23
November 2019 - 7:31 am IST

Download Our Mobile App

Flash News
Archives

Analysis

rbi

ആ​ർ​ബി​ഐ​യോ​ട് ബാ​ങ്കു​ക​ള്‍ ക​ള്ളം പ​റ​യു​ന്നോ

Published:17 October 2019

വാ​യ്പ​ക​ള്‍ സം​ബ​ന്ധി​ച്ച് വാ​ണി​ജ്യ ബാ​ങ്കു​ക​ളും, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും റി​സ​ര്‍വ് ബാ​ങ്കി​ന് ന​ല്‍കു​ന്ന വി​വര​ങ്ങ​ളിൽ കൃ​ത്രി​മം ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യം ബ​ല​പ്പെ​ടു​ന്നു.

മും​ബൈ: വാ​യ്പ​ക​ള്‍ സം​ബ​ന്ധി​ച്ച് വാ​ണി​ജ്യ ബാ​ങ്കു​ക​ളും, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും റി​സ​ര്‍വ് ബാ​ങ്കി​ന് ന​ല്‍കു​ന്ന വി​വര​ങ്ങ​ളിൽ കൃ​ത്രി​മം ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യം ബ​ല​പ്പെ​ടു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഒ​രു​ങ്ങു​ക​യാ​ണ് റി​സ​ർ​വ് ബാ​ങ്ക്. ബാ​ങ്കി​ങ്ങ് മേ​ഖ​ല​യി​ല്‍ വ​ര്‍ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന വാ​യ്പാ ത​ട്ടി​പ്പു​ക​ള്‍ റി​സ​ര്‍വ് ബാ​ങ്കി​ന് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​തെ പോ​കു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ച​ന.

വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍ മു​ന്‍കൂ​ട്ടി ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി പ്ര​കാ​രം കൃ​ത്യ​മാ​യ രൂ​പ​ത്തി​ലാ​ണ് ആ​ര്‍ബി​ഐ​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​ത്. എ​ന്നാ​ല്‍, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ഇ ​മെ​യി​ൽ വ​ഴി​യാ​ണ് വി​വ​രം ന​ല്‍കി​വ​രു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഇ​വ ല​ഭി​ക്കാ​റി​ല്ല. ആ​വ​ര്‍ത്ത​നം ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്. പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ത്യ​മാ​യ രേ​ഖ​യി​ല്‍ വി​വ​ര​ങ്ങ​ള്‍ ആ​ര്‍ബി​ഐ​യു​ടെ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് എ​ല്ലാ മാ​സ​വും ന​ല്‍ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള്‍ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ആ​ര്‍ബി​ഐ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

 പി​എം​സി ബാ​ങ്ക് 70 ശ​ത​മാ​നം വാ​യ്പ​യും ഒ​റ്റ​സ്ഥാ​പ​ന​ത്തി​നു ന​ല്‍കി എ​ട്ടു​വ​ര്‍ഷം ക​ഴി​ഞ്ഞി​ട്ടും ആ​ര്‍ബി​ഐ​ക്ക് ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം  റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ര്‍ബി​ഐ)​യു​ടെ ഡ​യ​റ​ക്റ്റ​ര്‍ ബോ​ര്‍ഡ് യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച​യാ​യ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.  ആ​ര്‍ബി​ഐ​ക്കു പു​റ​ത്തു​നി​ന്നു​ള്ള ര​ണ്ടു ഡ​യ​റ​ക്റ്റ​ര്‍മാ​രാ​ണ് ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ വ​ജ്ര​വ്യാ​പാ​രി​ക​ളാ​യ നീ​ര​വ് മോ​ദി​യും മെ​ഹു​ല്‍ ചോ​ക്സി​യും ചേ​ര്‍ന്നു​ന​ട​ത്തി​യ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പും മ​റ്റും ക​ണ്ട​ത്തൊ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​ന്‍റെ വി​ശ​ദീ​ക​ണ​വും അ​വ​ര്‍ ചോ​ദി​ച്ചി​രു​ന്നു. 

 ബാ​ങ്കു​ക​ളി​ൽ നി​ന്നും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ര്‍ബി​ഐ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ല്‍ ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ്ര​തി​ഫ​ലി​ക്കാ​ത്ത​തും വേ​ണ്ട​ത്ര വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്താ​തി​രി​ക്കു​ന്ന​തും  ഇ​തി​നു​കാ​ര​ണ​മെ​ന്ന് ആ​ര്‍ബി​ഐ ഗ​വ​ര്‍ണ​ര്‍ വി​ശ​ദീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​ര്‍ബി​ഐ​ക്ക് ന​ല്‍കു​ന്ന വി​വ​ര​ങ്ങ​ള്‍ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കു​ന്ന​തി​ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ര​ഹ​സ്യ സെ​ര്‍വ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്. സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള്‍ വാ​ണി​ജ്യ​ബാ​ങ്കു​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​ച്ചു​വി​വ​ര​ങ്ങ​ള്‍മാ​ത്ര​മാ​ണ് ആ​ര്‍ബി​ഐ​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത്.  പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കി ഈ ​രം​ഗ​ത്ത് ശു​ദ്ധീ​ക​ര​ണ​ത്തി​ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് റി​സ​ര്‍വ്ബാ​ങ്ക്. 


വാർത്തകൾ

Sign up for Newsletter



top