23
November 2019 - 7:36 am IST

Download Our Mobile App

Flash News
Archives

Travel

oak-chapel1

ദേ ആ മരത്തിന് മുകളിലാണ് പള്ളി...

Published:13 October 2019

രണ്ട് ഓക്ക് മരങ്ങൾക്ക് മുകളിൽ നിൽക്കുന്നതുകൊണ്ട് ചാപ്പൽ ഓക്ക് എന്നാണ് ഈ മരം അറിയപ്പെടുന്നത്. ഓക്ക് ചാപ്പലിന് 1200 ലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

കുന്നിന്‍റെ മുകളിലുള്ള ആരാധനാലയങ്ങൾ കണ്ട് നമുക്ക് പരിചയമാണ്. എന്നാൽ മരത്തിന് മുകളിലുള്ള ആരാധനാലയം ഉണ്ടെന്നറിയുമ്പോഴോ. ഫ്രാൻസിലെ നോർമാൻഡി മേഖലയിലാണ് മരത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയമുള്ളത്. രണ്ട് ഓക്ക് മരങ്ങൾക്ക് മുകളിൽ നിൽക്കുന്നതുകൊണ്ട് ചാപ്പൽ ഓക്ക് എന്നാണ് ഈ മരം അറിയപ്പെടുന്നത്. ഓക്ക് ചാപ്പലിന് 1200 ലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഓക്ക് മരത്തിന്‍റെ നടുവിലെ പൊള്ളയായ ഭാഗത്താണ് ചാപ്പലുകൾ നിർമിച്ചിരിക്കുന്നത്. മരത്തിന് ചുറ്റും പണിതിരിക്കുന്ന വളഞ്ഞ കോണിപ്പടികൾ വഴിയാണ് ചാപ്പലുകളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത്.

പഴക്കം ഏറുന്നത് കൊണ്ട് തന്നെ ചാപ്പലിന്‍റെ മിക്ക ഭാഗങ്ങളും നിർജീവാവസ്ഥയിലാണ്. അതുകൊണ്ട് തന്നെ സുരക്ഷാ സംവിധാനങ്ങളാൽ ചാപ്പലിനെ സംരക്ഷിച്ചിരിക്കുകയാണ്.

49 അടി നീളമുള്ള ഓക്ക് മരത്തിന്‍റെ അടി ഭാഗത്തിന് മാത്രം 52 അടി വീതിയുണ്ട്. 700 വർഷങ്ങൾക്ക് മുൻപ് ഇടി മിന്നലിനെ തുടർന്ന് മരത്തിൽ തീ ആളിപ്പടരുകയും മരം പൊള്ളയാവുകയുമായിരുന്നു. 1686ലാണ് ചാപ്പലുകൾ നിർമിക്കപ്പെട്ടത്. ഫ്രഞ്ച് വിപ്ലവകാലത്ത് ഈ പള്ളിയ്ക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായാണ് കരുതപ്പെടുന്നത്. ചാപ്പൽ ഓക്ക് കാണാൻ നിരവധി സന്ദർശകരാണ് ഇവിടേക്കെത്തുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top