23
October 2019 - 8:43 am IST

Download Our Mobile App

Mollywood

nadhirshah-varkey-movie

വർക്കിയുടെ ലൊക്കേഷനിലെത്തിയ അതിഥിയെ കണ്ട താരങ്ങൾക്ക് അത്ഭുതം

Published:09 October 2019

# റഫീഖ് മരക്കാർ

അവർക്കിത് അവരുടെ ജീവിതമാണ്, ജീവിത മാർഗ്ഗമാണ്. അതു കൊണ്ട് തന്നെ അവരുടെ കഠിനാധ്വാനത്തിന്റെ ഫലം അവർ ഇതുവരെ ചെയ്ത സീനുകളിൽ കാണാൻ കഴിഞ്ഞുവെന്ന് നാദിർഷ പറഞ്ഞു

സംവിധായകൻ നാദിർഷയുടെ സഹോദരൻ സമദ് സുലൈമാൻ നായകനാവുന്ന 'വർക്കി'യുടെ ലൊക്കേഷനിലാണ്  അപ്രതീക്ഷിതമായി നാദിർഷ എത്തിയത്. ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ തന്റെ 'ബിഗ് ബ്രദറിനെ' കണ്ട സമദ് ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ സഹോദരങ്ങളെ സഹതാരങ്ങളായ സലീംകുമാർ, ബൈജു എഴുപുന്ന, കുളപ്പിള്ളി ലീല, സംവിധായകൻ ആദർശ് വേണുഗോപാലൻ മറ്റ് അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

തൻ്റെ സഹോദരൻ നായകനാവുന്ന ആദ്യ ചിത്രമായ 'വർക്കി'യുടെ ചിത്രീകരണം നടക്കുന്ന ത്യശൂരിലെ ലൊക്കേഷനിലാണ് നാദിർഷാ എത്തിയത്. വൈകീട്ട് ഏഴ് മണിയോടെ എത്തിയ നാദിർഷ രണ്ട് മണിക്കൂറോളം ചിലവഴിച്ച ശേഷമാണ് യാത്രയായത്. ഇതിനിടെ ഷൂട്ട് ചെയ്ത കുറച്ച് സീനുകൾ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തു. 

നിരവധി പുതുമുഖങ്ങളാണ് ഇതിൻ്റെ അണിയറ പ്രവർത്തകർ. അവർക്കിത് അവരുടെ ജീവിതമാണ്, ജീവിത മാർഗ്ഗമാണ്. അതു കൊണ്ട് തന്നെ അവരുടെ കഠിനാധ്വാനത്തിന്റെ ഫലം അവർ ഇതുവരെ ചെയ്ത സീനുകളിൽ കാണാൻ കഴിഞ്ഞുവെന്ന് നാദിർഷ പറഞ്ഞു. സമദിലും അണിയറ പ്രവർത്തകരിലും ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുമുഖം ദൃശ്യ ദിനേശാണ് നായിക. മേപ്പാടൻ ഫിലിംസിൻ്റെ ബാനറിൽ ബിജു മണികണ്ഠൻ നിർമിക്കുന്ന 'വർക്കി' നവാഗതനായ ആദർശ് വേണുഗോപാലനാണ് കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്നത്. ജ്യോതിഷ് ടി കാസ്സി, ആദർഷ് വേണുഗോപാലൻ എന്നിവരുടെ വരികൾക്ക് സുമേഷ് സോമസുന്ദർ സംഗീതം നൽകിയിരിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top