23
November 2019 - 7:32 am IST

Download Our Mobile App

Flash News
Archives

Travel

Neeraj

ഒറ്റക്കാലിൽ കിളിമഞ്ജാരോ കീഴടക്കി മലയാളി യുവാവ്

Published:18 October 2019

ഒറ്റക്കാലില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ പര്‍വതമായ കിളിമഞ്ജാരോ കീഴടക്കിയിരിക്കുകയാണ് നീരജ്. എട്ടാം വയസില്‍ ക്യാന്‍സര്‍ വില്ലനായെത്തിയപ്പോൾ ഇടതുകാലാണ് നീരജിന് നഷ്ടമായത്. എന്നാല്‍ നീരജ് തളര്‍ന്നില്ല. വീണ്ടും തന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര തുടര്‍ന്നു.

കൊച്ചി: കുട്ടിക്കാലത്തെ തന്‍റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷത്തിലാണ് കൊച്ചി സ്വദേശിയും മുപ്പത്തിരണ്ടുകാരനുമായ നീരജ് ജോര്‍ജ് ബേബി. ഒറ്റക്കാലില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ പര്‍വതമായ കിളിമഞ്ജാരോ കീഴടക്കിയിരിക്കുകയാണ് നീരജ്. എട്ടാം വയസില്‍ ക്യാന്‍സര്‍ വില്ലനായെത്തിയപ്പോൾ ഇടതുകാലാണ് നീരജിന് നഷ്ടമായത്. എന്നാല്‍ നീരജ് തളര്‍ന്നില്ല. വീണ്ടും തന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര തുടര്‍ന്നു.

അങ്ങനെ 19,341 അടി ഉയരമുള്ള പര്‍വത മുകളില്‍ നീരജ് തന്‍റെ ആത്മവിശ്വാസത്തിന്‍റെ കൊടിനാട്ടി. സുഹൃത്തുക്കളായ ശ്യാം ഗോപകുമാര്‍, ചാന്ദ്നി അലക്സ്, സിജോ, അഖില, പോള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സാഹസിക യാത്ര. ഒക്ടോബര്‍10നായിരുന്നു കിളിമഞ്ജാരോ കയറി തുടങ്ങിയത്.

കൃത്രിമക്കാല്‍ ഇല്ലാതെ, ക്രച്ചര്‍ ഉപയോഗിച്ചാണ് നീരജ് കൊടുമുടി കയറിയത്. 2015 ജര്‍മനിയില്‍ നടന്ന പാരാ ബാഡ്മിന്‍റണ്‍ ലോക ചാംപ്യൻഷിപ്പില്‍ നീരജ് പങ്കെടുത്തിട്ടുണ്ട്. 2012ല്‍ ഫ്രാന്‍സിലെ ഓപ്പണ്‍ പാരാ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ചാംപ്യനായി.

കിളിമഞ്ജാരോ...

തിളങ്ങുന്ന മലനിര എന്നാണ് കിളിമഞ്ജാരോ എന്ന വാക്കിനർഥം. കിബോ, മാവെൻസി, ഷിംറ എന്നീ മൂന്ന് അഗ്നിപർവതകോണുകൾ ചേർന്നാണ് കിളിമഞ്ജാരോ കൊടുമുടി രൂപപ്പെട്ടിരിക്കുന്നത്. ആഫ്രിക്കയുടെ മേൽക്കൂര എന്നും ഈ പർവതം അറിയപ്പെടാറുണ്ട്. കാലം മുന്നോട്ടു പോകുന്തോറും കിളിമഞ്ജാരോയിലെ മഞ്ഞുപാളി ഉരുകികൊണ്ടിരിക്കുകയാണ്. 2022നും 2033 നുമിടയിൽ കിളിമഞ്ജാരോയിലെ മഞ്ഞ് പൂർണമായും ഉരുകിത്തീരുമെന്നും പഠനങ്ങൾ പറയുന്നു. 


വാർത്തകൾ

Sign up for Newsletter



top