01
June 2020 - 11:14 am IST

Download Our Mobile App

Flash News
Archives

Kerala

മന്ത്രി ജി. സുധാകരന്‍ ക്ലീൻ‌ചിറ്റ്: പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

Published:09 October 2019

ആരേയും പേരെടുത്തു പറയാതെ നടത്തിയ പരാമർശം ദുരുദ്ദേശപരമല്ലെന്നാണ് മനസിലാക്കുന്നതെന്ന് ടിക്കാറാം മീണ.

തിരുവനന്തപുരം:പൂതന പരാമർശത്തിൽ മന്ത്രി ജി.സുധാകരന് ക്ലീൻചിറ്റ്. മന്ത്രി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ കണ്ടെത്തൽ. ആരേയും പേരെടുത്തു പറയാതെ നടത്തിയ പരാമർശം ദുരുദ്ദേശപരമല്ലെന്നാണ് മനസിലാക്കുന്നതെന്ന് ടിക്കാറാം മീണ.

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനുവേണ്ടി ചീഫ് ഇലക്ഷൻ ഏജന്‍റിന്‍റെ പരാതിയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ തീർപ്പ് കൽപ്പിച്ചത്. ഡിജിപിയിൽ നിന്നും ജില്ലാ കലക്റ്ററിൽ നിന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു.

ഇതിനുപുറമെ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് നിവേദനം നൽകിയിരുന്നു. പൂതന പരാമർശത്തിൽ മന്ത്രിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാൻ ഷാനിമോൾ ഉസ്മാന് കഴിഞ്ഞില്ലെന്നായിരുന്നു ആലപ്പുഴ ജില്ലാ കലക്റ്ററുടെയും റിപ്പോർട്ട്.

 പ്രസംഗത്തിന്‍റെ വീഡിയോയും പരിശോധിച്ചിരുന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ. ആരെയും പേരെടുത്തു പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്. ദുരുദ്ദേശത്തോടെ നടത്തിയ പരാമർശമല്ല അതെന്നാണ് മനസിലാക്കുന്നത്.

അതിനാൽ മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് എത്തുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി. സുധാകരന്‍ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി. സുധാകരന്‍ ആരോപിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top