23
October 2019 - 7:50 am IST

Download Our Mobile App

Flash News
Archives

Kerala

state-govt-gets-the-final-nod-from-rbi-to-form-kerala-bank

കേരള ബാങ്കിന് ആര്‍ബിഐ അനുമതി: നവംബർ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ചേക്കും

Published:09 October 2019

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരള ബാ​ങ്ക് പ്രവർത്തനം ആരംഭിച്ചേക്കും. സം​സ്ഥാ​ന​ത്തെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ചാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം: എൽഡിഎഫ് സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അനുമതി. ഇ​തു​സം​ബ​ന്ധി​ച്ച അ​നു​മ​തി ക​ത്ത് സ​ർ​ക്കാ​രി​നു ല​ഭി​ച്ചു. ഇതോടെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരള ബാ​ങ്ക് പ്രവർത്തനം ആരംഭിച്ചേക്കും. സം​സ്ഥാ​ന​ത്തെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ചാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​ത്.

വലിയ പ്രതിസന്ധികൾ തരണചെയ്താണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള റിസർവ് ബാങ്ക് അനുമതി സർക്കാർ നേടിയെടുത്തത്. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തു. ഇതോടെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയാണ് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഈ നടപടി ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പയും കടന്നത്. 

അതേസമയം കേരള ബാങ്ക് രൂപീകരണത്തെ എതിര്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്കിന്‍റെ ഭാവിയെന്താവും എന്നതിനെ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. കൂടാതെ, കേരള ബാങ്ക് രൂപീകരണത്തിന് കൂടുതല്‍ നിയന്ത്രണങ്ങളോ നിബന്ധനകളോ റിസർവ് ബാങ്ക് മുന്നോട്ട് വച്ചിട്ടുണ്ടോ എന്നതിലും വ്യക്തതവരാനുണ്ട്.


വാർത്തകൾ

Sign up for Newsletter



top