23
October 2019 - 7:49 am IST

Download Our Mobile App

Flash News
Archives

Cricket

priya-punia

വി​ജ​യ​പ്രി​യ

Published:09 October 2019

ടോ​സ് നേ​ടി ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 45.1 ഓ​വ​റി​ൽ 164 റ​ൺ​സി​ന് പു​റ​ത്താ​യി. താ​ര​ത​മ്യേ​ന ചെ​റി​യ വി​ജ​യ​ല​ക്ഷ്യം 8.2 ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കെ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ മ​റി​ക​ട​ന്നു.

വ​ഡോ​ദ​ര: അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ മാ​ച്ച് വി​ന്നി​ങ് പ്ര​ക​ട​ന​വു​മാ​യി ഇ​ന്ത്യ​ൻ വ​നി​താ താ​രം പ്രി​യ പൂ​നി​യ. സ്മൃ​തി മ​ന്ഥാ​ന പ​രു​ക്കേ​റ്റ് പു​റ​ത്ത് പോ​യ​തി​ന് പി​ന്നാ​ലെ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച പ്രി​യ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് എ​ട്ട് വി​ക്ക​റ്റ് ജ​യം. ടോ​സ് നേ​ടി ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 45.1 ഓ​വ​റി​ൽ 164 റ​ൺ​സി​ന് പു​റ​ത്താ​യി. താ​ര​ത​മ്യേ​ന ചെ​റി​യ വി​ജ​യ​ല​ക്ഷ്യം 8.2 ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കെ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ മ​റി​ക​ട​ന്നു. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1–0ന് ​മു​ന്നി​ലെ​ത്തി.

 165 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ക​രു​ത്താ​യ​ത്. ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം കു​റി​ച്ച ഓ​പ്പ​ണ​ർ പ്രി​യ പൂ​നി​യ 124 പ​ന്തി​ൽ എ​ട്ടു ഫോ​റു​ക​ൾ സ​ഹി​തം 75 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​റാ​യി. ക​ളി​യി​ലെ താ​ര​മാ​യ​തും പൂ​നി​യ ത​ന്നെ. സ​ഹ ഓ​പ്പ​ണ​ർ ജ​മീ​മ റോ​ഡ്രി​ഗ​സ് 55 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. 65 പ​ന്തി​ൽ ഏ​ഴു ഫോ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ജ​മീ​മ​യു​ടെ ഇ​ന്നി​ങ്സ്. ഓ​പ്പ​ണി​ങ് വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 83 റ​ൺ​സ് കൂ​ട്ടു​കെ​ട്ടു ചേ​ർ​ത്ത​പ്പോ​ൾ ത​ന്നെ ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു.

 ജ​മീ​മ​യ്ക്കു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ പൂ​നം റാ​വ​ത്ത് 16 റ​ൺ​സു​മാ​യി വി​ജ​യ​ത്തി​ന​രി​കെ മ​ട​ങ്ങി​യെ​ങ്കി​ലും ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജി​നെ കൂ​ട്ടു​പി​ടി​ച്ച് പ്രി​യ പൂ​നി​യ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. 38 പ​ന്തി​ൽ മൂ​ന്നു ഫോ​ർ സ​ഹി​തം 16 റ​ൺ​സെ​ടു​ത്താ​ണ് റാ​വ​ത്ത് മ​ട​ങ്ങി​യ​ത്. മി​താ​ലി 24 പ​ന്തി​ൽ ഒ​രു ബൗ​ണ്ട​റി ഉ​ൾ​പ്പെ​ടെ 11 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.  നേ​ര​ത്തെ, മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജു​ല​ൻ ഗോ​സ്വാ​മി, ര​ണ്ടു വി​ക്ക​റ്റ് വീ​തം പി​ഴു​ത ശി​ഖ പാ​ണ്ഡെ, ഏ​ക്താ ബി​ഷ്ത്, പൂ​നം യാ​ദ​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്കോ​ർ 164 റ​ൺ​സി​ൽ ഒ​തു​ക്കി​യ​ത്. 64 പ​ന്തി​ൽ ആ​റു ഫോ​ർ സ​ഹി​തം 54 റ​ൺ​സെ​ടു​ത്ത മ​രി​സെ​യ്ൻ കാ​പ്പാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ ടോ​പ് സ്കോ​റ​ർ. 


വാർത്തകൾ

Sign up for Newsletter



top