23
October 2019 - 9:03 am IST

Download Our Mobile App

Flash News
Archives

Updates

cruise-tourism

ക്രൂ​സ് ടൂ​റി​സ​ത്തി​ന് ഒ​രു​ങ്ങാ​ന്‍ ഇ​ന്ത്യ​ന്‍ തു​റ​മു​ഖ​ങ്ങ​ള്‍

Published:09 October 2019

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മും​ബൈ, ഗോ​വ, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പി​ന്നീ​ട് മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍വീ​സ് വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. ക​ഴി​ഞ്ഞ വ​ര്‍ഷം യു​എ​ഇ ക്രൂ​സ് ടൂ​റി​സം സീ​സ​ണോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റോ​ഡ്ഷോ​ക​ള്‍ വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു

‌കൊ​ച്ചി: ഗ​ള്‍ഫി​ലെ ക്രൂ​സ് ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ കേ​ര​ള​ത്തി​ലും നേ​ട്ട​മാ​ക്കാ​ന്‍ ഒ​രു​ങ്ങി ക​മ്പ​നി​ക​ള്‍. ക്രൂ​സ് ടൂ​റി​സ​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ആ​സ്ഥാ​ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കൂ​ടാ​തെ ദു​ബാ​യി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു കൂ​ടു​ത​ല്‍ ക്രൂ​സ് ടൂ​റി​സം പാ​ക്കെ​ജു​ക​ള്‍ ഈ ​വ​ര്‍ഷ​മു​ണ്ട്. 

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മും​ബൈ, ഗോ​വ, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പി​ന്നീ​ട് മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍വീ​സ് വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. ക​ഴി​ഞ്ഞ വ​ര്‍ഷം യു​എ​ഇ ക്രൂ​സ് ടൂ​റി​സം സീ​സ​ണോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റോ​ഡ്ഷോ​ക​ള്‍ വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. ഈ ​രം​ഗ​ത്തെ പ്ര​മു​ഖ രാ​ജ്യാ​ന്ത​ര ക​മ്പ​നി​ക​ളാ​യ കോ​സ്റ്റ ക്രൂ​സ​സ്, എം​എ​സ്‌​സി ക്രൂ​സ​സ്, റോ​യ​ല്‍ ക​രീ​ബി​യ​ന്‍ ക്രൂ​സ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബം​ഗ​ളൂ​രു, പു​നെ, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ദു​ബാ​യ് ടൂ​റി​സ​ത്തി​ന്‍റെ റോ​ഡ് ഷോ. ​ഇ​വ​രാ​ണ് ഈ ​വ​ര്‍ഷം സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത്. 

ഒ​ക്റ്റോ​ബ​ര്‍ 25 മു​ത​ല്‍ അ​ടു​ത്ത മെ​യ് വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന​താ​ണ് യു​എ​ഇ ക്രൂ​സ് ടൂ​റി​സം സീ​സ​ണ്‍. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 6.25 ല​ക്ഷ​ത്തി​ലേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ക​ട​ല്‍യാ​ത്ര ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ല​ട​ക്കം വ​ന്‍ നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങു​ന്ന ഡി​പി വേ​ള്‍ഡി​ന്‍റെ പി​ന്തു​ണ​യും ഈ ​ശ്ര​മ​ത്തി​നു​ണ്ട്.  ലോ​ക​ത്തി​ലെ ഏ​റ്റ​വും മു​ന്‍നി​ര സ​മു​ദ്ര വി​നോ​ദ​സ​ഞ്ചാ​ര തു​റ​മു​ഖ​ങ്ങ​ള്‍ക്കൊ​പ്പം ഇ​ന്ത്യ​ന്‍ തു​റ​മു​ഖ​ത്തെ മാ​റ്റാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഇ​നി ന​ട​ക്കു​ക. വി​ക​സ​നം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര തു​റ​മു​ഖ​മാ​യി ദ​ക്ഷി​ണേ​ന്ത്യ മാ​റും.  ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം ഭീ​മ​ന്‍ ക​പ്പ​ലു​ക​ള്‍ക്ക് ന​ങ്കൂ​ര​മി​ടാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ ന​ട​ക്ക​ണം. തു​റ​മു​ഖ​ങ്ങ​ളു​ടെ വി​ക​സ​നം രാ​ജ്യ​ത്തെ ഹോ​ട്ട​ല്‍, റ​സ്റ്റോ​റ​ന്‍റ്, ചെ​റു​കി​ട, സേ​വ​ന മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യ്ക്കും ആ​ക്കം കൂ​ട്ടും. ഭീ​മ​ന്‍ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളു​ടെ വ​ര​വ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റും. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ല്‍ക്ക​ര​ണ​ത്തി​നും വി​ക​സ​നം ഊ​ര്‍ജം പ​ക​രും.

പു​തി​യ സീ​സ​ണി​ല്‍ രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന ആ​ഡം​ബ​ര ക​പ്പ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 60 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ഗ​ള്‍ഫ് മേ​ഖ​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നേ​ട്ടം ഇ​ന്ത്യ​ന്‍ തു​റ​മു​ഖ​ങ്ങ​ള്‍ക്കും ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​പ്പ​ല്‍ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല ആ​തി​ഥേ​യ, ഹോ​ട്ട​ല്‍, സേ​വ​ന മേ​ഖ​ല​യ്ക്കും ഉ​ണ​ര്‍വേ​കും. 2026ഓ​ടെ പ്ര​തി​വ​ര്‍ഷം 5,00,000 സ​ഞ്ചാ​രി​ക​ളെ രാ​ജ്യ​ത്തേ​ക്ക് ആ​ക​ര്‍ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി​ട്ടാ​ണ് ക​മ്പ​നി​ക​ള്‍ നീ​ങ്ങു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top