23
October 2019 - 8:05 am IST

Download Our Mobile App

Flash News
Archives

National

amit-shah-befitting-reply-to-congress-over-rafale-shastra-puja-row

റഫാൽ വിമാനത്തിലെ ആയുധപൂജക്കെതിരെ കോണ്‍ഗ്രസ്; തിരിച്ചടിച്ച് അമിത് ഷാ

Published:09 October 2019

പാരമ്പര്യം അനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്. ഇതു കോൺഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ല. വിജയദശമി ദിനത്തിൽ ആയുധപൂജ തെറ്റാണോയെന്നും അമിത് ഷാ ചോദിച്ചു. 

ചണ്ഡിഗഡ്: റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന വേളയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തിയതിനെ വിമർശിച്ച കോൺഗ്രസിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഇന്ത്യൻ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരാണ്. പാരമ്പര്യം അനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്. ഇതു കോൺഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ല. വിജയദശമി ദിനത്തിൽ ആയുധപൂജ തെറ്റാണോയെന്നും ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ ചോദിച്ചു. 

വിജയദശമി ദിനത്തിൽ ആയുധപൂജ എല്ലാവരും നടത്താറുള്ളതാണ്. ഏതൊക്കെ കാര്യങ്ങളെയാണ് വിമർശിക്കേണ്ടതെന്ന കാര്യത്തിൽ രാജ്യത്തെ ഏറ്റവും മുതിർന്ന പാർട്ടി പുനർവിചിന്തനം നടത്തണം. ബൊഫോഴ്സ് അഴിമതിയിലെ ഇടനിലക്കാരനായ ക്വത്രോച്ചിയെ ആരാധിക്കുന്ന കോൺഗ്രസിന് ആയുധപൂജയോട് പരിഹാസമായിരിക്കുമെന്നും ഷാ പരിഹസിച്ചു. വ്യോമസേനയുടെ നവീകരണത്തിന് കോൺഗ്രസ് എതിരുനിൽക്കുന്നതായും ബി.ജെ.പി വിമർശിച്ചിരുന്നു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള 59,000 കോടിയുടെ കരാർ പ്രകാരം 36 റഫാൽ പോർ വിമാനങ്ങളാണ് ഇന്ത്യക്ക് ലഭിക്കുക. ഇതിൽ ആദ്യ വിമാനമാണ് ചൊവ്വാഴ്ച രാജ്നാഥ് സിങ് ഫ്രാൻസിലെത്തി ഏറ്റുവാങ്ങിയത്.


വാർത്തകൾ

Sign up for Newsletter



top