23
October 2019 - 8:01 am IST

Download Our Mobile App

Flash News
Archives

Kerala

fake-news-laljose

യൂ​ട്യൂ​ബി​ൽ ലാ​ൽ ജോ​സി​ന് എ​ട്ടി​ന്‍റെ പ​ണി, വ്യാ​ജ​നെ​തി​രേ കേ​സ്

Published:09 October 2019

# എ. ​പ്രേ​മാ​ന​ന്ദ് 

"എ​ല്ലാം 15നും 16​നും ഇ​ട​യി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ലാ​ൽ ജോ​സ് നേ​രി​ൽ​ക്ക​ണ്ട കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണു ശ​ബ്ദ​സ​ന്ദേ​ശം അ​പ്പ്‌​ലോ​ഡ് ചെ​യ്ത​ത്. സ​ന്ദേ​ശം പ​ര​മാ​വ​ധി ഷെ​യ​ർ ചെ​യ്യ​ണ​മെ​ന്നും തൃ​ശൂ​ർ ജി​ല്ല​യി​ലെ മാ​താ​പി​താ​ക്ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും "ലാ​ൽ ജോ​സ്' പ​റ​യു​ന്നു​ണ്ട്

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഹ​രി​ക്കു​ന്ന വ്യാ​ജ​ന്മാ​ർ സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സി​നും "പ​ണി കൊ​ടു​ത്തു'. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ചെ​പ്പാ​റ പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ലെ കാ​ട്ടു​പൊ​ന്ത​ക​ളി​ൽ കോ​ളെ​ജ് വി​ദ്യാ​ർ​ഥി​നി​ക​ളും യു​വാ​ക്ക​ളും ന​ഗ്‌​ന​രാ​യി കെ​ട്ടി​മ​റി​യു​ന്ന​തു കാ​ണാ​നി​ട​യാ​യെ​ന്നു ലാ​ൽ ജോ​സി​ന്‍റെ പേ​രി​ൽ യൂ​ട്യൂ​ബി​ലും വാ​ട്സാ​പ്പു​ക​ളി​ലും പ്ര​ച​രി​ക്കു​ന്ന 12 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വെ​ള്ളം കു​ടി​പ്പി​ച്ച​ത്. 

"എ​ല്ലാം 15നും 16​നും ഇ​ട​യി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ലാ​ൽ ജോ​സ് നേ​രി​ൽ​ക്ക​ണ്ട കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണു ശ​ബ്ദ​സ​ന്ദേ​ശം അ​പ്പ്‌​ലോ​ഡ് ചെ​യ്ത​ത്. സ​ന്ദേ​ശം പ​ര​മാ​വ​ധി ഷെ​യ​ർ ചെ​യ്യ​ണ​മെ​ന്നും തൃ​ശൂ​ർ ജി​ല്ല​യി​ലെ മാ​താ​പി​താ​ക്ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും "ലാ​ൽ ജോ​സ്' പ​റ​യു​ന്നു​ണ്ട്. 

തൃ​ശൂ​ർ ജി​ല്ല​യി​ലെ പെ​ൺ​കു​ട്ടി​ക​ളെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന യൂ​ട്യൂ​ബി​നെ കു​റി​ച്ചു പ​ല​രും പ​രാ​തി​ക​ൾ വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴാ​ണു സം​ഭ​വം ലാ​ൽ ജോ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. അ​പ്പോ​ഴേ​ക്കും ഇ​തു വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന‌ു സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റെ നേ​രി​ൽ​ക്ക​ണ്ടു പ​രാ​തി ന​ൽ​കി. ക​മ്മി​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ന​ലെ കേ​സെ​ടു​ത്തു. വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും അ​പ​കീ​ർ​ത്തി‌​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണു കേ​സ്. സ്വ​ര​ത്തി​നു ലാ​ൽ ജോ​സി​ന്‍റേ​തു​മാ​യി സാ​ദ‌ൃ​ശ്യ​മു​ണ്ടെ​ങ്കി​ലും ആ​രാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്ത​തെ​ന്നു വ്യ​ക്ത​മ​ല്ല. വ്യാ​ജ​സ​ന്ദേ​ശം ഷെ​യ​ർ ചെ​യ്ത​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു. 

ചെ​പ്പാ​റ, ച​പ്പാ​റ

തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​ക്കു​ന്ന മേ​ഖ​ല​യാ​ണു ചെ​പ്പാ​റ. ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ ച​പ്പാ​റ എ​ന്നാ​ണു പ​റ​യു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി റൂ​ട്ടി​ൽ തി​രൂ​ർ, അ​ത്താ​ണി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞു പോ​യാ​ൽ ചെ​പ്പാ​റ​യി​ലെ​ത്താം. അ​ര​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ്പാ​റ​ക്കെ​ട്ട് നി​റ​ഞ്ഞ ഇ​വി​ടം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്‌​ട കേ​ന്ദ്ര​മാ​ണ്. മു​ക​ളി​ൽ ഒ​രു ചെ​റു​ത​ടാ​ക​മു​ണ്ട്. 

പൂ​മ​ല, പ​ത്താ​ഴ​ക്കു​ണ്ട് അ​ണ​ക്കെ​ട്ടു​ക​ൾ സ​മ‌ീ​പ​ത്തു ത​ന്നെ​യാ​ണ്. പാ​റ​യോ​ട് ചേ​ർ​ന്നു ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള മു​നി​യ​റ​ക​ളും സ്ഥി​തി ചെ​യ്യു​ന്നു. ചെ​പ്പാ​റ റോ​ക്ക് ഗാ​ർ​ഡ​ൻ പ​ദ്ധ​തി​യു​ൾ​പ്പെ​ടെ ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​രി​ന് സ​മീ​പം ച​പ്പാ​റ എ​ന്നു പേ​രു​ള്ള ഒ​രു സ്ഥ​ല​മു​ണ്ട്. ചെ​പ്പാ​റ, പൂ​മ​ല, വാ​ഴാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും അ​നാ​ശ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി മ​റ്റൊ​രു യൂ​ട്യൂ​ബ് അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു.

ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക ദു​ഷ്ക​രം

കേ​സെ​ടു​ത്തെ​ങ്കി​ലും ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക ദു​ഷ്‌​ക​ര​മാ​ണെ​ന്നു പൊ​ലീ​സ് സൂ​ചി​പ്പി​ച്ചു.  എ​റ​ണാ​കു​ളം സി​റ്റി പൊ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ കെ. ​ലാ​ൽ​ജി​യു​ടെ പേ​രി​ൽ മൂ​ന്നു ത​വ​ണ​യാ​ണ് വ്യാ​ജ ശ​ബ്ദ​സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്. മൂ​ന്നു ത​വ​ണ​യും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പൊ​ലീ​സ് കേ​സെ​ടു​ക്കു​മ്പോ​ഴേ​ക്കും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ഇ​തു ഷെ​യ​ർ ചെ​യ്തു ക​ഴി​ഞ്ഞി​രി​ക്കും. 


വാർത്തകൾ

Sign up for Newsletter



top