21
November 2019 - 6:34 am IST

Download Our Mobile App

Flash News
Archives

Religious

mariam-thresia-saint-announcing-ceremony

മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​നം നാ​ളെ

Published:11 October 2019

# പ്ര​ത്യേ​ക ലേ​ഖ​ക​ൻ

ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ സ്ഥാ​പ​ക വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​നം നാ​ളെ വ​ത്തി​ക്കാ​നി​ൽ. പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി ഇ​ന്നു റോ​മി​ലെ "മ​രി​യ മ​ജോ​രേ' മേ​ജ​ർ ബ​സ​ലി​ക്ക​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ജാ​ഗ​ര​ണ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ക്കു വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ന്‍ കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍റെ പ്രീ​ഫെ​ക്റ്റ് ക​ര്‍ദ്ദി​നാ​ള്‍ ജൊ​വാ​നി ആ​ഞ്ച​ലോ ബേ​ച്ചു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 

വ​ത്തി​ക്കാ​ൻ സി​റ്റി: ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ സ്ഥാ​പ​ക വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​നം നാ​ളെ വ​ത്തി​ക്കാ​നി​ൽ. പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി ഇ​ന്നു റോ​മി​ലെ "മ​രി​യ മ​ജോ​രേ' മേ​ജ​ർ ബ​സ​ലി​ക്ക​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ജാ​ഗ​ര​ണ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ക്കു വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ന്‍ കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍റെ പ്രീ​ഫെ​ക്റ്റ് ക​ര്‍ദ്ദി​നാ​ള്‍ ജൊ​വാ​നി ആ​ഞ്ച​ലോ ബേ​ച്ചു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 
 
തൃ​ശൂ​ര്‍ അ​തി​രൂ​പ​താ ആ​ർ​ച്ചു​ബി​ഷ​പ് മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്ത്, പാ​ല​ക്കാ​ട് രൂ​പ​താ മെ​ത്രാ​ന്‍ മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രാ​കും. ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ​യു​ടെ ഛായാ​ചി​ത്രം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ഇ​തി​നോ​ട​കം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​ശേ​ഷി​പ്പു​ക​ള്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​രു​ളി​ക്ക​യി​ലാ​ക്കി പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​ബെ​ന​ഡി​ക്റ്റ് വ​ട​ക്കേ​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ലെ ലി​റ്റ​ര്‍ജി​ക്ക​ല്‍ ഓ​ഫി​സി​ല്‍ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തി​രു​ശേ​ഷി​പ്പ് വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന ദി​വ​സം അ​ള്‍ത്താ​ര​യി​ല്‍ പ്ര​തി​ഷ്ഠി​ക്കും.
 
നാ​ളെ രാ​വി​ലെ പ​ത്തി​ന് (ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ) ​വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ ബ​ലി​യി​ൽ വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യ ജോ​ൺ ഹെ​ൻ​ട്രി ന്യൂ​മാ​ൻ, ജു​സ​പ്പീ​ന വ​നീ​നി, ഡ​ൽ​ച്ചേ ലോ​പ്പ​സ് പോ​ന്‍റ​സ്,  മ​ർ​ഗ​രീ​ത്ത ബേ​യ്സ് എ​ന്നീ നാ​ലു പേ​ർ​ക്കു​മൊ​പ്പം മ​റി​യം ത്രേ​സ്യ​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ക്കും.14​നു റോ​മി​ലെ സെ​ന്‍റ് അ​ന​സ്താ​സ്യ ബ​സി​ലി​ക്ക​യി​ല്‍ രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ചു​ബി​ഷ​പ് ക​ര്‍ദ്ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ 51 മെ​ത്രാ​ന്മാ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​കും. 
 
വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ, വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ചാ​വ​റ ഏ​ലി​യാ​സ് അ​ച്ച​ൻ, വി​ശു​ദ്ധ എ​വു​പ്രാ​സ്യാ​മ്മ, വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ എ​ന്നി​വ​ർ​ക്കു ശേ​ഷം ഭാ​ര​ത​ത്തി​ൽ നി​ന്നു വി​ശു​ദ്ധ​യാ​കു​ന്ന മ​റി​യം ത്രേ​സ്യ​യു​ടെ നാ​മ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് റോ​മി​ൽ എ​ത്തി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top