23
November 2019 - 7:39 am IST

Download Our Mobile App

Flash News
Archives

Special

blobe1

720 ലിംഗഭേദങ്ങളുള്ള, മരണമില്ലാത്ത അജ്ഞാത ജീവി പാരീസിലെ പാർക്കിൽ

Published:18 October 2019

മനുഷ്യനേക്കാൾ 50 കോടി വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഈ ജീവിയുടെ രൂപം വഴുവഴുപ്പുള്ള സ്പോഞ്ച് പോലെയാണ്.

തലച്ചോറില്ലാത്ത, കണ്ണുകളില്ലാത്ത, കൈകാലുകളോ ഉദരമോ ഇല്ലാത്ത എന്നാൽ 700 ലേറെ ലിംഗഭേദങ്ങളുള്ള ഒരു അജ്ഞാത ജീവിയെക്കുറിച്ചാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബ്ലോബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഫിസാറം പോളിസിഫാലം എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. മനുഷ്യനേക്കാൾ 50 കോടി വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഈ ജീവിയുടെ രൂപം വഴുവഴുപ്പുള്ള സ്പോഞ്ച് പോലെയാണ്.

നിശ്ചലമായിട്ടാണ് ഇരിക്കുന്നതെങ്കിലും ഇത് നിൽക്കുന്ന പരിസരത്ത് മണിക്കൂറിൽ ഒരു സെന്‍റീമീറ്റർ എന്ന നിലയിൽ പായൽ പോലെ പടരുന്നുണ്ട്. ഇതുവഴി കൂൺ ബീജങ്ങൾ, ബാക്റ്റീരയകൾ, സൂക്ഷ്മാണുക്കൾ പോലെയുള്ള ഇരകളെ തേടുകയാണ് ഇത്. പാരീസിലെ ബോയിസ് ഡി വിൻസെൻസ് പാർക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കിലാണ് ബ്ലോബിന്‍റെ താമസം. ഏകകോശ ജീവിയാണ് ബ്ലോബ്.

സാധാരണയായി ഇതിന് മഞ്ഞനിറമാണ്. എന്നാൽ ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞ ഇലകളിലും നനഞ്ഞ് ഈർപ്പവും തണുപ്പുമുള്ള മരങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഇതിനെ രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ ആ മുറിവുണക്കാൻ ഇതിന് കഴിയും. രണ്ട് ലിംഗഭേദങ്ങളല്ല ഇതിനുള്ളത്. 720 എണ്ണമുണ്ട്. സ്വയം പ്രജനനം നടത്താനും ഈ ജീവിക്ക് കഴിവുണ്ട്. ഇതിനെ ഇല്ലാതാക്കാനും പ്രയാസമാണ്.

അപകടങ്ങളുണ്ടെന്നറിഞ്ഞാൽ ഇത് നിശ്ചലാവസ്ഥയിലേക്ക് മാറുകയും വരണ്ട് പോവുകയും ചെയ്യും. എന്നാലും ഇത് മരിക്കില്ല. കുറച്ച് വെള്ളം വീണാൽ വീണ്ടും ജീവൻ വെയ്ക്കും. തുടർന്ന് ആഹാരം തേടുകയും പ്രജനനം നടത്തുകയും ചെയ്യും. എന്നാൽ ഇത് മൃഗമാണോ, ഒരു ഫംഗസ് ആണോ അവയ്ക്കിടയിലുള്ള എന്തെങ്കിലും ആണോ എന്ന് അറിയില്ലായിരുന്നു. 1990 കളിൽ ഇവയെ അമീബ കുടുംബത്തിലെ മൈക്സോമൈസെറ്റ്സിന്‍റെ വിഭാഗത്തിൽ ഉൾപ്പെടുത്തി. എന്നാൽ ഇതിന് ഓർമിക്കാനുള്ള കഴിവുണ്ടെന്നും ഏത് പരിതസ്ഥിതിയോടും പൊരുത്തപ്പെടാൻ പറ്റുമെന്നും മൃഗത്തെപ്പോലെ പെരുമാറാനും കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. 

 


വാർത്തകൾ

Sign up for Newsletter



top