23
October 2019 - 8:04 am IST

Download Our Mobile App

Flash News
Archives

Gulf

saudi-arabia-approves-new-iqama-privileges-for-indian-expatriates

​​​​​​​സൗദിയിൽ ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാര്‍ക്ക് നാടണയാൻ അവസരം

Published:09 October 2019

അടുത്ത ഞായറാഴ്ച മുതലാണ് തർഹീൽ വഴി നാടണയാൻ സൗകര്യം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഹുറൂബിലകപ്പെട്ടവർക്കും സൗദി വിടാൻ അവസരമുണ്ട്.

റിയാദ്: സൗദി അറേബ്യയിലെ താമസരേഖയായ ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ അവസരം. അടുത്ത ഞായറാഴ്ച മുതലാണ് തർഹീൽ വഴി നാടണയാൻ സൗകര്യം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഹുറൂബിലകപ്പെട്ടവർക്കും സൗദി വിടാൻ അവസരമുണ്ട്.

തങ്ങളുടേതല്ലാത്ത കാരണത്താലടക്കം ഇഖാമ പുതുക്കാൻ സാധിക്കാതെ അനധികൃത താമസക്കാരായി തുടരുന്ന സൗദി വിടാൻ അവസരം ലഭിക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ഹൗസ് ഡ്രൈവർ, മറ്റ് ഗാർഹിക തൊഴിൽ, ലേബർ വിസകളിലുള്ളവർക്കാണ് അവസരം. 

റിയാദിലെ എംബിസിയുമായോ, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായോ ആണ് ഇതിന് ബന്ധപ്പെടേണ്ടത്. അടുത്ത ഞായറാഴ്ച മുതൽക്കെ നാടുകടത്തൽ കേന്ദ്രത്തിൽ നടപടികൾ തുടങ്ങുകയുള്ളൂ എങ്കിലും ഇന്നു മുതൽ ഇവിടങ്ങളിലെത്തി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരു ദിവസം നിശ്ചിത പേർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തി നാട്ടിലെത്താനുള്ള നടപടി പൂർത്തിയാക്കാം.


വാർത്തകൾ

Sign up for Newsletter



top