23
October 2019 - 8:03 am IST

Download Our Mobile App

Flash News
Archives

Kerala

 കെ.എം. ബഷീറിന്‍റെ മരണം;  ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നീട്ടി

Published:09 October 2019

മദ്യപിച്ച് വാഹനമോടിച്ച് ബോധപൂർവം അപകടമുണ്ടാക്കിയിട്ടില്ലെന്ന ശ്രീറാമിന്‍റെ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സസ്പെൻഷൻ‌ നീട്ടിയത്. 

തിരുവനന്തപുരം: ഐഎഎസ്  ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ച് മാധ്യമ പ്രവ‍ർത്തകൻ കെ.എം. ബഷീർ മരിച്ച കേസിലെ പ്രതിയായ സംഭവുമായി ബന്ധപ്പെട്ട് ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നീട്ടി.

മദ്യപിച്ച് വാഹനമോടിച്ച് ബോധപൂർവം അപകടമുണ്ടാക്കിയിട്ടില്ലെന്ന ശ്രീറാമിന്‍റെ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സസ്പെൻഷൻ‌ നീട്ടിയത്. 
ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ.എം. ബഷീർ മരിക്കുന്നത്.

അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകി. സർവിസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സർക്കാർ സസ്പെന്‍ഡ് ചെയ്തത്.  ശ്രീറാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ സർക്കാര്‍ നൽകിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാമിറെ മറുപടി. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ശ്രീറാമിന്‍റെ വിശദീകരണം.  വിശദീകരണം തള്ളുകയാണെങ്കിൽ തന്നിൽ നിന്നും നേരിട്ട വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാകണമെന്നും മറുപടിയിൽ ആവശ്യപ്പെട്ടിരുന്നു.

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലവാധി 60 ദിവസത്തിനുളളിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. 
ഈ മാസം നാലിന് ചേർന്ന സമിതി യോഗം ശ്രീറാമിന്‍റെ വിശദീകരണം തള്ളിയത്. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സസ്പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനിക്കുന്നത്. 

എഡിജിപി ഷെയ്ക്ക് ദർവ്വേസ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ബഷീർ കേസിൽ കുറ്റപത്രം സമർ‍പ്പിച്ചില്ല. ചില ഫൊറൻസിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബോധപൂർവമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരെ കേസേടുത്തത്.


വാർത്തകൾ

Sign up for Newsletter



top