23
November 2019 - 7:38 am IST

Download Our Mobile App

Flash News
Archives

Trends

sonam-kapoor

അഴകിന്‍റെ റാണിയായി സോനം കപൂർ

Published:16 October 2019

കഴിഞ്ഞ ദിവസം നടന്ന മൊഹ്സബീൻ എന്ന ഷോയിലാണ് സോനം തിളങ്ങിയത്. പിങ്ക് നിറമുള്ള ലിപ്സ്റ്റിക്കും ബ്രൗൺ പിങ്ക് കോമ്പിനേഷനിലുള്ള ഐ മേക്കപ്പുമാണ് താരമണിഞ്ഞത്.

പിങ്ക് നിറത്തിലെ ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി സോനം കപൂർ. ഡിസൈനർ അഭിനവ് മിശ്രയുടെ ഫാഷൻ ഷോയിൽ ഷോ സ്റ്റോപ്പറായി എത്തി ആരാധക ഹൃദയം കവരുകയാണ് നടി. കഴിഞ്ഞ ദിവസം നടന്ന മൊഹ്സബീൻ എന്ന ഷോയിലാണ് സോനം തിളങ്ങിയത്. പിങ്ക് നിറമുള്ള ലിപ്സ്റ്റിക്കും ബ്രൗൺ പിങ്ക് കോമ്പിനേഷനിലുള്ള ഐ മേക്കപ്പുമാണ് താരമണിഞ്ഞത്.

ഡീപ്പ് നെക്ക് കട്ടുള്ള ബ്ലൗസും ഹെവി സീക്വൻസ് വർക്കുമുള്ള ലെഹങ്കയുമാണ് സോനം അണിഞ്ഞത്. എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ദുപ്പട്ടകൊണ്ട് തലമുടി മറച്ച് ഒരു വധുവിനെപ്പോലെയാണ് സോനം റാംപിലേക്കെത്തിയത്. എകെഎം മെഹ്റസൺസ് ജ്വല്ലേഴ്സിന്‍റെ ആഭരണങ്ങൾ സോനത്തിന്‍റെ അഴക് കൂട്ടി.

ദ് സോയ ഫാക്റ്റർ എന്ന ചിത്രമാണ് സോനത്തിന്‍റേതായി ഒടുവിലെത്തിയ ചിത്രം. അനുജ ചൗഹാൻ എഴുതിയ ദ സോയ ഫാക്റ്റർ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്തത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ വേഷമിടുന്ന ചിത്രത്തിൽ സോയ എന്ന ടൈറ്റിൽ കഥാപാത്രമായാണ് സോനം എത്തിയത്.


വാർത്തകൾ

Sign up for Newsletter



top