23
October 2019 - 7:54 am IST

Download Our Mobile App

Flash News
Archives

Kerala

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി സംസ്ഥാന സ​ർ​ക്കാ​ർ

Published:09 October 2019

ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. ഇതിനായി നി​യ​മ മാ​ർ​ഗം തേ​ടാ​നും തീ​രു​മാ​നം. ഇന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്‍റേതാണ് തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​രം:ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​നാ​യി ത​ർ​ക്ക​ഭൂ​മി​യാ​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ പദ്ധതിയുമായി സംസ്ഥാന സ​ർ​ക്കാ​ർ. ​

ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. ഇതിനായി നി​യ​മ മാ​ർ​ഗം തേ​ടാ​നും തീ​രു​മാ​നം. ഇന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്‍റേതാണ് തീ​രു​മാ​നം.

2560 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ യോ​ഗത്തിൽ തീരുമാനമായിരിക്കുന്നത്. റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും റ​വ​ന്യൂ സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തിരുന്നു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 77 അ​നു​സ​രി​ച്ച് കോ​ട​തി​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കെ​ട്ടി​വ​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കു​കയാണ് സർക്കാർ ലക്ഷ്യം. 

ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രിക്കുകയാണ്. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ‌കേ​സ് നി​ല​വി​ലുള്ളത്.

ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top