21
November 2019 - 6:49 am IST

Download Our Mobile App

Flash News
Archives

Europe

union-minister-v-muraleedharan-meets-pope-francis-at-vatican

കേന്ദ്രമന്ത്രി വി. മുരളീധരന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

Published:13 October 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റെ ആശംസകൾ അറിയിക്കാൻ മാർപ്പാപ്പ മുരളീധരനോട് അഭ്യർത്ഥിച്ചു.

റോം: തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് മുമ്പ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റെ ആശംസകൾ അറിയിക്കാൻ മാർപ്പാപ്പ മുരളീധരനോട് അഭ്യർത്ഥിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തോട് കൂടിയ ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ ഫാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാൻ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കർദ്ദിനാൾ പോൾ ഗല്ലാഗറുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.


വാർത്തകൾ

Sign up for Newsletter



top