23
October 2019 - 8:16 am IST

Download Our Mobile App

Flash News
Archives

Analysis

petro-chemical-park

പെ​ട്രൊ കെ​മി​ക്ക​ല്‍ പാ​ര്‍ക്ക്; ഇ​നി അ​റി​യേ​ണ്ട​ത് കേ​ന്ദ്ര​നി​ല​പാ​ട്

Published:09 October 2019

ബി​പി​സി​എ​ല്‍ വി​ല്‍പ്പ​ന​യ്ക്ക് ഒ​രു​ങ്ങു​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യാ​ണ് സ​ര്‍ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക്ക് പാ​ര​യാ​യി​രി​ക്കു​ന്ന​ത്. കി​ഫ്ബി പ​ദ്ധ​തി​ക​ളി​ലും ഏ​റ്റ​വും
വ​ലി​യ സാ​ധ്യ​ത ക​ല്‍പ്പി​ച്ചി​രു​ന്ന​ത് ഈ ​പ്രൊ​ജ​ക്റ്റി​നാ​യി​രു​ന്നു.

കൊ​ച്ചി: കേ​ര​ള വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​ന്‍ കു​തി​പ്പ് ആ​കു​മെ​ന്ന് ക​രു​തി​യി​രു​ന്ന പെ​ട്രൊ​കെ​മി​ക്ക​ല്‍ പാ​ര്‍ക്കി​ന് ഇ​നി മു​ന്നോ​ട്ടു നീ​ങ്ങ​ണ​മെ​ങ്കി​ല്‍ വേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഉ​റ​പ്പ്. ബി​പി​സി​എ​ല്‍ വി​ല്‍പ്പ​ന​യ്ക്ക് ഒ​രു​ങ്ങു​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യാ​ണ് സ​ര്‍ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക്ക് പാ​ര​യാ​യി​രി​ക്കു​ന്ന​ത്. കി​ഫ്ബി പ​ദ്ധ​തി​ക​ളി​ലും ഏ​റ്റ​വും വ​ലി​യ സാ​ധ്യ​ത ക​ല്‍പ്പി​ച്ചി​രു​ന്ന​ത് ഈ ​പ്രൊ​ജ​ക്റ്റി​നാ​യി​രു​ന്നു.

2013ല്‍  ​നി​ര്‍മാ​ണം തു​ട​ങ്ങി​യ സം​യോ​ജി​ത റി​ഫൈ​ന​റി വി​ക​സ​ന പ​ദ്ധ​തി  ഐ​ആ​ര്‍ഇ​പി​യു​ടെ തു​ട​ര്‍ച്ച​യാ​യാ​ണ് പെ​ട്രോ​കെ​മി​ക്ക​ല്‍ കോം​പ്ല​ക്സും, കി​ന്‍ഫ്ര​യു​ടെ പൈ​ട്രാ കെ​മി​ക്ക​ല്‍ പാ​ര്‍ക്കും വ​രി​ക. ഇ​നി ഇ​തി​ന് സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ന്‍റെ സ​ഹാ​യം വേ​ണ്ടി​വ​രും. അ​സം​സ്കൃ​ത എ​ണ്ണ (ക്രൂ​ഡ്) ശു​ദ്ധീ​ക​രി​ച്ച് ഇ​ന്ധ​ന​മാ​ക്കു​മ്പോ​ള്‍ ഉ​പോ​ത്പ​ന്ന​മാ​യി ല​ഭി​ക്കു​ന്ന​ത് 5 ല​ക്ഷം ട​ണ്‍ പ്രൊ​പ്പി​ലീ​ന്‍ ആ​ണ്. ഇ​തു​പ​യോ​ഗി​ച്ച് അ​ക്രി​ലി​ക് ആ​സി​ഡ്, അ​ക്രി​ലേ​റ്റ്സ്, ഓ​ക്സോ ആ​ല്‍ക്ക​ഹോ​ള്‍സ്, പോ​ളി​യോ​ള്‍സ് തു​ട​ങ്ങി​യ​വ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് പെ​ട്രോ​കെ​മി​ക്ക​ല്‍ കോം​പ്ല​ക്സി​ന്‍റെ ദൗ​ത്യം.

പെ​ട്രോ​കെ​മി​ക്ക​ല്‍ കോം​പ്ല​ക്സി​ന്‍റെ  ഭാ​ഗ​മാ​യ പി​ഡി​പി​പി​യി​ല്‍ നി​ന്നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഒ​ട്ടേ​റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നാ​കും. ഇ​ത്ത​രം രാ​സ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ക്രി​ലി​ക് പെ​യി​ന്‍റ്സ്, സോ​ള്‍വ​ന്‍റ്സ്, കോ​ട്ടി​ങ്, വി​വി​ധ ത​രം പ​ശ​ക​ള്‍, റെ​സി​ന്‍, സ്റ്റെ​ബി​ലൈ​സേ​ഴ്സ്, ഡൈ, ​ഡി​റ്റ​ര്‍ജ​ന്‍റ്സ്, ഡ​യ​പ്പ​ര്‍, സാ​നി​റ്റ​റി നാ​പ്കി​ന്‍, വാ​ഹ​ന സീ​റ്റ്, കി​ട​ക്ക, ഷൂ ​സോ​ള്‍, അ​ച്ച​ടി മ​ഷി, ഫാ​ര്‍മ ഉ​ത്പ​ന്ന​ങ്ങ​ള്‍, ഫു​ഡ് അ​ഡി​റ്റീ​വ്സ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ നി​ര്‍മി​ക്കാ​ന്‍ ക​ഴി​യും. ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍ക്കു വ​ന്‍ സാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​തു ല​ക്ഷ്യം വ​ച്ചാ​ണ് കി​ന്‍ഫ്ര അ​മ്പ​ല​മു​ക​ളി​ല്‍ ത​ന്നെ പെ​ട്രോ കെ​മി​ക്ക​ല്‍ പാ​ര്‍ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം ഉ​ള്‍പ്പെ​ടെ​യു​ള്ള ജോ​ലി​ക​ള്‍ കി​ന്‍ഫ്ര ന​ട​പ്പാ​ക്കും.

അ​മ്പ​ല​മു​ക​ളി​ല്‍ ഫാ​ക്റ്റി​ല്‍ നി​ന്നു സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വാ​ങ്ങു​ന്ന 481 ഏ​ക്ക​റി​ലാ​ണ് കി​ന്‍ഫ്ര പെ​ട്രോ കെ​മി​ക്ക​ല്‍ പാ​ര്‍ക്ക് സ്ഥാ​പി​ക്കു​ക. ഘ​ട്ടം ഘ​ട്ട​മാ​യി ഏ​ക​ദേ​ശം 17,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഇ​വി​ടെ പ്ര​തീ​ക്ഷി​ക്കാം.  പി​ഡി​പി​പി​യെ ആ​ശ്ര​യി​ച്ചു കി​ന്‍ഫ്ര സ്ഥാ​പി​ക്കു​ന്ന  പെ​ട്രോ​കെ​മി​ക്ക​ല്‍ പാ​ര്‍ക്ക് യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​തോ​ടെ നേ​രി​ട്ട് 5000 പേ​ര്‍ക്കും പ​രോ​ക്ഷ​മാ​യി 15,000 പേ​ര്‍ക്കും തൊ​ഴി​ല്‍ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. 


വാർത്തകൾ

Sign up for Newsletter



top