21
November 2019 - 6:35 am IST

Download Our Mobile App

Flash News
Archives

Wellness

international-Ayurveda-ambassadors-entering-to-kerala

അ​ന്താ​രാഷ്‌ട്ര ആ​യു​ർ​വേ​ദ അം​ബാ​സഡ​ർ​മാ​ർ കേ​ര​ള​ത്തി​ലേ​ക്ക്

Published:14 October 2019

ആ​യു​ർ​വേ​ദ​ത്തെ കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ കേ​ന്ദ്ര -സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പു​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി അ​ന്താ​രാ​ഷ്ട്ര  ആ​യു​ർ​വേ​ദ അം​ബാ​സഡ​ർ​മാ​ർ കേ​ര​ള​ത്തി​ലേ​ക്കെ​ത്തും.

തി​രു​വ​ന​ന്ത​പു​രം: ആ​യു​ർ​വേ​ദ​ത്തെ കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ കേ​ന്ദ്ര -സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പു​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി അ​ന്താ​രാ​ഷ്ട്ര  ആ​യു​ർ​വേ​ദ അം​ബാ​സഡ​ർ​മാ​ർ കേ​ര​ള​ത്തി​ലേ​ക്കെ​ത്തും. കേ​ര​ള​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച് ആ​യു​ർ​വേ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​ക​ളും മ​റ്റും മ​ന​സി​ലാ​ക്കി  വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ രീ​തി​ക്ക് പ്ര​ചാ​രം ന​ൽ​കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യെ​ന്നു ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ  അ​റി​യി​ച്ചു. 
 
ആ​യു​ർ​വേ​ദ പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​വ​രു​ടെ യാ​ത്ര​യും ബി​സി​ന​സ് കൂ​ടി​ക്കാ​ഴ്ച​ക​ളും 24 മു​ത​ൽ ന​വം​ബ​ർ നാ​ലു വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. 24ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന സം​ഘം കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ സ​ഞ്ച​രി​ച്ചു കോ​വ​ള​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങും. 25ന് ​വൈ​കി​ട്ട് ബേ​ക്ക​ലി​ൽ താ​ജ് ഹോ​ട്ട​ലി​ൽ ഉ​ദ്ഘാ​ട​നം, തു​ട​ർ​ന്ന് ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കോ​ട്ട​ക്ക​ൽ, തൃ​ശൂ​ർ, ചെ​റു​തു​രു​ത്തി, എ​റ​ണാ​കു​ളം, കു​മ​ര​കം  കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ന​വം​ബ​ർ ര​ണ്ടി​ന് പ​രി​പാ​ടി സ​മാ​പി​ക്കും. 
 
12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന യാ​ത്ര​യി​ൽ അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ​ടൂ​ർ  ഓ​പ്പ​റേ​റ്റ​ർ, ബ്ലോ​ഗ​ർ​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ആ​യു​ർ​വേ​ദ​ത്തി​ന്‍റെ​യും മ​റ്റ് വ്യ​ത്യ​സ്ത വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ  പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. ഇ​തോ​ടൊ​പ്പം ബി​സി​ന​സ് മീ​റ്റു​ക​ളും ന​ട​ക്കും. യാ​ത്ര​യി​ൽ അ​ത​തു സ്ഥ​ല​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള ആ​യു​ർ​വേ​ദ സേ​വ​ന​ദാ​താ​ക്ക​ൾ ഇ​വ​രു​മാ​യി  നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ സം​രം​ഭ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ​യൊ​രാ​ശ​യം ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ   അ​റി​യി​ച്ചു. ആ​യു​ർ​വേ​ദം പ്ര​മോ​ട്ട് ചെ​യ്യാ​ൻ പ്ര​ത്യേ​കം താ​ല്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളി​ൽ നി​ന്നും 30 രാ​ജ്യ​ങ്ങ​ളി​ൽ 45 സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​തി​നി​ധി​ക​ളെ​യു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, ആ​യു​ർ​വേ​ദ പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് കു​റു​പ്പ്, ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി മാ​ത്യു സോ​മ​തീ​രം, അ​ജി അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top