Flash News
Archives

Others

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനം: പിന്തുണയുമായി ബി കെ മോഡി

Published:19 May 2018

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനം സാധ്യമാക്കുന്നതിന് സിങ്കപ്പൂര്‍ ആസ്ഥാനമായ ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം (ജെ.സി.എഫ്) മേധാവി ബി.കെ മോദി പിന്തുണയറിയിച്ചു.

ക്ഷേത്രത്തിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടി നടത്തുന്ന ആഗോള ക്യാമ്പയിന്‍ പ്രഖ്യാപിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി

കൊച്ചി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനം സാധ്യമാക്കുന്നതിന് സിങ്കപ്പൂര്‍ ആസ്ഥാനമായ ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം (ജെ.സി.എഫ്) മേധാവി ബി.കെ മോദി പിന്തുണയറിയിച്ചു. ക്ഷേത്രത്തിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടി നടത്തുന്ന ആഗോള ക്യാമ്പയിന്‍ പ്രഖ്യാപിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി . ക്ഷേത്രത്തിനകത്തു തന്നെ അമൂല്യ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ക്ഷേത്രത്തിനു പുറത്തായി ശ്രീ പദ്മനാഭസ്വാമിയുടെ മഹത്തായ ആശയങ്ങളുടെ പ്രചരണാര്‍ത്ഥം ഒരു അദ്വൈത സെന്‍റര്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ പദ്മനാഭസ്വാമിയുടേത് മാത്രമാണ് ക്ഷേത്ര സമ്പത്തെന്നും അവ സ്വാമിയുടെ സേവനങ്ങള്‍ക്കായി ഉപകരിക്കുന്നതിന് ക്ഷേത്രത്തിനകത്തു തന്നെ പ്രദര്‍ശിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിരുവാഭരണധാരിയായ പദ്മനാഭസ്വാമിയെ കാണാനെത്തുന്ന ഭക്തരില്‍ നിന്നും പ്രതിവര്‍ഷം ഒരു ബില്യണ്‍ യുഎസ് ഡോളറിലധികം വരുമാനം ലഭിക്കും. ഈ തുക ക്ഷേത്ര പുനരുധാരണത്തിനും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപയോഗിക്കാം. ഭാരതസംസ്‌കാരത്തിന്റെ ഭാഗമായ വസുദൈവ കുടുംബകം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് സ്വാമിയുടെ ശിഷ്യര്‍ തന്നെ നേതൃത്വം നല്‍കുന്ന അദ്വൈത സെന്‍ററില്‍ സൗകര്യമൊരുക്കും. ജാതി, മത, ദേശ, ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും അദ്വൈത മൂല്യങ്ങള്‍ പഠിക്കുന്നതിനാവശ്യമായ ആഗോള സെന്‍ററായിരിക്കും അദ്വൈത സെന്‍റര്‍. ഈ പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ  സഹായവും ആവശ്യമാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉന്നമനം ആഗ്രഹിക്കുന്ന ആഗോള ഹിന്ദു സമൂഹത്തിന്‍റെ വക്താക്കളാണ് ജെ.സി.എഫ്, ഹിന്ദുത്വത്തിന്‍റെയും സനാതന ധര്‍മത്തിന്‍റെയും ആഗോള കേന്ദ്രമാക്കി ക്ഷേത്രത്തിനെ മാറ്റുകയാണ് ജെ.സി.എഫിന്‍റെ  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെയും സുപ്രീം കോടതിയുടെയും അനുമതിയോടെ ഇതിനുള്ള തുടര്‍ശ്രമങ്ങളുണ്ടാകുമെന്നും  അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top