23
November 2019 - 7:50 am IST

Download Our Mobile App

Flash News
Archives

Other news

boxer-patric-day

ഇടിക്കൂട്ടിൽ വീണ്ടും ദുരന്തം : ബോ​ക്‌​സി​ങ്ങിനി​ടെ ഇടിയേ​റ്റ പാ​ട്രി​ക് ഡേ മ​രി​ച്ചു

Published:17 October 2019

27 വ​യ​സാ​യി​രു​ന്നു പ്രാ​യം.  താ​ര​ത്തി​നെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ബോ​ക്‌​സി​ങ് ടീം ​അം​ഗ​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി പേ​ര്‍ മ​ര​ണം സം​ഭ​വി​ക്കു​മ്പോ​ള്‍ പാ​ട്രി​ക്കി​നൊ​പ്പം ആ​ശു​പ​ത്രി​യി​ല്‍ ലു​ണ്ടാ​യി​രു​ന്നു

ചി​ക്കാ​ഗോ: ബോ​ക്‌​സി​ങ് മ​ത്സ​ര​ത്തി​നി​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​മേ​രി​ക്ക​ന്‍ ബോ​ക്‌​സ​ര്‍ പാ​ട്രി​ക് ഡേ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച ചാ​ള്‍സ് കോ​ണ്‍വെ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് താ​ര​ത്തി​ന് പ​രു​ക്കേ​റ്റ​ത്.  ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി അ​ദ്ദേ​ഹം കോ​മ​യി​ലാ​യി​രു​ന്നു. 27 വ​യ​സാ​യി​രു​ന്നു പ്രാ​യം.  താ​ര​ത്തി​നെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ബോ​ക്‌​സി​ങ് ടീം ​അം​ഗ​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി പേ​ര്‍ മ​ര​ണം സം​ഭ​വി​ക്കു​മ്പോ​ള്‍ പാ​ട്രി​ക്കി​നൊ​പ്പം ആ​ശു​പ​ത്രി​യി​ല്‍ ലു​ണ്ടാ​യി​രു​ന്നു.

കോ​ണ്‍വെ​ലു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ പാ​ട്രി​ക് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 10-ാം റൗ​ണ്ടി​ലാ​യി​രു​ന്നു പാ​ട്രി​ക്കി​ന് ഇ​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ് നി​ല​ത്ത് വീ​ണ താ​ര​ത്തെ സ്‌​ട്രെ​ച്ച​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. മ​ത്സ​ര​ത്തി​നി​ടെ പ​രു​ക്കേ​ല്‍ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഈ ​മാ​സം 12ന് ​ഷി​ക്കാ​ഗോ​യി​ലെ വി​ൻ​റ​സ്റ്റ് അ​രീ​ന​യി​ലാ​യി​രു​ന്നു മ​ത്സ​രം.  പാ​ട്രി​കി​ന് സം​ഭ​വി​ച്ച ദു​ര​ന്ത​ത്തി​ല്‍ അ​തീ​വ ദുഃ​ഖി​ത​നാ​ണെ​ന്ന് കോ​ണ്‍വെ​ല്‍ കു​റി​ച്ചി​രു​ന്നു. മ​ത്സ​രം വി​ജ​യി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യം. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​ല്ലെ​ന്നും കോ​ണ്‍വെ​ല്‍ കു​റി​ച്ചു. അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ ചാ​മ്പ്യ​നാ​യി ര​ണ്ട് വ​ർ​ഷം അ​വ​രോ​ധി​ത​നാ​യ താ​ര​മാ​ണ് പാ​ട്രി​ക്. 

ജൂ​ലൈ​യി​ൽ മാ​ത്രം മ​ത്സ​ര​ത്തി​നി​ടെ പ​രു​ക്കേ​റ്റ് മ​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ബോ​ക്‌​സ​റാ​ണ് പാ​ട്രി​ക്. 23കാ​ര​നാ​യ അ​ര്‍ജ​ന്‍റീ​ന​യു​ടെ സൂ​പ്പ​ര്‍ ലൈ​റ്റ് വെ​യ്റ്റ് താ​രം ഹ്യൂ​ഗോ സാ​ന്‍റി​ല​ന്‍, റ​ഷ്യ​യു​ടെ മാ​ക്‌​സിം ദ​ദ​ഷേ​വ് (28) എ​ന്നി​വ​രാ​ണ് ഇ​ടി​ക്കൂ​ട്ടി​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ആ​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര ബോ​ക്സി​ങ് ഫെ​ഡ​റേ​ഷ​നു ത​ല​വേ​ദ​ന‍യാ​യി​രി​ക്കു​ക​യാ​ണ്. ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ വേ​ണ​മെ​ന്ന ‌നി​ർ​ദേ​ശ​ങ്ങ​ൾ നാ​നാ​കോ​ണി​ൽ​നി​ന്നു​മു​യ​രു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top