്ചാവൂരിലെ കിൽവെൺമണി ഗ്രാമത്തിൽ 44 കർഷകരെ ചുട്ടുകൊന്ന സംഭവം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.

ധനുഷ് വെട്രിമാരൻ ചിത്രം അസുരൻ തിയെറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇപ്പോൾ ചിത്രത്തിന്‍റെ കഥാപശ്ചാത്തലം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 1968 ൽ തമിഴ്നാട്ടിൽ നടന്ന കൂട്ടക്കൊലയാണോ ചിത്രത്തിന്‍റെ പ്രമേയം എന്നാണ് പ്രേക്ഷകരുടെ സംശയം. തമിഴ്നാടിന്‍റെ നെല്ലറയായ തഞ്ചാവൂരിലെ കിൽവെൺമണി ഗ്രാമത്തിൽ 44 കർഷകരെ ചുട്ടുകൊന്ന സംഭവം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.

ക്രിസ്മസ് ദിനത്തിൽ കുടിലിൽ കഴിഞ്ഞിരുന്ന 44 ദലിത് കർഷകരെ ജീവനോടെ ചുട്ടുകൊന്നു എന്നതാണ് കേസിനാധാരം. ഇതിന് സമാനമായ സംഭവങ്ങളാണ് സിനിമ പറഞ്ഞു പോകുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് കാരണം. ഭൂവുടമകൾക്കെതിരെ മാർക്സിസ്റ്റുകാരുടെ നേതൃത്വത്തിൽ നടത്തിയ സമരമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.

വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിലായിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടുകൾ വന്നു. പ്രതിഷേധക്കാരം അടിച്ചമർത്താൻ ഗൂണ്ടകളെ ഭൂവുടമകൾ നിയോഗിച്ചിരുന്നു. ഇവരെ ഭയന്ന് കുടിലിൽ അഭയം തേടിയ കുട്ടികൾ അടക്കമുള്ള കർഷക സമൂഹത്തെയാണ് കൊന്നൊടുക്കിയത്. തീ ആളിക്കത്തിയ കുടിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെ വെട്ടിവീഴ്ത്തി വീണ്ടും തീയിലേക്ക് എറിയുകയും ചെയ്തു. 25 സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് അന്ന ഇരകളാക്കപ്പെട്ടതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

1970 ൽ മുഖ്യപ്രതിയായ ഗോപാലകൃഷ്ണൻ നായിഡുവിന് നാഗപട്ടണം ജില്ലാ കോടതി 10 വർഷം തടവു ശിക്ഷ വിധിച്ചു. വർഷങ്ങൾക്ക് ശേഷം തെളിവിന്‍റെ അഭാവത്തിൽ ഗോപാലകൃഷ്ണൻ നായിഡുവിനെ മദ്രാസ് ഹൈക്കോടതി മോചിപ്പിച്ചു. എന്നാൽ നക്സൽബാരിയെ പിന്തുണയ്ക്കുന്നവർക്ക് ഇത് സഹിക്കാനായില്ല.

അമൽരാജ്

1980 ൽ അമൽരാജിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ ഗോപാലകൃഷ്ണനെ കൊലപ്പെടുത്തി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ അമൽരാജിനെ വെറുതെവിട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമൽരാജ് മരിച്ചത്. ഇതിന് സമാനമായ കഥയാണ് അസുരൻ പറഞ്ഞു പോകുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top