23
November 2019 - 7:34 am IST

Download Our Mobile App

Flash News
Archives

World

mosque-bombing-in-eastern-afghanistan-kills-62-lives

അഫ്ഗാനിൽ പള്ളിയിൽ സ്ഫോടനം; 62 മരണമെന്ന് റിപ്പോർട്ട്

Published:18 October 2019

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാനും ഐ.എസ് ഭീകരരും ഒരുപോലെ സജീവമാണ്.

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയിലുള്ള പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് നിലംപതിച്ചു. സ്ഫോടനത്തിൽ 36 പേർക്ക് പരുക്കേറ്റതായും ചാവേർ ആക്രമണമാണോ നടന്നതെന്ന് വ്യക്തമല്ലെന്നും നാംഗർഹർ പ്രവിശ്യാ അധികൃതർ അറിയിച്ചു. 

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാനും ഐ.എസ് ഭീകരരും ഒരുപോലെ സജീവമാണ്. നേരത്തെ, ആഭ്യന്തര കലാപങ്ങളിൽ കൊല്ലപ്പെടുന്ന അഫ്ഗാൻ പൗരന്മാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ 2,563 പൗരന്മാരാണ് വിവിധ അക്രമസംഭവങ്ങളിൽ അഫ്ഗാനിൽ കൊല്ലപ്പെട്ടത്.


വാർത്തകൾ

Sign up for Newsletter



top